< Psalm 20 >

1 Auf den Siegesspender, ein Lied, von David. Der Herr erhöre dich noch an dem Tag der Not! Des Gottes Jakobs Name schütze dich!
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ കഷ്ടകാലത്ത് നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
2 Er sende aus dem Heiligtum dir Hilfe und stütze dich von Sion her!
കർത്താവ് തന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്ക് സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.
3 Er nehme an all deine Opfergaben und freue sich an deinen Brandopfern! (Sela)
നിന്റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. (സേലാ)
4 Er gebe dir, was nur dein Herz begehrt; und lasse alle deine Pläne wohl gelingen!
നിന്റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്ക് നല്കട്ടെ; നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ.
5 Dann jauchzen wir ob deines Sieges und jubeln laut in unseres Gottes Namen. Der Herr erfülle dir die Wünsche all! -
ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.
6 jetzt weiß ich es: Der Herr hilft dem, den er gesalbt, erhört ihn von dem heiligen Himmel her mit hilfereichen Taten seiner Rechten.
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു; കർത്താവ് തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
7 Sind jene noch so stolz auf Wagen und auf Rosse, wir sind es auf den Namen unsres Herrn und Gottes.
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും.
8 Sie krümmen sich und stürzen hin; wir aber stehen wieder auf.
അവർ കുനിഞ്ഞ് വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്‍ക്കുന്നു.
9 Herr, hilf dem Königund höre uns, sooft wir rufen!
യഹോവേ, രാജാവിനെ രക്ഷിക്കണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

< Psalm 20 >