< Luc 24 >

1 Le premier jour de la semaine, à l'aube, elles se rendirent au tombeau avec d'autres personnes, apportant les aromates qu'elles avaient préparés.
അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കൽ എത്തി,
2 Elles trouvèrent la pierre roulée devant le tombeau.
കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ട്.
3 Elles entrèrent, et ne trouvèrent pas le corps du Seigneur Jésus.
അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4 Comme elles étaient fort perplexes à ce sujet, voici que deux hommes se tenaient près d'elles, vêtus de vêtements éblouissants.
അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.
5 Saisies d'épouvante, elles se prosternèrent le visage contre terre. Les hommes leur dirent: « Pourquoi cherchez-vous le vivant parmi les morts?
അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?
6 Il n'est pas ici, mais il est ressuscité. Souvenez-vous de ce qu'il vous a dit, lorsqu'il était encore en Galilée,
അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
7 à savoir que le Fils de l'homme doit être livré aux mains des hommes pécheurs, être crucifié, et ressusciter le troisième jour. »
മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
8 Elles se souvinrent de ses paroles,
അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,
9 revinrent du sépulcre, et racontèrent toutes ces choses aux onze et à tous les autres.
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10 Il s'agissait de Marie de Magdala, de Jeanne et de Marie, mère de Jacques. Les autres femmes qui étaient avec elles racontèrent ces choses aux apôtres.
൧൦മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്.
11 Ces paroles leur parurent insensées, et ils ne les crurent pas.
൧൧ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല.
12 Mais Pierre se leva et courut au tombeau. Il se baissa et regarda à l'intérieur; il vit les bandes de lin étendues toutes seules, et il s'en alla chez lui, se demandant ce qui était arrivé.
൧൨എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ട്, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
13 Voici que, ce même jour, deux d'entre eux se rendaient dans un village nommé Emmaüs, situé à soixante stades de Jérusalem.
൧൩അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴ് നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ
14 Ils s'entretenaient entre eux de toutes ces choses qui étaient arrivées.
൧൪ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15 Comme ils discutaient et s'interrogeaient ensemble, Jésus lui-même s'approcha et fit route avec eux.
൧൫സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു.
16 Mais leurs yeux étaient empêchés de le reconnaître.
൧൬യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
17 Il leur dit: « De quoi parlez-vous en marchant, et êtes-vous tristes? »
൧൭അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
18 L'un d'eux, nommé Cléopas, lui répondit: « Es-tu le seul étranger à Jérusalem qui ne sache pas ce qui s'y est passé ces jours-ci? »
൧൮അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.
19 Il leur dit: « Quelles choses? » Ils lui dirent: « Ce qui concerne Jésus le Nazaréen, qui était un prophète puissant en actes et en paroles devant Dieu et devant tout le peuple,
൧൯ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
20 et comment les principaux sacrificateurs et nos chefs l'ont livré pour être condamné à mort et l'ont crucifié.
൨൦നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21 Mais nous espérions que c'était lui qui rachèterait Israël. Oui, et en plus de tout cela, cela fait maintenant le troisième jour que ces choses sont arrivées.
൨൧ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു.
22 De plus, certaines femmes de notre compagnie nous ont étonnés, étant arrivées de bonne heure au tombeau;
൨൨ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി
23 et n'ayant pas trouvé son corps, elles sont venues dire qu'elles aussi avaient eu une vision d'anges, qui disaient qu'il était vivant.
൨൩പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ട് എന്നു പറഞ്ഞു.
24 Quelques-uns d'entre nous allèrent au tombeau et le trouvèrent comme les femmes l'avaient dit, mais ils ne le virent pas. »
൨൪ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ യേശുവിനെ കണ്ടില്ലതാനും.
25 Il leur dit: « Peuple insensé, et lent de cœur à croire à tout ce que les prophètes ont annoncé!
൨൫അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26 Le Christ n'a-t-il pas dû souffrir ces choses et entrer dans sa gloire? »
൨൬ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
27 Partant de Moïse et de tous les prophètes, il leur expliqua dans toutes les Écritures ce qui le concernait.
൨൭മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
28 Ils s'approchèrent du village où ils allaient, et il fit comme s'il voulait aller plus loin.
൨൮അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29 Ils le pressèrent en disant: « Reste avec nous, car le soir vient de tomber, et le jour est presque fini. » Il entra pour rester avec eux.
൨൯അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.
30 Après s'être mis à table avec eux, il prit le pain et rendit grâce. Il le rompit et le leur donna.
൩൦അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.
31 Leurs yeux s'ouvrirent et ils le reconnurent; puis il disparut de leur vue.
൩൧ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി
32 Ils se dirent les uns aux autres: « Notre cœur ne brûlait-il pas au-dedans de nous pendant qu'il nous parlait en chemin et qu'il nous ouvrait les Écritures? »
൩൨അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
33 Ils se levèrent à l'heure même, retournèrent à Jérusalem, et trouvèrent les onze réunis, ainsi que ceux qui étaient avec eux,
൩൩അപ്പോൾ തന്നേ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34 en disant: « Le Seigneur est vraiment ressuscité, et il est apparu à Simon. »
൩൪കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ട്.
35 Ils racontèrent ce qui s'était passé en chemin, et comment ils l'avaient reconnu à la fraction du pain.
൩൫വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
36 Comme ils disaient cela, Jésus lui-même se présenta au milieu d'eux et leur dit: « La paix soit avec vous. »
൩൬ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നു: നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു.
37 Mais ils furent épouvantés et remplis de crainte, et ils supposèrent qu'ils avaient vu un esprit.
൩൭അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.
38 Il leur dit: « Pourquoi êtes-vous troublés? Pourquoi des doutes s'élèvent-ils dans vos cœurs?
൩൮അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?
39 Voyez mes mains et mes pieds, que c'est vraiment moi. Touchez-moi et voyez, car un esprit n'a pas de chair et d'os, comme vous voyez que j'en ai. »
൩൯ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40 Après avoir dit cela, il leur montra ses mains et ses pieds.
൪൦ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു.
41 Comme ils ne croyaient pas encore de joie et qu'ils étaient dans l'étonnement, il leur dit: « Avez-vous ici quelque chose à manger? »
൪൧അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.
42 Ils lui donnèrent un morceau de poisson grillé et du rayon de miel.
൪൨അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവന് കൊടുത്തു.
43 Il les prit, et mangea en leur présence.
൪൩യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
44 Il leur dit: « C'est ce que je vous ai dit quand j'étais encore avec vous, qu'il fallait que s'accomplisse tout ce qui est écrit de moi dans la loi de Moïse, dans les prophètes et dans les psaumes. »
൪൪പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നേ എന്നു പറഞ്ഞു
45 Alors il leur ouvrit l'esprit, afin qu'ils comprissent les Écritures.
൪൫തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.
46 Il leur dit: « Ainsi il est écrit, et ainsi il était nécessaire que le Christ souffrît et ressuscitât des morts le troisième jour,
൪൬ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും
47 et que la repentance et le pardon des péchés fussent prêchés en son nom à toutes les nations, à commencer par Jérusalem.
൪൭അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48 Vous êtes témoins de ces choses.
൪൮ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു.
49 Voici que j'envoie sur vous la promesse de mon Père. Mais attendez dans la ville de Jérusalem que vous soyez revêtus de la puissance d'en haut. »
൪൯എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.
50 Il les conduisit jusqu'à Béthanie, puis, levant les mains, il les bénit.
൫൦അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
51 Pendant qu'il les bénissait, il se retira d'eux et fut emporté au ciel.
൫൧അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു.
52 Ils se prosternèrent devant lui et retournèrent à Jérusalem avec une grande joie,
൫൨അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
53 et ils étaient continuellement dans le temple, louant et bénissant Dieu. Amen.
൫൩എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

< Luc 24 >