< Κατα Μαρκον 6 >

1 Και εξήλθεν εκείθεν και ήλθεν εις την πατρίδα αυτού· και ακολουθούσιν αυτόν οι μαθηταί αυτού.
അവൻ അവിടെനിന്നു പുറപ്പെട്ടു, തന്റെ സ്വദേശത്തിൽ വന്നു; അവന്റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു.
2 Και ότε ήλθε το σάββατον, ήρχισε να διδάσκη εν τη συναγωγή· και πολλοί ακούοντες εξεπλήττοντο και έλεγον· Πόθεν εις τούτον ταύτα; και τις η σοφία η δοθείσα εις αυτόν, ώστε και θαύματα τοιαύτα γίνονται διά των χειρών αυτού;
ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ച് ഉപദേശിച്ചു തുടങ്ങി; പലരും കേട്ട് വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവന് കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?
3 δεν είναι ούτος ο τέκτων, ο υιός της Μαρίας, αδελφός δε του Ιακώβου και Ιωσή και Ιούδα και Σίμωνος; και δεν είναι αι αδελφαί αυτού ενταύθα παρ' ημίν; Και εσκανδαλίζοντο εν αυτώ.
ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
4 Έλεγε δε προς αυτούς ο Ιησούς ότι δεν είναι προφήτης άνευ τιμής ειμή εν τη πατρίδι αυτού και μεταξύ των συγγενών και εν τη οικία αυτού.
യേശു അവരോട്: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
5 Και δεν ηδύνατο εκεί ουδέν θαύμα να κάμη, ειμή ότι επί ολίγους αρρώστους επιθέσας τας χείρας εθεράπευσεν αυτούς·
ഏതാനും ചില രോഗികളുടെമേൽ കൈ വെച്ച് സൌഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവന് കഴിഞ്ഞില്ല.
6 και εθαύμαζε διά την απιστίαν αυτών. Και περιήρχετο τας κώμας κύκλω διδάσκων.
അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.
7 Και προσκαλέσας τους δώδεκα, ήρχισε να αποστέλλη αυτούς δύο, και έδιδεν εις αυτούς εξουσίαν κατά των πνευμάτων των ακαθάρτων,
അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
8 και παρήγγειλεν εις αυτούς να μη βαστάζωσι μηδέν εις την οδόν ειμή ράβδον μόνον, μη σακκίον, μη άρτον, μη χαλκόν εις την ζώνην,
അവർ വഴിക്ക് വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം;
9 αλλά να ήναι υποδεδεμένοι σανδάλια και να μη ενδύωνται δύο χιτώνας.
രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോട് കല്പിച്ചു.
10 Και έλεγε προς αυτούς· Όπου εάν εισέλθητε εις οικίαν, εκεί μένετε εωσού εξέλθητε εκείθεν.
൧൦“നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ.
11 Και όσοι δεν σας δεχθώσι μηδέ σας ακούσωσιν, εξερχόμενοι εκείθεν εκτινάξατε τον κονιορτόν τον υποκάτω των ποδών σας διά μαρτυρίαν εις αυτούς. Αληθώς σας λέγω, ελαφροτέρα θέλει είσθαι η τιμωρία εις τα Σόδομα ή Γόμορρα εν ημέρα κρίσεως, παρά εις την πόλιν εκείνην.
൧൧ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു.
12 Και εξελθόντες εκήρυττον να μετανοήσωσι,
൧൨അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു;
13 και εξέβαλλον πολλά δαιμόνια και ήλειφον πολλούς αρρώστους με έλαιον και εθεράπευον.
൧൩വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൌഖ്യം വരുത്തുകയും ചെയ്തു.
14 Και ήκουσεν ο βασιλεύς Ηρώδης· διότι φανερόν έγεινε το όνομα αυτού· και έλεγεν ότι Ιωάννης ο Βαπτιστής ανέστη εκ νεκρών, και διά τούτο ενεργούσιν αι δυνάμεις εν αυτώ.
൧൪ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ട്. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.
15 Άλλοι έλεγον ότι ο Ηλίας είναι· άλλοι δε έλεγον ότι προφήτης είναι ή ως εις των προφητών.
൧൫അവൻ ഏലിയാവാകുന്നു എന്നു മറ്റുചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
16 Ακούσας δε ο Ηρώδης είπεν ότι ούτος είναι ο Ιωάννης, τον οποίον εγώ απεκεφάλισα· αυτός ανέστη εκ νεκρών.
൧൬അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
17 Διότι αυτός ο Ηρώδης απέστειλε και επίασε τον Ιωάννην και έδεσεν αυτόν εν τη φυλακή διά την Ηρωδιάδα την γυναίκα Φιλίππου του αδελφού αυτού, επειδή είχε λάβει αυτήν εις γυναίκα.
൧൭ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.
18 Διότι ο Ιωάννης έλεγε προς τον Ηρώδην ότι δεν σοι είναι συγκεχωρημένον να έχης την γυναίκα του αδελφού σου.
൧൮“സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്ക് വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോട് പറഞ്ഞിരുന്നു.
19 Η δε Ηρωδιάς εμίσει αυτόν και ήθελε να θανατώση αυτόν, και δεν ηδύνατο.
൧൯ഹെരോദ്യയോ അവന്റെനേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
20 Διότι ο Ηρώδης εφοβείτο τον Ιωάννην, γνωρίζων αυτόν άνδρα δίκαιον και άγιον, και διεφύλαττεν αυτόν και έκαμνε πολλά ακούων αυτού και ευχαρίστως ήκουεν αυτού.
൨൦യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21 Και ότε ήλθεν αρμόδιος ημέρα, καθ' ην ο Ηρώδης έκαμνεν εν τοις γενεθλίοις αυτού δείπνον εις τους μεγιστάνας αυτού και εις τους χιλιάρχους και τους πρώτους της Γαλιλαίας,
൨൧എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.
22 και εισήλθεν η θυγάτηρ αυτής της Ηρωδιάδος και εχόρευσε και ήρεσεν εις τον Ηρώδην και τους συγκαθημένους, είπεν ο βασιλεύς προς το κοράσιον· Ζήτησόν με ό, τι αν θέλης, και θέλω σοι δώσει.
൨൨ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തംചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.
23 Και ώμοσε προς αυτήν ότι θέλω σοι δώσει ό, τι με ζητήσης, έως του ημίσεος της βασιλείας μου.
൨൩എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്ക് തരാം എന്നു സത്യംചെയ്തു.
24 Η δε εξελθούσα είπε προς την μητέρα αυτής· Τι να ζητήσω; Η δε είπε· Την κεφαλήν Ιωάννου του Βαπτιστού.
൨൪അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.
25 Και ευθύς εισελθούσα μετά σπουδής εις τον βασιλέα, εζήτησε λέγουσα· Θέλω να μοι δώσης πάραυτα επί πίνακι την κεφαλήν Ιωάννου του Βαπτιστού.
൨൫ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.
26 Και ο βασιλεύς, αν και ελυπήθη πολύ, διά τους όρκους όμως και τους συγκαθημένους δεν ηθέλησε να απορρίψη την αίτησιν αυτής.
൨൬രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല.
27 Και ευθύς αποστείλας ο βασιλεύς δήμιον, προσέταξε να φερθή η κεφαλή αυτού. Ο δε απελθών απεκεφάλισεν αυτόν εν τη φυλακή
൨൭ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
28 και έφερε την κεφαλήν αυτού επί πίνακι και έδωκεν αυτήν εις το κοράσιον, και το κοράσιον έδωκεν αυτήν εις την μητέρα αυτής.
൨൮അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു.
29 Και ακούσαντες οι μαθηταί αυτού, ήλθον και εσήκωσαν το πτώμα αυτού και έθεσαν αυτό εν μνημείω.
൨൯അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ട് വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ച്.
30 Και συνάγονται οι απόστολοι προς τον Ιησούν και απήγγειλαν προς αυτόν πάντα, και όσα έπραξαν και όσα εδίδαξαν.
൩൦അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31 Και είπε προς αυτούς· Έλθετε σεις αυτοί κατ' ιδίαν εις τόπον έρημον και αναπαύεσθε ολίγον· διότι ήσαν πολλοί οι ερχόμενοι και οι υπάγοντες, και ουδέ να φάγωσιν ηυκαίρουν·
൩൧വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
32 και υπήγον εις έρημον τόπον με το πλοίον κατ' ιδίαν.
൩൨അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.
33 Και είδον αυτούς υπάγοντας οι όχλοι, και πολλοί εγνώρισαν αυτόν και συνέδραμον εκεί πεζοί από πασών των πόλεων και φθάσαντες προ αυτών συνήχθησαν πλησίον αυτού.
൩൩അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി.
34 Εξελθών δε ο Ιησούς, είδε πολύν όχλον και εσπλαγχνίσθη δι' αυτούς, επειδή ήσαν ως πρόβατα μη έχοντα ποιμένα, και ήρχισε να διδάσκη αυτούς πολλά.
൩൪അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.
35 Και επειδή είχεν ήδη παρέλθει ώρα πολλή, προσελθόντες προς αυτόν οι μαθηταί αυτού, λέγουσιν ότι έρημος είναι ο τόπος και παρήλθεν ήδη πολλή ώρα·
൩൫പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;
36 απόλυσον αυτούς, διά να υπάγωσιν εις τους πέριξ αγρούς και κώμας και αγοράσωσιν εις εαυτούς άρτους· διότι δεν έχουσι τι να φάγωσιν.
൩൬നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം” എന്നു പറഞ്ഞു.
37 Ο δε αποκριθείς είπε προς αυτούς· Δότε σεις εις αυτούς να φάγωσι. Και λέγουσι προς αυτόν· Να υπάγωμεν να αγοράσωμεν διακοσίων δηναρίων άρτους και να δώσωμεν εις αυτούς να φάγωσιν;
൩൭എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.
38 Ο δε λέγει προς αυτούς· Πόσους άρτους έχετε; υπάγετε και ίδετε. Και αφού είδον, λέγουσι· Πέντε, και δύο οψάρια.
൩൮അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്ന് നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ച് അപ്പവും രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു.
39 Και προσέταξεν αυτούς να καθίσωσι πάντας επί του χλωρού χόρτου συμπόσια συμπόσια.
൩൯പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.
40 Και εκάθησαν πρασιαί ανά εκατόν και ανά πεντήκοντα.
൪൦അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
41 Και λαβών τους πέντε άρτους και τα δύο οψάρια, αναβλέψας εις τον ουρανόν ηυλόγησε και κατέκοψε τους άρτους και έδιδεν εις τους μαθητάς αυτού διά να βάλωσιν έμπροσθεν αυτών, και τα δύο οψάρια εμοίρασεν εις πάντας.
൪൧അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു.
42 Και έφαγον πάντες και εχορτάσθησαν.
൪൨അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.
43 Και εσήκωσαν από των κλασμάτων δώδεκα κοφίνους πλήρεις και από των οψαρίων.
൪൩അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
44 Ήσαν δε οι φαγόντες τους άρτους έως πεντακισχίλιοι άνδρες.
൪൪അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
45 Και ευθύς ηνάγκασε τους μαθητάς αυτού να εμβώσιν εις το πλοίον και να προϋπάγωσιν εις το πέραν προς Βηθσαϊδάν, εωσού αυτός απολύση τον όχλον·
൪൫താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിര്‍ബ്ബന്ധിച്ചു.
46 και απολύσας αυτούς, υπήγεν εις το όρος να προσευχηθή.
൪൬അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി.
47 Και ότε έγεινεν εσπέρα, το πλοίον ήτο εν τω μέσω της θαλάσσης και αυτός μόνος επί της γης.
൪൭വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 Και είδεν αυτούς βασανιζομένους εις το να κωπηλατώσι· διότι ήτο ο άνεμος εναντίος εις αυτούς· και περί την τετάρτην φυλακήν της νυκτός έρχεται προς αυτούς περιπατών επί της θαλάσσης, και ήθελε να περάση αυτούς.
൪൮കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 Οι δε ιδόντες αυτόν περιπατούντα επί της θαλάσσης ενόμισαν ότι είναι φάντασμα και ανέκραξαν·
൪൯അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 διότι πάντες είδον αυτόν και εταράχθησαν. Και ευθύς ελάλησε μετ' αυτών και λέγει προς αυτούς· Θαρσείτε, εγώ είμαι, μη φοβείσθε.
൫൦എല്ലാവരും അവനെ കണ്ട് ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
51 Και ανέβη προς αυτούς εις το πλοίον, και έπαυσεν ο άνεμος· και εξεπλήττοντο καθ' εαυτούς λίαν καθ' υπερβολήν και εθαύμαζον.
൫൧പിന്നെ അവൻ അവരുടെ അടുക്കൽ ചെന്ന് പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.
52 Διότι δεν ενόησαν εκ των άρτων, επειδή η καρδία αυτών ήτο πεπωρωμένη.
൫൨അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.
53 Και διαπεράσαντες ήλθον εις την γην Γεννησαρέτ και ελιμενίσθησαν.
൫൩അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു.
54 Και ότε εξήλθον εκ του πλοίου, ευθύς γνωρίσαντες αυτόν,
൫൪അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.
55 έδραμον εις πάντα τα περίχωρα εκείνα και ήρχισαν να περιφέρωσιν επί των κραββάτων τους αρρώστους, όπου ήκουον ότι είναι εκεί.
൫൫ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്റെ അടുക്കൽ വന്നു തുടങ്ങി.
56 Και όπου εισήρχετο εις κώμας ή πόλεις ή αγρούς, έθετον εις τας αγοράς τους ασθενείς και παρεκάλουν αυτόν να εγγίσωσι καν το κράσπεδον του ιματίου αυτού· και όσοι ήγγιζον αυτόν, εθεραπεύοντο.
൫൬ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ച്, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൌഖ്യം വരികയും ചെയ്തു.

< Κατα Μαρκον 6 >