< Προς Εφεσιους 3 >

1 Διά τούτο εγώ ο Παύλος, ο δέσμιος του Ιησού Χριστού υπέρ υμών των εθνικών,
ദൈവകൃപ പൗലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്ക് വേണ്ടി ക്രിസ്തുയേശുവിനാൽ ബന്ധിതനായിരിക്കുന്നു.
2 επειδή ηκούσατε την οικονομίαν της χάριτος του Θεού της δοθείσης εις εμέ υπέρ υμών,
നിങ്ങൾക്കായി എന്നെ ഭരമേല്പിച്ചിരിക്കുന്ന ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ച്
3 ότι δι' αποκαλύψεως εφανέρωσεν εις εμέ το μυστήριον, καθώς προέγραψα συντόμως,
ഞാൻ മുന്നമേ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപാടിനാൽ എനിക്ക് ഒരു മർമ്മം അറിവായിവന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
4 εξ ων δύνασθε αναγινώσκοντες να νοήσητε την εν τω μυστηρίω του Χριστού γνώσιν μου,
നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാം.
5 το οποίον εν άλλαις γενεαίς δεν εγνωστοποιήθη εις τους υιούς των ανθρώπων, καθώς τώρα απεκαλύφθη διά Πνεύματος εις τους αγίους αυτού αποστόλους και προφήτας,
ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്ക് അറിവായിവന്നിരുന്നില്ല.
6 να ήναι τα έθνη συγκληρονόμα και σύσσωμα και συμμέτοχα της επαγγελίας αυτού εν τω Χριστώ διά του ευαγγελίου,
ആ മർമ്മം എന്നതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകണം എന്നുള്ളത് തന്നെ.
7 του οποίου έγεινα υπηρέτης κατά την δωρεάν της χάριτος του Θεού, την δοθείσαν εις εμέ κατά την ενέργειαν της δυνάμεως αυτού.
ആ സുവിശേഷത്തിന് ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്ക് ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.
8 Εις εμέ τον πλέον ελάχιστον πάντων των αγίων εδόθη η χάρις αύτη, να ευαγγελίσω μεταξύ των εθνών τον ανεξιχνίαστον πλούτον του Χριστού
സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും
9 και να φωτίσω πάντας, ποία είναι η κοινωνία του μυστηρίου του αποκεκρυμμένου από των αιώνων εν τω Θεώ όστις έκτισε τα πάντα διά του Ιησού Χριστού, (aiōn g165)
സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു. (aiōn g165)
10 διά να γνωρισθή τώρα διά της εκκλησίας εν τοις επουρανίοις εις τας αρχάς και τας εξουσίας η πολυποίκιλος σοφία του Θεού,
൧൦അതിന്റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
11 κατά την αιώνιον πρόθεσιν, την οποίαν έκαμεν εν Χριστώ Ιησού τω Κυρίω ημών, (aiōn g165)
൧൧ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു. (aiōn g165)
12 διά του οποίου έχομεν την παρρησίαν και την είσοδον με πεποίθησιν διά της εις αυτόν πίστεως.
൧൨ക്രിസ്തുയേശുവിലുള്ള വിശ്വാസം നിമിത്തം അവനിൽ നമുക്കു ധൈര്യവും ദൈവത്തിങ്കലേക്കുള്ള പ്രവേശനവും ഉണ്ട്.
13 Διά τούτο σας παρακαλώ να μη αθυμήτε διά τας υπέρ υμών θλίψεις μου, το οποίον είναι δόξα υμών.
൧൩അതുകൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ എന്റെ കഷ്ടങ്ങളെ ഓർത്ത് അധൈര്യപ്പെട്ടുപോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു.
14 Διά τούτο κάμπτω τα γόνατά μου προς τον Πατέρα του Κυρίου ημών Ιησού Χριστού,
൧൪നിങ്ങൾക്കായുള്ള ഈ ദൈവികപ്രവർത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും
15 εκ του οποίου πάσα πατριά εν ουρανοίς και επί γης ονομάζεται,
൧൫പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.
16 διά να δώση εις εσάς κατά τον πλούτον της δόξης αυτού, να κραταιωθήτε εν δυνάμει διά του Πνεύματος αυτού εις τον εσωτερικόν άνθρωπον,
൧൬അവൻ, തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം നിങ്ങളിലുള്ള അവിടുത്തെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടതിനും
17 διά να κατοικήση ο Χριστός διά της πίστεως εν ταις καρδίαις υμών,
൧൭ക്രിസ്തു, വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനമുള്ളവരായി
18 ώστε να δυνηθήτε, ερριζωμένοι και τεθεμελιωμένοι εν αγάπη, να καταλάβητε μετά πάντων των αγίων τι το πλάτος και μήκος και βάθος και ύψος,
൧൮ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും
19 και να γνωρίσητε την αγάπην του Χριστού την υπερβαίνουσαν πάσαν γνώσιν, διά να πληρωθήτε με όλον το πλήρωμα του Θεού.
൧൯പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.
20 Εις δε τον δυνάμενον υπερεκπερισσού να κάμη υπέρ πάντα όσα ζητούμεν ή νοούμεν, κατά την δύναμιν την ενεργουμένην εν ημίν,
൨൦എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ കഴിയുന്നവന്
21 εις αυτόν έστω η δόξα εν τη εκκλησία διά Ιησού Χριστού εις πάσας τας γενεάς του αιώνος των αιώνων· αμήν. (aiōn g165)
൨൧സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ. (aiōn g165)

< Προς Εφεσιους 3 >