< Ii Samuelis 9 >

1 Et dixit David: Putasne est aliquis qui remanserit de domo Saul, ut faciam cum eo misericordiam propter Ionathan?
പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്ന് അന്വേഷിച്ചു.
2 Erat autem de domo Saul, servus nomine Siba: quem cum vocasset rex ad se, dixit ei: Tune es Siba? Et ille respondit: Ego sum servus tuus.
എന്നാൽ ശൌലിന്റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്ന് അവൻ പറഞ്ഞു.
3 Et ait rex: Numquid superest aliquis de domo Saul. ut faciam cum eo misericordiam Dei? Dixitque Siba regi: Superest filius Ionathæ, debilis pedibus.
“ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് ചോദിച്ചതിന്: “രണ്ട് കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
4 Ubi, inquit, est? Et Siba ad regem, Ecce, ait, in domo est Machir filii Ammiel in Lodabar.
“അവൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
5 Misit ergo rex David, et tulit eum de domo Machir filii Ammiel de Lodabar.
അപ്പോൾ ദാവീദ്‌ രാജാവ് ആളയച്ച്, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.
6 Cum autem venisset Miphiboseth filius Ionathæ filii Saul ad David, corruit in faciem suam, et adoravit. Dixitque David: Miphiboseth? Qui respondit: Adsum servus tuus.
ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരം പറഞ്ഞു.
7 Et ait ei David: Ne timeas, quia faciens faciam in te misericordiam propter Ionathan patrem tuum, et restituam tibi omnes agros Saul patris tui, et tu comedes panem in mensa mea semper.
ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്റെ പിതാവിന്റെ അപ്പനായ ശൌലിന്റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.
8 Qui adorans eum, dixit: Quis ego sum servus tuus, quoniam respexisti super canem mortuum similem mei?
അവൻ നമസ്കരിച്ചുകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ അങ്ങ് കടാക്ഷിക്കുവാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.
9 Vocavit itaque rex Sibam puerum Saul, et dixit ei: Omnia quæcumque fuerunt Saul, et universam domum eius, dedi filio domini tui.
അപ്പോൾ രാജാവ് ശൌലിന്റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോട് കല്പിച്ചത്: “ശൌലിനും അവന്റെ സകലഭവനത്തിനും ഉള്ളതെല്ലാം ഞാൻ നിന്റെ യജമാനന്റെ മകന് കൊടുത്തിരിക്കുന്നു.
10 Operare igitur ei terram tu, et filii tui, et servi tui: et inferes filio domini tui cibos ut alatur: Miphiboseth autem filius domini tui comedet semper panem super mensam meam. Erant autem Sibæ quindecim filii, et viginti servi.
൧൦നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കണം; എന്നാൽ നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യവും എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും”. സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപത് വേലക്കാരും ഉണ്ടായിരുന്നു.
11 Dixitque Siba ad regem: Sicut iussisti domine mi rex servo tuo, sic faciet servus tuus: et Miphiboseth comedet super mensam meam, quasi unus de filiis regis.
൧൧“എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്തോ, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.
12 Habebat autem Miphiboseth filium parvulum nomine Micha: omnis vero cognatio domus Sibæ serviebat Miphiboseth.
൧൨മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.
13 Porro Miphiboseth habitabat in Ierusalem: quia de mensa regis iugiter vescebatur: et erat claudus utroque pede.
൧൩ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാൽ രണ്ടും മുടന്തായിരുന്നു.

< Ii Samuelis 9 >