< Job 7 >

1 Is there not a warfare to man on earth? And as the days of an hireling his days?
മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നെ.
2 As a servant desireth the shadow, And as a hireling expecteth his wage,
വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും
3 So I have been caused to inherit months of vanity, And nights of misery they numbered to me.
വ്യര്‍ത്ഥമാസങ്ങൾ എനിയ്ക്ക് അവകാശമായി വന്നു, കഷ്ടരാത്രികൾ എനിയ്ക്ക് ഓഹരിയായിത്തീർന്നു.
4 If I lay down then I said, 'When do I rise!' And evening hath been measured, And I have been full of tossings till dawn.
കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.
5 Clothed hath been my flesh [with] worms, And a clod of dust, My skin hath been shrivelled and is loathsome,
എന്റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു.
6 My days swifter than a weaving machine, And they are consumed without hope.
എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
7 Remember Thou that my life [is] a breath, Mine eye turneth not back to see good.
എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
8 The eye of my beholder beholdeth me not. Thine eyes [are] upon me — and I am not.
എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല; യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9 Consumed hath been a cloud, and it goeth, So he who is going down to Sheol cometh not up. (Sheol h7585)
മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. (Sheol h7585)
10 He turneth not again to his house, Nor doth his place discern him again.
൧൦അവൻ തന്റെ വീട്ടിലേക്ക് മടങ്ങിവരുകയില്ല; അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.
11 Also I — I withhold not my mouth — I speak in the distress of my spirit, I talk in the bitterness of my soul.
൧൧ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
12 A sea -[monster] am I, or a dragon, That thou settest over me a guard?
൧൨യഹോവ എനിക്ക് കാവലാക്കേണ്ടതിന് ഞാൻ കടലോ കടലാനയോ ആകുന്നുവോ?
13 When I said, 'My bed doth comfort me,' He taketh away in my talking my couch.
൧൩എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്ന് ഞാൻ പറഞ്ഞാൽ
14 And thou hast affrighted me with dreams, And from visions thou terrifiest me,
൧൪യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15 And my soul chooseth strangling, Death rather than my bones.
൧൫ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
16 I have wasted away — not to the age do I live. Cease from me, for my days [are] vanity.
൧൬ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17 What [is] man that Thou dost magnify him? And that Thou settest unto him Thy heart?
൧൭മർത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്റെമേൽ ദൃഷ്ടിവക്കേണ്ടതിനും
18 And inspectest him in the mornings, In the evenings dost try him?
൧൮അവനെ രാവിലെതോറും സന്ദർശിച്ച് നിമിഷംതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?
19 How long dost Thou not look from me? Thou dost not desist till I swallow my spittle.
൧൯അങ്ങ് എത്രത്തോളം അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും?
20 I have sinned, what do I to Thee, O watcher of man? Why hast Thou set me for a mark to Thee, And I am for a burden to myself — and what?
൨൦ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ അവിടുത്തേക്ക് ചെയ്യുന്നു? ഞാൻ എനിയ്ക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം അവിടുന്ന് എന്നെ അങ്ങേക്ക് ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?
21 Thou dost not take away my transgression, And cause to pass away mine iniquity, Because now, for dust I lie down: And Thou hast sought me — and I am not!
൨൧എന്റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും”.

< Job 7 >