< 1 Samuel 9 >

1 Et il y avait parmi les fils de Benjamin un homme appelé Cis, fils d'Abiel, fils de Jared, fils de Bachir, fils d'Aphec, fils d'un puissant Jéminéen. C'était un homme puissant et fort.
ബെന്യാമീൻ ഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
2 Il avait un fils dont le nom était Saül, homme de grande taille, bon et vaillant; nul des fils d'Israël n'était meilleur que lui, et il dépassait de toute la tête tout le reste du peuple.
അവന് ശൌല്‍ എന്ന് പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു; അവൻ സുന്ദരൻ ആയിരുന്നു. യിസ്രായേൽ മക്കളിൽ അവനേക്കാൾ സൗന്ദര്യമുള്ള പുരുഷൻ വേറെ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും ഉയരമുള്ളവൻ ആയിരുന്നു.
3 Les ânesses de Cis, père de Saül, s'étaient égarées; et Cis dit à Saül, son fils: Prends avec toi l'un des serviteurs; partez, et cherchez les ânesses.
ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകളെ കാണാതെ പോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോട്: “നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ട് ചെന്ന് കഴുതകളെ അന്വേഷിക്കുക” എന്നു പറഞ്ഞു.
4 Ils traversèrent les montagnes d'Ephraïm; ils traversèrent le territoire de Selcha, et ils ne trouvèrent rien; ils traversèrent le territoire de Ségalim, les ânesses n'y étaient pas; ils traversèrent le territoire de Jamin, et ils ne trouvèrent rien encore.
അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും, ശാലീംദേശത്തും അന്വേഷിച്ചു; അവയെ കണ്ടില്ല; അവൻ ബെന്യാമീൻദേശത്തും അന്വേഷിച്ചു; എന്നിട്ടും കണ്ടുകിട്ടിയില്ല.
5 Comme ils passaient près de Siph, Saül dit au serviteur qui l'accompagnait: Viens, retournons chez nous, de peur que mon père ne s'inquiète plus de nous que des ânesses.
സൂഫ് ദേശത്ത് എത്തിയപ്പോൾ ശൌല്‍ കൂടെയുള്ള ഭൃത്യനോട്: “വരിക, നമുക്ക് മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ച് വിഷമിക്കും” എന്നു പറഞ്ഞു.
6 Le serviteur lui répondit: Écoute, il y a en cette ville un homme de Dieu, un homme renommé; tout ce qu'il prédit arrive. Allons-y donc, afin qu'il nous fasse connaître la voie que nous devons prendre.
അതിന് അവൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം അതുപോലെ സംഭവിക്കുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി ചിലപ്പോൾ അവൻ പറഞ്ഞുതരും” എന്ന് അവനോട് പറഞ്ഞു.
7 Et Saül dit au serviteur qui l'accompagnait: Je le veux bien, nous irons; mais que porterons-nous à l'homme de Dieu? Il ne nous reste plus rien du pain que nous avions emporté dans nos valises, et nous n'avons rien à offrir à l'homme de Dieu.
ശൌല്‍ തന്റെ ഭൃത്യനോട്: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിന് കൊടുക്കണ്ടത്? നമ്മുടെ പാത്രത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന് കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമ്മുടെ കൈയ്യിൽ ഒന്നുമില്ലല്ലോ” എന്നു പറഞ്ഞു.
8 Le serviteur répondit à Saül, et il lui dit: Je trouve à l'instant sous ma main un quart de sicle d'argent; tu le donneras à l'homme de Dieu, et il nous fera connaître notre chemin.
ഭൃത്യൻ ശൌലിനോട്: “എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ട്; ഇത് ഞാൻ ദൈവപുരുഷന് കൊടുക്കാം; അവൻ നമുക്ക് വഴി പറഞ്ഞുതരും” എന്ന് ഉത്തരം പറഞ്ഞു.
9 Or, jadis en Israël, tout homme qui allait consulter Dieu, disait: Allons chez le voyant, parce que jadis le peuple donnait au prophète le nom de voyant.
പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ: “വരുവിൻ; നാം ദർശകന്റെ അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്ന് പറയുന്നവനെ അന്ന് ദർശകൻ എന്ന് പറഞ്ഞുവന്നു.
10 Saül dit donc à son serviteur: Ton conseil est bon, allons-y. Et ils allèrent à la ville où demeurait l'homme de Dieu.
൧൦ശൌല്‍ ഭൃത്യനോട്: നല്ലത്; “വരുക, നമുക്ക് പോകാം” എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്ക് പോയി.
11 Comme ils gravissaient le coteau qui monte à la ville, ils rencontrèrent des jeunes filles qui venaient de puiser de l'eau, et ils leur dirent: Le voyant est-il là?
൧൧അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന യുവതികളെ കണ്ട് അവരോട്: “ദർശകൻ ഇവിടെ ഉണ്ടോ” എന്നു ചോദിച്ചു.
12 Les jeunes filles leur répondirent: Il y est; le voici devant vous; il est venu à la ville à cause du jour, parce qu'aujourd'hui il y a pour le peuple un sacrifice en Bama.
൧൨അവർ അവരോട്: ഉണ്ട്; “അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്ന് പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്ന് പട്ടണത്തിൽ വന്നിട്ടുണ്ട്.
13 Lorsque vous serez entrés dans la ville, vous l'y trouverez encore avant qu'il soit monté en Bama pour manger. Le peuple ne mangera pas qu'il ne soit arrivé, car c'est lui qui bénit le sacrifice; après cela, les invités mangent. Montez donc; pendant toute cette journée vous êtes sûrs de le trouver.
൧൩നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിന്‍റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കുകയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു.
14 Et ils montèrent à la ville; ils étaient déjà au centre de la ville, quand Samuel sortit pour monter en Barra, et ils le rencontrèrent.
൧൪അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ എത്തിയപ്പോൾ ശമൂവേൽ പൂജാഗിരിക്ക് പോകുവാനായി അവരുടെ നേരേ വരുന്നു.
15 La veille de l'arrivée de Saül, le Seigneur l'avait annoncée à Samuel, en disant:
൧൫എന്നാൽ ശൌല്‍ വരുന്നതിന് ഒരു ദിവസം മുൻപ് യഹോവ അത് ശമൂവേലിന് വെളിപ്പെടുത്തി:
16 A pareille heure, demain, j'enverrai auprès de toi un homme de la tribu de Benjamin; tu l'oindras comme roi de tout mon peuple; et il sauvera Israël des mains des Philistins, car j'ai considéré l'abaissement de mon peuple, ses cris sont venus jusqu'à moi.
൧൬“നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തിരുന്നു.
17 Quand Samuel vit Saül, le Seigneur lui dit: Voici l'homme dont je t'ai parlé; c'est lui qui règnera sur mon peuple.
൧൭ശമൂവേൽ ശൌലിനെ കണ്ടപ്പോൾ യഹോവ അവനോട്, ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിക്കുവാനുള്ളവൻ” എന്നു കല്പിച്ചു.
18 Et Saül aborda Samuel, au milieu de la ville, et il lui dit: Indique-moi la maison du voyant.
൧൮അന്നേരം ശൌല്‍ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: “ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരണമേ” എന്നു ചോദിച്ചു.
19 Samuel répondit à Saül, et il lui dit: Je suis le voyant, monte devant moi en Bama; mange aujourd'hui avec moi; demain, je te congédierai, et je te dévoilerai tout ce qui est en ton cœur.
൧൯ശമൂവേൽ ശൌലിനോട്: “ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്ക് വരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
20 Ne songe plus aux ânesses qui étaient perdues il y a trois jours; elles sont retrouvées. Et à qui donc seront les choses précieuses d'Israël, si ce n'est à toi et à la maison de ton père?
൨൦മൂന്ന് ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ച് വിഷമിക്കണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേൽ ജനത്തിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ പിതാവിന്റെ ഭവനത്തിന്മേലും അല്ലയോ” എന്നു പറഞ്ഞു.
21 Saül répondit, et il dit: Ne suis-je pas des fils de Jéminée, du moindre des cantons d'une tribu d'Israël, du moindre principat de tout Benjamin? Pourquoi m'adresses-tu de telles paroles?
൨൧അതിന് ശൌല്‍: “ഞാൻ യിസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവൻ ആണ്. എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ച് ഏറ്റവും ചെറിയതുമാണ്. എന്നിട്ടും നീ ഇങ്ങനെ എന്നോട് പറയുന്നത് എന്ത്?” എന്ന് ഉത്തരം പറഞ്ഞു.
22 Et Samuel prit Saül avec son serviteur, il les introduisit en Rama dans la salle du festin; il leur donna place parmi les premiers des convives, qui étaient environ soixante-dix.
൨൨പിന്നെ ശമൂവേൽ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്ക് പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
23 Et Samuel dit au cuisinier: Apporte-moi l'épaule que je t'ai donnée, et que je t'ai dit de garder chez toi.
൨൩ശമൂവേൽ പാചകക്കാരനോട്: “നിന്റെ അടുക്കൽ പ്രത്യേകം മാറ്റിവയ്ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരുക” എന്നു പറഞ്ഞു.
24 Le cuisinier avait fait cuire l'épaule, il la plaça devant Saül, et Samuel lui dit: Voilà ce qui t'est réservé; prends cette épaule et mange, car on l'a mise auprès de toi pour qu'elle soit un témoignage de préférence aux yeux de tous les autres; coupe et mange. Ce jour-là donc, Saül mangea avec Samuel.
൨൪പാചകക്കാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൌലിന്റെ മുമ്പിൽവച്ചു. “നിനക്കായി വേർതിരിച്ച് വച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്ളുക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇത് ഉത്സവത്തിന് വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു” എന്ന് ശമൂവേൽ പറഞ്ഞു. അങ്ങനെ ശൌല്‍ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
25 Ensuite, il revint du haut lieu à la ville, où l'on fit pour Saül un lit sur la terrasse, et il y dormit.
൨൫അവർ പൂജാഗിരിയിൽനിന്ന് പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവച്ച് ശൌലുമായി സംസാരിച്ചു.
26 Lorsque le jour vint à poindre, Samuel appela Saül sur la terrasse, disant: Lève-toi, et je te congédierai. Saül se leva, il sortit avec Samuel, et ils passèrent les portes de la ville.
൨൬അവർ അതിരാവിലെ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൌലിനെ വിളിച്ചു: “എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം” എന്നു പറഞ്ഞു. ശൌല്‍ എഴുന്നേറ്റു, ശൌലും ശമൂവേലും വെളിയിലേക്ക് പോയി.
27 Comme ils descendaient le coteau, Samuel dit à Saül: Ordonne à ton serviteur de s'en aller devant nous, et arrête-toi, afin qu'aujourd'hui tu entendes la parole du Seigneur.
൨൭പട്ടണത്തിന്റെ പുറത്ത് എത്തിയപ്പോൾ ശമൂവേൽ ശൌലിനോട്: ഭൃത്യൻ മുമ്പെ കടന്നുപോകുവാൻ പറക; - അവൻ കടന്നുപോയി; - “ഞാൻ നിന്നോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം കാത്തുനില്ക്ക” എന്നു പറഞ്ഞു.

< 1 Samuel 9 >