< Psaumes 14 >

1 Jusqu'à la Fin, psaume de David. L'insensé a dit en son cœur: il n'y a point de Dieu. Ils se sont corrompus; ils sont devenus abominables en leurs affections; pas un d'entre eux ne fait le bien, pas un seul.
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
2 Le Seigneur, du haut du ciel, s'est penché sur les fils des hommes pour voir s'il en est qui comprenne et qui cherche Dieu.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണുവാൻ യഹോവ സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
3 Tous ont dévié, et en même temps sont devenus inutiles; pas un ne fait le bien, pas un seul. Leur gosier est un sépulcre ouvert; ils ne se servent de leur langue que pour tromper; sous leurs lèvres est le venin de l'aspic; leur bouche est pleine de malédictions et d'amertume; leurs pieds sont rapides, s'il s'agit de verser le sang. L'oppression et la misère remplissent leurs voies; ils n'ont point connu la voie de la paix; la crainte du Seigneur n'est pas devant leurs yeux.
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
4 S'instruiront-ils jamais tous ces ouvriers d'iniquité, ces hommes qui dévorent mon peuple, comme s'ils mangeaient du pain? Ils n'ont point invoqué le Seigneur;
നീതികേട് പ്രവർത്തിക്കുന്നവർ ആരും അത് അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോട് അവർ പ്രാർത്ഥിക്കുന്നില്ല.
5 Et ils ont tremblé de frayeur, quand il n'y avait pas à s'effrayer, car Dieu réside parmi la génération des justes.
അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയോടുകൂടി ഉണ്ട്
6 Vous, vous avez confondu le conseil du pauvre, parce que le Seigneur est son espérance.
ദുഷ്കർമ്മികൾ എളിയവന്റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു. എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
7 Qui fera sortir de Sion le salut d'Israël? Quand le Seigneur aura ramené son peuple de la captivité, que Jacob tressaille d'allégresse, et qu'Israël se livre à la joie.
സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ കൊള്ളാമായിരുന്നു! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.

< Psaumes 14 >