< 3 John 1 >

1 [You(sg) know me as] the [chief] Elder. [I am writing this letter to you], my dear friend Gaius, whom I truly love.
മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്.
2 Dear friend, I ask [God that things may go] well for you in every way, [specifically], that you will be physically healthy just like you are spiritually healthy [MTY].
പ്രിയനേ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും ആരോഗ്യവാനായും ഇരിക്കേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
3 I am very happy because some fellow believers have come [here] and told me that you conduct your life in a manner [that is consistent with God’s] true message.
സഹോദരന്മാർ വന്നപ്പോൾ നീ സത്യത്തിൽ നടക്കുന്നു എന്നതായ നിന്റെ സത്യത്തിന് സാക്ഷ്യം പറയുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
4 I am very happy when I hear that (people whom I helped to believe in Christ/my [spiritual] children) are conducting their lives like you are!
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്ന് കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല.
5 Dear friend, you are [serving Jesus] loyally/faithfully whenever you do things to help fellow believers, [even those whom you] do not know, who are traveling [around doing God’s work].
പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അപരിചിതർക്കും വേണ്ടി അദ്ധ്വാനിക്കുമ്പോഴെല്ലാം വിശ്വസ്തത കാണിക്കുന്നു.
6 [Some of] them have reported before the congregation [here how] you have showed that you love them. You should continue to help such people in their travels in a way that is pleasing to God.
അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന് യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും.
7 When those fellow believers went out [to tell people about Jesus] [MTY], the people who do not believe in Christ did not give them anything [to help them].
തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്.
8 So we [who believe in Christ] ought to give food and money to such people to help [them as they teach others God’s] true message.
ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കണ്ടതാകുന്നു.
9 I wrote [a letter] to the congregation [telling them to help those fellow believers]. However, Diotrephes does not (acknowledge my authority/[pay any attention to what] I wrote), because he (desires to be in charge/wants to be the leader) of [the congregation].
സഭയ്ക്ക് ഞാൻ ചിലതെഴുതിയിരുന്നു: എങ്കിലും അവരിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല.
10 So, when I arrive [there], I will [publicly] tell what he does: He tells others evil nonsense about us [in order to] harm [us by what he] says, and he is not content with only doing that. He himself refuses to receive the fellow believers who are traveling around doing God’s work, and he also stops those who want to receive them by expelling them from the congregation.
൧൦അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങൾക്ക് എതിരെ ദുർവ്വാക്കുകൾ പറഞ്ഞ് അവഹേളിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ അവന് ഓർമ്മവരുത്തും. അവൻ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തനാകാതെ താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നു.
11 Dear friend, do not imitate a bad [example like that]. Instead, [keep imitating] good [examples. Remember that] people who do good deeds ([truly] belong to God/are [spiritual children] of God), [but] those who do [what is] evil do not (know/have fellowship with) God.
൧൧പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.
12 All [the believers who know Demetrius] say that he [is a good person]. The fact [that he conducts his life in a way that is consistent/in accordance with God’s] true [message] shows [that he is a good person], and we also say the same thing [about him]. You know that what we say [about him] is true. [So it will be good if you welcome him and help him. He is the one who will be bringing this letter to you].
൧൨ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താൽ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്ന് നീ അറിയുന്നു.
13 [When I began] to write this letter, I had much more [that I intended] to tell you. But [now] I do not want to say [it] in a letter [MTY].
൧൩നിനക്ക് എഴുതി അയക്കുവാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാൻ എനിക്ക് ആഗ്രഹമില്ല.
14 Instead, I expect to [come and] see you soon. Then we will talk directly with one another. [I pray that God will enable] you [to experience inner] peace. Our friends [here] (send you their greetings/say that they are thinking affectionately about you) [MTY]. Tell our friends [there] that we (send our greetings to/are thinking fondly about) them.
൧൪എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം. നിനക്ക് സമാധാനം. സ്നേഹിതന്മാർ നിനക്ക് വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക.

< 3 John 1 >