< Κατα Λουκαν 7 >

1 Αφού δε ετελείωσε πάντας τους λόγους αυτού εις τας ακοάς του λαού, εισήλθεν εις Καπερναούμ.
തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
2 Εκατοντάρχου δε τινός δούλος, όστις ήτο πολύτιμος εις αυτόν, κακώς έχων έμελλε να αποθάνη.
അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
3 Και ακούσας περί του Ιησού, απέστειλε προς αυτόν πρεσβυτέρους των Ιουδαίων, παρακαλών αυτόν να έλθη να διασώση τον δούλον αυτού.
ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
4 Οι δε ελθόντες προς τον Ιησούν, παρεκάλουν αυτόν επιμόνως, λέγοντες ότι είναι άξιος εκείνος, εις τον οποίον θέλεις κάμει τούτο·
അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
5 διότι αγαπά το έθνος υμών, και την συναγωγήν αυτός ωκοδόμησεν εις ημάς.
അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
6 Ο δε Ιησούς επορεύετο μετ' αυτών. Ενώ δε απείχεν ήδη ου μακράν από της οικίας, έπεμψε προς αυτόν ο εκατόνταρχος φίλους, λέγων προς αυτόν· Κύριε, μη ενοχλείσαι· διότι δεν είμαι άξιος να εισέλθης υπό την στέγην μου·
യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
7 όθεν ουδέ εμαυτόν έκρινα άξιον να έλθω προς σέ· αλλά ειπέ λόγον, και θέλει ιατρευθή ο δούλός μου.
നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.
8 Διότι και εγώ είμαι άνθρωπος υποκείμενος εις εξουσίαν, έχων υπ' εμαυτόν στρατιώτας, και λέγω προς τούτον, Ύπαγε, και υπάγει; και προς άλλον, Έρχου, και έρχεται, και προς τον δούλον μου, Κάμε τούτο, και κάμνει.
ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
9 Ακούσας δε ταύτα ο Ιησούς εθαύμασεν αυτόν, και στραφείς προς τον όχλον τον ακολουθούντα αυτόν, είπε· Σας λέγω, Ουδέ εν τω Ισραήλ εύρον τοσαύτην πίστιν.
യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
10 Και υποστρέψαντες οι απεσταλμένοι εις τον οίκον, εύρον τον ασθενή δούλον υγιαίνοντα.
൧൦ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.
11 Την δε ακόλουθον ημέραν επορεύετο ο Ιησούς εις πόλιν ονομαζομένην Ναΐν· και συνεπορεύοντο μετ' αυτού ικανοί εκ των μαθητών αυτού και όχλος πολύς.
൧൧പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
12 Ως δε επλησίασεν εις την πύλην της πόλεως, ιδού, εφέρετο έξω νεκρός υιός μονογενής της μητρός αυτού, και αύτη ήτο χήρα, και όχλος πολύς της πόλεως ήτο μετ' αυτής.
൧൨അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
13 Και ιδών αυτήν ο Κύριος, εσπλαγχνίσθη δι' αυτήν και είπε προς αυτήν· Μη κλαίε·
൧൩അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.
14 και πλησιάσας ήγγισε το νεκροκράββατον, οι δε βαστάζοντες εστάθησαν, και είπε· Νεανίσκε, προς σε λέγω, σηκώθητι.
൧൪ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
15 Και ανεκάθησεν ο νεκρός και ήρχισε να λαλή, και έδωκεν αυτόν εις την μητέρα αυτού.
൧൫മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
16 Κατέλαβε δε άπαντας φόβος και εδόξαζον τον Θεόν, λέγοντες ότι προφήτης μέγας ηγέρθη εν ημίν, και ότι επεσκέφθη ο Θεός τον λαόν αυτού.
൧൬എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
17 Και εξήλθεν ο λόγος ούτος περί αυτού εν όλη τη Ιουδαία και εν πάσι τοις περιχώροις.
൧൭അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
18 Και απήγγειλαν προς τον Ιωάννην οι μαθηταί αυτού περί πάντων τούτων.
൧൮ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
19 Και προσκαλέσας ο Ιωάννης δύο τινάς των μαθητών αυτού, έπεμψε προς τον Ιησούν, λέγων· Συ είσαι ο ερχόμενος, ή άλλον προσδοκώμεν;
൧൯അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
20 Και ελθόντες προς αυτόν οι άνθρωποι, είπον· Ιωάννης ο Βαπτιστής απέστειλεν ημάς προς σε, λέγων· Συ είσαι ο ερχόμενος, ή άλλον προσδοκώμεν;
൨൦ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
21 Εν αυτή δε τη ώρα εθεράπευσε πολλούς από νόσων και μαστίγων και πνευμάτων πονηρών, και εις τυφλούς πολλούς εχάρισε το βλέπειν.
൨൧ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
22 Και αποκριθείς ο Ιησούς, είπε προς αυτούς· Υπάγετε και απαγγείλατε προς τον Ιωάννην όσα είδετε και ηκούσατε· ότι τυφλοί αναβλέπουσι, χωλοί περιπατούσι, λεπροί καθαρίζονται, κωφοί ακούουσι, νεκροί εγείρονται, πτωχοί ευαγγελίζονται·
൨൨കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
23 και μακάριος είναι όστις δεν σκανδαλισθή εν εμοί.
൨൩എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
24 Αφού δε ανεχώρησαν οι απεσταλμένοι του Ιωάννου, ήρχισε να λέγη προς τους όχλους περί του Ιωάννου· Τι εξήλθετε εις την έρημον να ίδητε; κάλαμον υπό ανέμου σαλευόμενον;
൨൪യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
25 Αλλά τι εξήλθετε να ίδητε; άνθρωπον ενδεδυμένον μαλακά ιμάτια; ιδού, οι λαμπρώς ενδεδυμένοι και τρυφώντες ευρίσκονται εν τοις βασιλικοίς παλατίοις.
൨൫അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.
26 Αλλά τι εξήλθετε να ίδητε; προφήτην; Ναι, σας λέγω, και περισσότερον προφήτου.
൨൬അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
27 Ούτος είναι, περί του οποίου είναι γεγραμμένον, Ιδού, εγώ αποστέλλω τον άγγελόν μου προ προσώπου σου, Όστις θέλει κατασκευάσει την οδόν σου έμπροσθέν σου.
൨൭“ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
28 Διότι σας λέγω, μεταξύ των γεννηθέντων εκ γυναικών ουδείς προφήτης είναι μεγαλήτερος Ιωάννου του βαπτιστού· πλην ο μικρότερος εν τη βασιλεία του Θεού είναι μεγαλήτερος αυτού.
൨൮സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
29 Και πας ο λαός ακούσας και οι τελώναι εδικαίωσαν τον Θεόν, βαπτισθέντες το βάπτισμα του Ιωάννου.
൨൯എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
30 Οι δε Φαρισαίοι και οι νομικοί ηθέτησαν εις εαυτούς την βουλήν του Θεού, μη βαπτισθέντες υπ' αυτού.
൩൦എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
31 Και είπεν ο Κύριος· Με τι λοιπόν να ομοιώσω τους ανθρώπους της γενεάς ταύτης; και με τι είναι όμοιοι;
൩൧ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?
32 Είναι όμοιοι με παιδία καθήμενα εν τη αγορά και φωνάζοντα προς άλληλα και λέγοντα· Αυλόν σας επαίξαμεν, και δεν εχορεύσατε· σας εθρηνωδήσαμεν, και δεν εκλαύσατε.
൩൨ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
33 Διότι ήλθεν Ιωάννης ο Βαπτιστής μήτε άρτον τρώγων μήτε οίνον πίνων, και λέγετε· Δαιμόνιον έχει.
൩൩യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
34 Ήλθεν ο Υιός του ανθρώπου τρώγων και πίνων, και λέγετε· Ιδού άνθρωπος φάγος και οινοπότης, φίλος τελωνών και αμαρτωλών.
൩൪മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
35 Και εδικαιώθη η σοφία από πάντων των τέκνων αυτής.
൩൫ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
36 Παρεκάλει δε αυτόν εις εκ των Φαρισαίων να φάγη μετ' αυτού· και εισελθών εις την οικίαν του Φαρισαίου, εκάθησεν εις την τράπεζαν.
൩൬പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽചെന്ന് ഭക്ഷണത്തിനിരുന്നു.
37 Και ιδού, γυνή τις εν τη πόλει, ήτις ήτο αμαρτωλή, μαθούσα ότι κάθηται εις την τράπεζαν εν τη οικία του Φαρισαίου, έφερεν αλάβαστρον μύρου
൩൭ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
38 και σταθείσα πλησίον των ποδών αυτού οπίσω κλαίουσα, ήρχισε να βρέχη τους πόδας αυτού με τα δάκρυα και εσπόγγιζε με τας τρίχας της κεφαλής αυτής και κατεφίλει τους πόδας αυτού και ήλειφε με το μύρον.
൩൮പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
39 Ιδών δε ο Φαρισαίος ο καλέσας αυτόν, είπε καθ' εαυτόν λέγων· Ούτος, εάν ήτο προφήτης, ήθελε γνωρίζει τις και οποία είναι η γυνή, ήτις εγγίζει αυτόν, ότι είναι αμαρτωλή.
൩൯അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
40 Και αποκριθείς ο Ιησούς, είπε προς αυτόν· Σίμων, έχω να σοι είπω τι. Ο δε λέγει· Διδάσκαλε, ειπέ.
൪൦യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
41 Είχε τις δανειστάς δύο χρεωφειλέτας· ο εις εχρεώστει δηνάρια πεντακόσια, ο δε άλλος πεντήκοντα.
൪൧കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
42 Και επειδή δεν είχον να αποδώσωσιν, εχάρισεν αυτά εις αμφοτέρους. Τις λοιπόν εξ αυτών, ειπέ, θέλει αγαπήσει αυτόν περισσότερον;
൪൨കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
43 Αποκριθείς δε ο Σίμων, είπε· Νομίζω ότι εκείνος, εις τον οποίον εχάρισε το περισσότερον. Ο δε είπε προς αυτόν· Ορθώς έκρινας.
൪൩അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
44 Και στραφείς προς την γυναίκα, είπε προς τον Σίμωνα· Βλέπεις ταύτην την γυναίκα; Εισήλθον εις την οικίαν σου, ύδωρ διά τους πόδας μου δεν έδωκας· αύτη δε με τα δάκρυα έβρεξε τους πόδας μου και με τας τρίχας της κεφαλής αυτής εσπόγγισε.
൪൪സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
45 Φίλημα δεν μοι έδωκας· αύτη δε, αφ' ης εισήλθον, δεν έπαυσε καταφιλούσα τους πόδας μου.
൪൫നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
46 Με έλαιον την κεφαλήν μου δεν ήλειψας· αύτη δε με μύρον ήλειψε τους πόδας μου.
൪൬നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.
47 Διά τούτο σοι λέγω, συγκεχωρημέναι είναι αι αμαρτίαι αυτής αι πολλαί, διότι ηγάπησε πολύ· εις όντινα δε συγχωρείται ολίγον, ολίγον αγαπά.
൪൭ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
48 Και είπε προς αυτήν· Συγκεχωρημέναι είναι αι αμαρτίαι σου.
൪൮പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
49 Και ήρχισαν οι συγκαθήμενοι εις την τράπεζαν να λέγωσι καθ' εαυτούς· Τις είναι ούτος, όστις και αμαρτίας συγχωρεί;
൪൯അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
50 Είπε δε προς την γυναίκα· Η πίστις σου σε έσωσεν· ύπαγε εις ειρήνην.
൫൦അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

< Κατα Λουκαν 7 >