< Αποκαλυψις Ιωαννου 14 >

1 Και είδον, και ιδού Αρνίον ιστάμενον επί το όρος Σιών, και μετ' αυτού εκατόν τεσσαράκοντα τέσσαρες χιλιάδες, έχουσαι το όνομα του Πατρός αυτού γεγραμμένον επί των μετώπων αυτών.
ഞാൻ നോക്കിയപ്പോൾ സീയോൻമലയിൽ കുഞ്ഞാട് നില്ക്കുന്നതു കണ്ട്. അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും നെറ്റിയിൽ എഴുതിയിരിക്കുന്നവരായ 1,44,000 പേർ അവനോടുകൂടെ ഉണ്ടായിരുന്നു.
2 Και ήκουσα φωνήν εκ του ουρανού ως φωνήν υδάτων πολλών και ως φωνήν βροντής μεγάλης· και ήκουσα φωνήν κιθαρωδών οίτινες εκιθάριζον με τας κιθάρας αυτών.
പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്ന് ഒരു ഘോഷം ഞാൻ കേട്ട്; ഞാൻ കേട്ട ഘോഷം വീണ വായനക്കാർ അവരുടെ വീണകൾ മീട്ടുന്നതുപോലെയും ആയിരുന്നു.
3 Και έψαλλον ως ωδήν νέαν ενώπιον του θρόνου και ενώπιον των τεσσάρων ζώων και των πρεσβυτέρων· και ουδείς ηδύνατο να μάθη την ωδήν, ειμή αι εκατόν τεσσαράκοντα τέσσαρες χιλιάδες, οι ηγορασμένοι από της γης.
അവർ സിംഹാസനത്തിനും നാല് ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽനിന്നു വീണ്ടെടുക്കപ്പെട്ടവരായ 1,44,000 പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.
4 Ούτοι είναι οι μη μολυνθέντες με γυναίκας· διότι παρθένοι είναι. Ούτοι είναι οι ακολουθούντες το Αρνίον όπου αν υπάγη. Ούτοι ηγοράσθησαν από των ανθρώπων απαρχή εις τον Θεόν και εις το Αρνίον·
അവർ സ്ത്രീകളാൽ മാലിന്യപ്പെടാത്തവർ; ശുദ്ധിയുള്ളവരായി സൂക്ഷിച്ചവർ തന്നെ. കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്ന് വീണ്ടെടുക്കപ്പെട്ടവർ ആയിരുന്നു ഇവർ.
5 και εν τω στόματι αυτών δεν ευρέθη δόλος, διότι είναι άμωμοι ενώπιον του θρόνου Θεού,
കള്ളം അവരുടെ വായിൽ ഉണ്ടായിരുന്നില്ല; ദൈവസിംഹാസനത്തിന്മുമ്പിൽ അവർ കുറ്റമില്ലാത്തവർ തന്നേ.
6 Και είδον άλλον άγγελον πετώμενον εις το μεσουράνημα, όστις είχεν ευαγγέλιον αιώνιον, διά να κηρύξη εις τους κατοικούντας επί της γης και εις παν έθνος και φυλήν και γλώσσαν και λαόν, (aiōnios g166)
വേറൊരു ദൂതൻ ആകാശമധ്യേ പറക്കുന്നത് ഞാൻ കണ്ട്; ഭൂമിയിൽ വസിക്കുന്ന സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിക്കുവാൻ അവന്റെ പക്കൽ നിത്യസുവിശേഷം ഉണ്ടായിരുന്നു. (aiōnios g166)
7 και έλεγε μετά φωνής μεγάλης· Φοβήθητε τον Θεόν και δότε δόξαν εις αυτόν, διότι ήλθεν η ώρα της κρίσεως αυτού, και προσκυνήσατε τον ποιήσαντα τον ουρανόν και την γην και την θάλασσαν και τας πηγάς των υδάτων.
ദൈവത്തെ ഭയപ്പെട്ടു അവന് മഹത്വം കൊടുക്കുവിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ ആരാധിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
8 Και άλλος άγγελος ηκολούθησε, λέγων· Έπεσεν, έπεσε Βαβυλών η πόλις η μεγάλη, διότι εκ του οίνου του θυμού της πορνείας αυτής επότισε πάντα τα έθνη.
വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി! തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ചതുകൊണ്ട് മഹാനഗരമായ ബാബിലോൺ വീണുപോയി എന്നു പറഞ്ഞുകൊണ്ടിരുന്നു.
9 Και τρίτος άγγελος ηκολούθησεν αυτούς, λέγων μετά φωνής μεγάλης· Όστις προσκυνεί το θηρίον και την εικόνα αυτού και λαμβάνει χάραγμα επί του μετώπου αυτού ή επί της χειρός αυτού,
മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ ചെന്ന് അത്യുച്ചത്തിൽ പറഞ്ഞത്: മൃഗത്തെയോ അതിന്റെ പ്രതിമയേയോ ആരാധിക്കുകയും തന്റെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യുന്നവൻ ആരായിരുന്നാലും
10 και αυτός θέλει πίει εκ του οίνου του θυμού του Θεού του κεκερασμένου ακράτου εν τω ποτηρίω της οργής αυτού, και θέλει βασανισθή με πυρ και θείον ενώπιον των αγίων αγγέλων και ενώπιον του Αρνίου.
൧൦അവൻ ദൈവകോപത്തിന്റെ പാനപാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവത്തിന്റെ ക്രോധമദ്യം കുടിക്കേണ്ടിവരും; അവൻ വിശുദ്ധദൂതന്മാരുടേയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്യും.
11 Και ο καπνός του βασανισμού αυτών αναβαίνει εις αιώνας αιώνων, και δεν έχουσιν ανάπαυσιν ημέραν και νύκτα όσοι προσκυνούσι το θηρίον και την εικόνα αυτού και όστις λαμβάνει το χάραγμα του ονόματος αυτού. (aiōn g165)
൧൧അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരിക്കും; മൃഗത്തെയും അതിന്റെ പ്രതിമയേയും ആരാധിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്ന ഏവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. (aiōn g165)
12 Εδώ είναι η υπομονή των αγίων, εδώ οι φυλάττοντες τας εντολάς του Θεού και την πίστιν του Ιησού.
൧൨ദൈവകല്പന അനുസരിക്കുന്നവരും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്നവരുമായ വിശുദ്ധന്മാരുടെ സഹനം കൊണ്ട് ഇവിടെ ആവശ്യം.
13 Και ήκουσα φωνήν εκ του ουρανού λέγουσαν προς εμέ· Γράψον, Μακάριοι οι νεκροί, οίτινες αποθνήσκουσιν εν Κυρίω από του νυν. Ναι, λέγει το Πνεύμα, διά να αναπαυθώσιν από των κόπων αυτών, και τα έργα αυτών ακολουθούσι με αυτούς.
൧൩സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട് പറയുന്നത് ഞാൻ കേട്ട്; “ഇതു എഴുതുക: ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവരുടെ അദ്ധ്വാനങ്ങളിൽ നിന്നു അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ പിന്തുടരും എന്നു ആത്മാവ് പറയുന്നു”.
14 Και είδον, και ιδού, νεφέλη λευκή, και επί της νεφέλης εκάθητό τις όμοιος με υιόν ανθρώπου, έχων επί της κεφαλής αυτού στέφανον χρυσούν και εν τη χειρί αυτού δρέπανον κοπτερόν.
൧൪പിന്നെ ഞാൻ നോക്കിയപ്പോൾ, ഇതാ ഒരു വെളുത്ത മേഘം, മേഘത്തിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരുവൻ ഇരിക്കുന്നത് ഞാൻ കണ്ട്. അവന്റെ തലയിൽ ഒരു സ്വർണ്ണകിരീടവും കയ്യിൽ മൂർച്ചയുള്ളൊരു അരിവാളും ഉണ്ടായിരുന്നു.
15 Και άλλος άγγελος εξήλθεν εκ του ναού, κράζων μετά μεγάλης φωνής προς τον καθήμενον επί της νεφέλης. Πέμψον το δρέπανόν σου και θέρισον, διότι ήλθεν εις σε η ώρα του να θερίσης, επειδή εξηράνθη ο θερισμός της γης.
൧൫പിന്നെ മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറത്തു വന്നു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: നിന്റെ അരിവാൾ എടുത്തു കൊയ്യുവാൻ തുടങ്ങുക; ഭൂമിയിലെ വിളവ് വിളഞ്ഞിരിക്കുന്നതിനാൽ കൊയ്ത്തിന് സമയം ആയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
16 Και ο καθήμενος επί της νεφέλης έβαλε το δρέπανον αυτού επί την γην, και εθερίσθη η γη.
൧൬അപ്പോൾ മേഘത്തിന്മേൽ ഇരിക്കുന്നവൻ അവന്റെ അരിവാൾ ഭൂമിക്കുമീതെ വീശി, ഭൂമിയിലെ വിളവെടുക്കപ്പെടുകയും ചെയ്തു.
17 Και άλλος άγγελος εξήλθεν εκ του ναού του εν τω ουρανώ, έχων και αυτός δρέπανον κοπτερόν.
൧൭മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്ന് പുറത്തു വന്നു; മൂർച്ചയുള്ളൊരു അരിവാൾ അവനും ഉണ്ടായിരുന്നു.
18 Και άλλος άγγελος εξήλθεν εκ του θυσιαστηρίου, έχων εξουσίαν επί του πυρός, και εφώναξε μετά κραυγής μεγάλης προς τον έχοντα το δρέπανον το κοπτερόν, λέγων· Πέμψον το δρέπανόν σου το κοπτερόν και τρύγησον τους βότρυας της αμπέλου της γης, διότι ωρίμασαν τα σταφύλια αυτής.
൧൮പിന്നീട് തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറത്തു വന്നു, അവൻ മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്: മുന്തിരിങ്ങ നന്നായി പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എടുത്തു ഭൂമിയിലെ മുന്തിരിക്കുലകളെ അറുത്തെടുക്കുക ഉറക്കെ വിളിച്ചു പറഞ്ഞു.
19 Και έβαλεν ο άγγελος το δρέπανον αυτού εις την γην και ετρύγησε την άμπελον της γης και έρριψε τα τρυγηθέντα εις τον μεγάλον ληνόν του θυμού του Θεού.
൧൯ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി, ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിച്ച്, ദൈവകോപത്തിന്റെ വലിയ മുന്തിരിച്ചക്കിൽ ഇട്ട്.
20 Και επατήθη ο ληνός έξω της πόλεως, και εξήλθεν αίμα εκ του ληνού έως των χαλινών των ίππων εις διάστημα χιλίων εξακοσίων σταδίων.
൨൦മുന്തിരിച്ചക്ക് നഗരത്തിന് പുറത്തുവച്ച് ചവിട്ടി; ചക്കിൽനിന്ന് രക്തം രണ്ടു മീറ്റര്‍ ഉയരത്തില്‍ മുന്നൂറ് കിലോമീറ്ററോളം ദൂരത്തോളം ഒഴുകി.

< Αποκαλυψις Ιωαννου 14 >