< Hebrews 13 +

1 Let brotherly love continue.
സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു.
2 Be not forgetfull to lodge straungers. For therby have dyvers receaved angels into their houses vnwares.
അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.
3 Remember them that are in bondes even as though ye were bounde with them. Be myndfull of them which are in adversitie as ye which are yet in youre bodies.
നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓൎത്തുകൊൾവിൻ.
4 Let wedlocke be had in pryce in all poyntes and let the chamber be vndefiled: for whore kepers and advoutrars god will iudge.
വിവാഹം എല്ലാവൎക്കും മാന്യവും കിടക്ക നിൎമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുൎന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5 Let youre conversacion be with out coveteousnes and be contet with that ye have all redy. For he verely sayd: I will not fayle the nether forsake the:
നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
6 that we maye boldly saye: the lorde is my helper and I will not feare what man doeth vnto me.
ആകയാൽ “കൎത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈൎയ്യത്തോടെ പറയാം.
7 Remember them which have the oversight of you which have declared vnto you the worde of god. The ende of whose conversacion se that ye looke vpon and folowe their fayth.
നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓൎത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓൎത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.
8 Iesus Christ yesterdaye and to daye and the same continueth for ever. (aiōn g165)
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (aiōn g165)
9 Be not caryed aboute with divers and straunge learnynge. For it is a good thynge that the herte be stablisshed with grace and not with meates which have not proffeted them that have had their pastyme in them.
വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവൎക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.
10 We have an altre wherof they maye not eate which serve in the tabernacle.
കൂടാരത്തിൽ ശുശ്രൂഷിക്കുന്നവൎക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.
11 For ye bodies of those beastes whose bloud is brought into the holy place by the hie prest to pourge sinne are burnt with out the tentes.
മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.
12 Therfore Iesus to sanctifye the people with his awne bloud suffered with out the gate.
അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
13 Let vs goo forth therfore out of the tentes and suffer rebuke with him.
ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.
14 For here have we no continuynge citie: but we seke one to come.
ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.
15 For by him offer we the sacrifice of laude allwayes to god: that is to saye the frute of those lyppes which confesse his name.
അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അൎപ്പിക്കുക.
16 To do good and to distribute forget not for with suche sacrifises god is pleased.
നന്മചെയ്‌വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
17 Obeye the that have the oversight of you and submit youre selves to them for they watch for youre soules even as they that must geve a comptes: that they maye do it with ioye and not with grefe. For that is an vnproffitable thynge for you.
നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.
18 Praye for vs. We have confidence because we have a good conscience in all thynges and desyre to live honestly.
ഞങ്ങൾക്കു വേണ്ടി പ്രാൎത്ഥിപ്പിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.
19 I desire you therfore somwhat the moare aboundantly that ye so do that I maye be restored to you quyckly.
എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു നിങ്ങൾ പ്രാൎത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.
20 The god of peace that brought agayne fro deth oure lorde Iesus the gret shepperde of the shepe thorowe the bloud of the everlastynge testamet (aiōnios g166)
നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കൎത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം (aiōnios g166)
21 make you parfect in all good workes to do his will workynge in you yt which is pleasaut in his syght thorow Iesus christ To whom be prayse for ever whill the worlde endureth Amen. (aiōn g165)
നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവൎത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേൻ. (aiōn g165)
22 I beseche you brethren suffre the wordes of exhortacio: For we have written vnto you in feawe wordes:
സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊൾവിൻ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നതു.
23 knowe the brother Timothe whom we have sent fro vs with whom (yf he come shortly) I will se you.
സഹോദരനായ തിമോഥെയോസ് തടവിൽനിന്നു ഇറങ്ങി എന്നു അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.
24 Salute the that have the oversight of you and all the saynctes. They of Italy salute you.
നിങ്ങളെ നടത്തുന്നവൎക്കു എല്ലാവൎക്കും സകലവിശുദ്ധന്മാൎക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
25 Grace be with you all. Amen.
കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

< Hebrews 13 +