< 2 Corinthians 7 >

1 My friends, whom I love, because [God] has promised [to accept us(inc) as his children], we [(inc)] must stop doing anything that is sinful. We must not do sinful things with our bodies, and we must not [think] sinful thoughts. [Because] we greatly revere God, we must strive to [live] a completely pure life. By doing that we will become the kind of people that he wants us to be.
പ്രിയസ്നേഹിതരേ, ഈ വാഗ്ദാനങ്ങൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂർണതയിലെത്തിച്ചേരാം.
2 So, as I just wrote, I want you to love me (OR, us [IDM] [who are true apostles of Christ]). I/we [(exc)] have never done anything wrong to any of you. I/we have not done anything to harm any one of you spiritually or financially. And I/we have not tried to get money from [you] (for myself/for ourselves).
നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല.
3 [It is true that some people among you have said that I have done such things. Nevertheless], I am not trying to make you all feel ashamed because, as I wrote before, I will continue to love you all very much [IDM], whether I live with you or die with you. I am very confident about you.
നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ.
4 I am very pleased with you. You have greatly encouraged me, so that I am now very joyful in spite of all the hardships that I have endured.
എനിക്കു നിങ്ങളിൽ പരിപൂർണവിശ്വാസമുണ്ട്. നിങ്ങളെ സംബന്ധിച്ച് ഞാൻ അത്യന്തം അഭിമാനിക്കുന്നു. ഞാൻ വളരെ പ്രോത്സാഹിതനായിരിക്കുന്നു. ഞങ്ങളുടെ കഷ്ടതകളിലെല്ലാം നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് അളവറ്റ ആനന്ദം ഉണ്ട്.
5 Now [I will write more about what I was saying about Titus]. When I [left Troas and] came [here to] Macedonia [province], I still did not get any rest. Everywhere we [(exc)] went, [people were constantly] causing us trouble. [And not only were] people [constantly causing us] trouble, but I was greatly concerned [about you all].
മക്കദോന്യയിൽ വന്നപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല; പുറമേ സംഘർഷവും ഉള്ളിൽ ഭയവും വരുംവിധം എല്ലാത്തരത്തിലും പീഡനമാണുണ്ടായത്.
6 But God, who always encourages his people when they are discouraged, encouraged us by [sending] Titus back to us.
എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം, തീത്തോസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.
7 I was encouraged by [seeing] Titus, [but when I heard how] you had encouraged him, that encouraged me even more. He told me how much you wanted [to see me. He told me] that you were very sorry [that you had made me so unhappy. He also told me] that you are very eager for me [to continue to serve as your apostle. When Titus told me those things], I was very, very happy.
അയാളുടെ വരവുമാത്രമല്ല, നിങ്ങൾ അയാൾക്കു നൽകിയ ആശ്വാസവും ഞങ്ങളുടെ ആശ്വാസത്തിനു കാരണമായിത്തീർന്നു. എന്നെ കാണാനുള്ള നിങ്ങളുടെ അഭിവാഞ്ഛയും തീവ്രദുഃഖവും എന്നെക്കുറിച്ചുള്ള അതീവതാത്പര്യവും അയാൾ ഞങ്ങളെ അറിയിച്ചു. അങ്ങനെ എന്റെ ആനന്ദം അധികം വർധിച്ചു.
8 Even though what [I wrote] in my letter (distressed you/made you sad), I am not sorry [that I wrote it]. For a while I was sorry that I had written it, [because I knew that it would distress you]. Now [Titus has also told] me that it did distress you [when you read it], but you were distressed only for a short time.
എന്റെ ലേഖനത്താൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചു; അതിൽ എനിക്കു ഖേദം തൊന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ അതെക്കുറിച്ച് ഖേദിക്കുന്നില്ല. ആ ലേഖനം നിങ്ങളെ അൽപ്പസമയത്തേക്കു മുറിപ്പെടുത്തി എന്നു ഞാൻ മനസ്സിലാക്കുന്നു.
9 [So now] I am happy [that I wrote it]. I am not happy that you were distressed {that [I] distressed you}, but [I am happy] because, when you became distressed, you felt sorry for what you had done and [you asked God to forgive you. What I mean is that you felt sorry in the way that God wanted you to feel sorry, so my making] you feel sorry did not harm you at all.
എന്നാൽ, ഇപ്പോൾ ഞാൻ ആനന്ദിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിലല്ല, ആ ദുഃഖം നിങ്ങളെ മാനസാന്തരത്തിലേക്കു നയിച്ചു എന്നതിലാണ് എന്റെ ആനന്ദം. ദൈവഹിതപ്രകാരം നിങ്ങൾ അനുതപിച്ചതിനാൽ ഞങ്ങൾമൂലം നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടായില്ല.
10 [The fact is that] when God causes [us to feel] truly sorry for having sinned and we turn from our sinful behavior, then God saves us [and will not punish us for the sinful things that we have done]. And no one is ever sorry about that. [However], the people who do not trust [in God] [MTY] may be sorry [for the sinful things that they have done]. But [if they do not turn from their sinful behavior and ask God to forgive them], they will remain separated from him forever.
ദൈവഹിതപ്രകാരമുള്ള അനുതാപം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉണ്ടാക്കുന്നു; അതിനെപ്പറ്റി ഖേദിക്കേണ്ടിവരുന്നില്ല. എന്നാൽ, ലൗകികമായ അനുതാപം മരണത്തിലേക്കു നയിക്കുന്നതാണ്.
11 But [think about what happened when you read my letter]: God caused you to be truly sorry [for what you had done]. You eagerly [wanted to do what was right], and you wanted to show [God] (OR, [me]) that you had done the right thing. You were angry [about what had happened], and you were worried [that God would punish you if the situation continued]. You also wanted me [to visit you to encourage and help you]. You wanted me to know [that you really do accept me as your apostle, and that you punished the man who had sinned, as I told you to do. By doing] all of those things, you have shown [me] that you have done what is right in this matter.
ദൈവികമായ ഈ ദുഃഖം നിങ്ങളിൽ ഉത്സാഹം, നിരപരാധിത്വം തെളിയിക്കാനുള്ള ശുഷ്കാന്തി, ധാർമികരോഷം, ഭയം, അഭിവാഞ്ഛ, തീക്ഷ്ണത, നീതിബോധം തുടങ്ങിയവയെല്ലാം എത്രയധികം ഉളവാക്കി എന്നറിയുക. ഇവയാൽ നിങ്ങൾ നിഷ്കളങ്കരെന്നു സ്വയം തെളിയിച്ചിരിക്കുന്നു.
12 So, even though I wrote that [severe] letter to you, I did not [write it just] so that [you would punish] the man who had done what was wrong. Also, I [did not write it] for the benefit of the person whom [he] had wronged. Instead, [I wrote it] so that, when you [read the letter], God would enable you to realize how much you really do respect [my authority].
ഞാൻ ആ കത്ത് നിങ്ങൾക്ക് എഴുതിയത് ആ ദ്രോഹം പ്രവർത്തിച്ച വ്യക്തിയെയോ ദ്രോഹം സഹിച്ച വ്യക്തിയെയോ ഉദ്ദേശിച്ച് ആയിരുന്നില്ല; പിന്നെയോ, ഞങ്ങളോടു നിങ്ങൾക്കുള്ള സ്നേഹാദരങ്ങൾ എത്രയെന്നു ദൈവസന്നിധിയിൽ, നിങ്ങൾക്കുതന്നെ കണ്ടു മനസ്സിലാക്കാൻവേണ്ടി ആയിരുന്നു.
13 So, [because you listened to me and did what I asked you to do], (I was/we [(exc)] were all) encouraged. Not only (was I/were we) encouraged, but (I was/we [(exc)] were) [also] very happy to see how happy Titus was [when he arrived here. He told me/us that] he did not need to worry any more, because [he saw] that you all [had a good attitude toward me].
ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾക്കു ലഭിച്ച പ്രോത്സാഹനത്തിനു പുറമേ, നിങ്ങൾ തീത്തോസിന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചതിലൂടെ അവനുണ്ടായ ആനന്ദത്തിൽ ഞങ്ങളും അത്യന്തം ആനന്ദിച്ചു.
14 I had told Titus that I was pleased about you. And I did not need to be ashamed [for feeling that way about you, because you did what I knew that you would do]. Just like everything that I have taught you [and written to you] has been the truth, the good things that I told Titus about you were also true.
ഞാൻ നിങ്ങളെക്കുറിച്ചു പ്രശംസാപൂർവം അവനോടു സംസാരിച്ചിരുന്നു; നിങ്ങൾ എനിക്കു ലജ്ജിക്കാൻ ഇടവരുത്തിയില്ല. ഞങ്ങൾ നിങ്ങളോടു സംസാരിച്ചതെല്ലാം സത്യമായിരുന്നതുപോലെ, തീത്തോസിനോടു നിങ്ങളെപ്പറ്റി പ്രശംസിച്ചതും സത്യമെന്നു തെളിഞ്ഞിരിക്കുന്നു.
15 Now he happily remembers how you all [were willing to] do [what I asked you to do]. He is [also happy about the way you] treated him with great respect. [When he thinks about those things], [it makes] him love you even more [than he did when he was with you].
നിങ്ങൾ എത്ര അനുസരണയുള്ളവരായിരുന്നെന്നും എത്ര ഭയത്തോടും വിറയലോടും കൂടെയാണു നിങ്ങൾ അവനെ സ്വീകരിച്ചതെന്നും ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ സ്നേഹം വളരെ വർധിക്കുന്നു.
16 [As for me], I am very happy [because now] I am certain that I can depend on you [to do what you know God wants you to do].
അങ്ങനെ എനിക്ക് നിങ്ങളിൽ പരിപൂർണവിശ്വാസമർപ്പിക്കാൻ കഴിയുമെന്നതിൽ ഞാൻ ആനന്ദിക്കുന്നു.

< 2 Corinthians 7 >