< 詩篇 47 >

1 聖歌隊の指揮者によってうたわせたコラの子の歌 もろもろの民よ、手をうち、喜びの声をあげ、神にむかって叫べ。
സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആൎക്കുവിൻ.
2 いと高き主は恐るべく、全地をしろしめす大いなる王だからである。
അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സൎവ്വഭൂമിക്കും മഹാരാജാവാകുന്നു.
3 主はもろもろの民をわれらに従わせ、もろもろの国をわれらの足の下に従わせられた。
അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4 主はその愛されたヤコブの誇をわれらの嗣業として、われらのために選ばれた。 (セラ)
അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നേ.
5 神は喜び叫ぶ声と共にのぼり、主はラッパの声と共にのぼられた。
ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
6 神をほめうたえよ、ほめうたえよ、われらの王をほめうたえよ、ほめうたえよ。
ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
7 神は全地の王である。巧みな歌をもってほめうたえよ。
ദൈവം സൎവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുൎയ്യകീൎത്തനം പാടുവിൻ.
8 神はもろもろの国民を統べ治められる。神はその聖なるみくらに座せられる。
ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9 もろもろの民の君たちはつどい来て、アブラハムの神の民となる。地のもろもろの盾は神のものである。神は大いにあがめられる。
വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.

< 詩篇 47 >