< Πραξεις 17 >

1 Διοδεύσαντες δε την Αμφίπολιν και Απολλωνίαν, ήλθαν εις Θεσσαλονίκην, όπου ήτο η συναγωγή των Ιουδαίων.
പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനിക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
2 Και κατά την συνήθειάν του ο Παύλος εισήλθε προς αυτούς, και τρία σάββατα διελέγετο μετ' αυτών από των γραφών,
പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്ന് മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്ന് അവരോട് സംവാദിച്ചു.
3 εξηγών και αποδεικνύων ότι έπρεπε να πάθη ο Χριστός και να αναστηθή εκ νεκρών και ότι ούτος είναι ο Χριστός Ιησούς, τον οποίον εγώ σας κηρύττω.
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു.
4 Και τινές εξ αυτών επείσθησαν και ηνώθησαν μετά του Παύλου και του Σίλα, και εκ των θεοσεβών Ελλήνων πολύ πλήθος και εκ των πρώτων γυναικών ουκ ολίγαι.
കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു.
5 Φθονήσαντες δε οι μη πειθόμενοι Ιουδαίοι και λαβόντες μεθ' εαυτών κακούς τινάς ανθρώπους εκ των χυδαίων και οχλαγωγήσαντες, εθορύβουν την πόλιν και εφορμήσαντες εις την οικίαν του Ιάσονος, εζήτουν αυτούς διά να φέρωσιν εις τον δήμον·
യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
6 μη ευρόντες δε αυτούς, έσυραν τον Ιάσονα και τινάς αδελφούς επί τους πολιτάρχας, βοώντες ότι οι αναστατώσαντες την οικουμένην, ούτοι ήλθον και εδώ,
പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;
7 τους οποίους υπεδέχθη ο Ιάσων· και πάντες ούτοι πράττουσιν εναντίον των προσταγμάτων του Καίσαρος, λέγοντες ότι είναι βασιλεύς άλλος, ο Ιησούς.
യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്ന് നിലവിളിച്ചു.
8 Ετάραξαν δε τον όχλον και τους πολιτάρχας ακούοντας ταύτα,
ഇത് കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി.
9 και λαβόντες εγγύησιν παρά του Ιάσονος και των λοιπών, απέλυσαν αυτούς.
പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
10 Οι δε αδελφοί ευθύς διά της νυκτός εξέπεμψαν τον τε Παύλον και τον Σίλαν εις Βέροιαν, οίτινες ελθόντες υπήγον εις την συναγωγήν των Ιουδαίων.
൧൦സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
11 Ούτοι δε ήσαν ευγενέστεροι παρά τους εν Θεσσαλονίκη, καθότι εδέχθησαν τον λόγον μετά πάσης προθυμίας, εξετάζοντες καθ' ημέραν τας γραφάς αν ούτως έχωσι ταύτα.
൧൧അവർ തെസ്സലോനിക്യയിലുള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
12 Πολλοί μεν λοιπόν εξ αυτών επίστευσαν, και εκ των επισήμων Ελληνίδων γυναικών και εκ των ανδρών ουκ ολίγοι.
൧൨സമൂഹത്തിൽ സ്വാധീനം ഉള്ള ചില മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
13 Ως δε έμαθον οι από της Θεσσαλονίκης Ιουδαίοι ότι και εν τη Βεροία εκηρύχθη υπό του Παύλου ο λόγος του Θεού, ήλθον και εκεί και ετάραττον τους όχλους.
൧൩പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്ന് പുരുഷാരത്തിനിടയിൽ ഭിന്നത ഉളവാക്കി ഭ്രമിപ്പിച്ചു.
14 Και ευθύς τότε οι αδελφοί εξαπέστειλαν τον Παύλον να υπάγη έως εις την θάλασσαν· ο Σίλας δε και ο Τιμόθεος έμειναν εκεί.
൧൪ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്ക് പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നെ താമസിച്ചു.
15 Οι δε συνοδεύοντες τον Παύλον έφεραν αυτόν έως Αθηνών, και αφού έλαβον παραγγελίαν προς τον Σίλαν και Τιμόθεον να έλθωσι προς αυτόν όσον τάχιστα, ανεχώρησαν.
൧൫പൗലൊസിനോടുകൂടെ വഴികാട്ടുവാനായി പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന പൗലൊസിൽനിന്നും വാങ്ങി മടങ്ങിപ്പോന്നു.
16 Ενώ δε περιέμενεν αυτούς ο Παύλος εν ταις Αθήναις, το πνεύμα αυτού παρωξύνετο εν αυτώ, επειδή έβλεπε την πόλιν γέμουσαν ειδώλων.
൧൬പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് ആത്മാവിൽ അവൻ കലങ്ങിപ്പോയി.
17 Διελέγετο λοιπόν εν τη συναγωγή μετά των Ιουδαίων και μετά των θεοσεβών και εν τη αγορά καθ' εκάστην ημέραν μετά των τυχόντων.
൧൭അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു.
18 Τινές δε των Επικουρίων και των Στωϊκών φιλοσόφων συνήρχοντο εις λόγους μετ' αυτού, και οι μεν έλεγον· Τι θέλει τάχα ο σπερμολόγος ούτος να είπη; οι δέ· Ξένων θεών κήρυξ φαίνεται ότι είναι· διότι εκήρυττε προς αυτούς τον Ιησούν και την ανάστασιν.
൧൮എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്ന് തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു.
19 Και πιάσαντες αυτόν έφεραν εις τον Άρειον Πάγον, λέγοντες· Δυνάμεθα να μάθωμεν τις αύτη η νέα διδαχή, ήτις κηρύττεται υπό σου;
൧൯പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്ന് ഞങ്ങൾക്ക് അറിവുള്ളതോ?
20 διότι φέρεις εις τας ακοάς ημών παράδοξά τινα· θέλομεν λοιπόν να μάθωμεν τι σημαίνουσι ταύτα.
൨൦നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
21 Πάντες δε οι Αθηναίοι και οι επιδημούντες ξένοι εις ουδέν άλλο ηυκαίρουν παρά εις το να λέγωσι και να ακούωσι τι νεώτερον.
൨൧(എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല).
22 Σταθείς δε ο Παύλος εν μέσω του Αρείου Πάγου, είπεν· Άνδρες Αθηναίοι, κατά πάντα σας βλέπω εις άκρον θεολάτρας.
൨൨പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു.
23 Διότι ενώ διηρχόμην και ανεθεώρουν τα σεβάσματά σας, εύρον και βωμόν, εις τον οποίον είναι επιγεγραμμένον, Αγνώστω Θεώ. Εκείνον λοιπόν, τον οποίον αγνοούντες λατρεύετε, τούτον εγώ κηρύττω προς εσάς.
൨൩ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ ‘അജ്ഞാതദേവന്’ എന്ന് എഴുത്തുള്ള ഒരു ബലിപീഠം കണ്ട്; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതുതന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു.
24 Ο Θεός, όστις έκαμε τον κόσμον και πάντα τα εν αυτώ, ούτος Κύριος ων του ουρανού και της γης, δεν κατοικεί εν χειροποιήτοις ναοίς,
൨൪ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
25 ουδέ λατρεύεται υπό χειρών ανθρώπων ως έχων χρείαν τινός, επειδή αυτός δίδει εις πάντας ζωήν και πνοήν και τα πάντα·
൨൫താൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റാവശ്യമായ സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
26 και έκαμεν εξ ενός αίματος παν έθνος ανθρώπων, διά να κατοικώσιν εφ' όλου του προσώπου της γης, και διώρισε τους προδιατεταγμένους καιρούς και τα οροθέσια της κατοικίας αυτών,
൨൬ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
27 διά να ζητώσι τον Κύριον, ίσως δυνηθώσι να ψηλαφήσωσιν αυτόν και να εύρωσιν, αν και δεν είναι μακράν από ενός εκάστου ημών.
൨൭തങ്ങൾക്ക് ദൈവത്തെ ആവശ്യം ഉണ്ട് എന്ന് അവർ തിരിച്ചറിഞ്ഞ് ദൈവത്തെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
28 Διότι εν αυτώ ζώμεν και κινούμεθα και υπάρχομεν, καθώς και τινές των ποιητών σας είπον· Διότι και γένος είμεθα τούτου.
൨൮അവനിലല്ലോ നാം ജീവിക്കയും ചരിക്കയും നിലനിൽക്കുകയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: ‘നാം അവന്റെ സന്താനമല്ലോ’ എന്ന് പറഞ്ഞിരിക്കുന്നു.
29 Γένος λοιπόν όντες του Θεού, δεν πρέπει να νομίζωμεν τον Θεόν ότι είναι όμοιος με χρυσόν ή άργυρον ή λίθον, κεχαραγμένα διά τέχνης και επινοίας ανθρώπου.
൨൯നാം ദൈവത്തിന്റെ സന്താനം എന്ന് വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്ന് നിരൂപിക്കേണ്ടതില്ല.
30 Τους καιρούς λοιπόν της αγνοίας παραβλέψας ο Θεός, τώρα παραγγέλλει εις πάντας τους ανθρώπους πανταχού να μετανοώσι,
൩൦എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു.
31 διότι προσδιώρισεν ημέραν εν ή μέλλει να κρίνη την οικουμένην εν δικαιοσύνη, διά ανδρός τον οποίον διώρισε, και έδωκεν εις πάντας βεβαίωσιν περί τούτου, αναστήσας αυτόν εκ νεκρών.
൩൧ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പ് നല്കിയുമിരിക്കുന്നു”.
32 Ακούσαντες δε ανάστασιν νεκρών, οι μεν εχλεύαζον, οι δε είπον· Περί τούτου θέλομεν σε ακούσει πάλιν.
൩൨മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു.
33 Και ούτως ο Παύλος εξήλθεν εκ μέσου αυτών.
൩൩അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്ന് പോയി.
34 Τινές δε άνδρες προσεκολλήθησαν εις αυτόν και επίστευσαν, μεταξύ των οποίων ήτο και Διονύσιος ο Αρεοπαγίτης και γυνή τις ονόματι Δάμαρις και άλλοι μετ' αυτών.
൩൪ചില പുരുഷന്മാർ അവനോട് ചേർന്ന് വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റ് ചിലരും ഉണ്ടായിരുന്നു.

< Πραξεις 17 >