< 2 Samuel 17 >

1 and to say Ahithophel to(wards) Absalom to choose please two ten thousand man and to arise: rise and to pursue after David [the] night
പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, ഇന്ന് രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.
2 and to come (in): come upon him and he/she/it weary and weak hand and to tremble [obj] him and to flee all [the] people which with him and to smite [obj] [the] king to/for alone him
ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടിയുള്ള ജനമെല്ലാവരും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.
3 and to return: return all [the] people to(wards) you like/as to return: return [the] all [the] man: husband which you(m. s.) to seek all [the] people to be peace
പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും”.
4 and to smooth [the] word in/on/with eye: appearance Absalom and in/on/with eye: appearance all old: elder Israel
ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കും വളരെ ബോധിച്ചു.
5 and to say Absalom to call: call to please also to/for Hushai [the] Archite and to hear: hear what? in/on/with lip: word his also he/she/it
എന്നാൽ അബ്ശാലോം: “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ” എന്നു പറഞ്ഞു.
6 and to come (in): come Hushai to(wards) Absalom and to say Absalom to(wards) him to/for to say like/as Chronicles [the] this to speak: speak Ahithophel to make: do [obj] word: speaking his if nothing you(m. s.) to speak: speak
ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “അഹീഥോഫെൽ ഞങ്ങൾക്കുതന്ന ഉപദേശം ഇതാണ്; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു.
7 and to say Hushai to(wards) Absalom not pleasant [the] counsel which to advise Ahithophel in/on/with beat [the] this
ഹൂശായി അബ്ശാലോമിനോട് പറഞ്ഞത്: “അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നല്ലതല്ല.
8 and to say Hushai you(m. s.) to know [obj] father your and [obj] human his for mighty man they(masc.) and bitter soul they(masc.) like/as bear childless in/on/with land: country and father your man battle and not to lodge with [the] people
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർച്ച ചെയ്യപ്പെട്ട അമ്മക്കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്ന് നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടി രാത്രിപാർക്കുകയില്ല.
9 behold now he/she/it to hide in/on/with one [the] pit or in/on/with one [the] place and to be like/as to fall: kill in/on/with them in/on/with beginning and to hear: hear [the] to hear: hear and to say to be plague in/on/with people which after Absalom
അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കുകയായിരിക്കും; ആദ്യം തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അത് കേൾക്കുന്ന എല്ലാവരും ‘അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി’ എന്നു പറയും.
10 and he/she/it also son: warrior strength which heart his like/as heart [the] lion to melt to melt for to know all Israel for mighty man father your and son: warrior strength which with him
൧൦അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ പൂർണ്ണമായി ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടിയുള്ളവർ ശൂരന്മാരും എന്നു എല്ലാ യിസ്രായേലും അറിയുന്നു.
11 for to advise to gather to gather upon you all Israel from Dan and till Beersheba Beersheba like/as sand which upon [the] sea to/for abundance and face of your to go: went in/on/with battle
൧൧അതുകൊണ്ട് ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻ മുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ച് കൂടുകയും നീ തന്നെ യുദ്ധത്തിന് പോകുകയും വേണം.
12 and to come (in): come to(wards) him (in/on/with one *Qk) [the] place which to find there and to rest upon him like/as as which to fall: fall [the] dew upon [the] land: soil and not to remain in/on/with him and in/on/with all [the] human which with him also one
൧൨ദാവീദിനെ കാണുന്ന ഇടത്തുവച്ച് നമ്മൾ അവനെ ആക്രമിച്ച് മഞ്ഞ് നിലത്ത് പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോട് കൂടെയുള്ള എല്ലാവരിലും യാതൊരുത്തൻ പോലും ആകട്ടെ ശേഷിക്കുകയില്ല.
13 and if to(wards) city to gather and to lift: bear all Israel to(wards) [the] city [the] he/she/it cord and to drag [obj] him till [the] torrent: valley till which not to find there also pebble
൧൩അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന് കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും ശേഷിക്കാത്തവിധം ആ പട്ടണത്തെ നദിയിൽ വലിച്ചിട്ടുകളയും”.
14 and to say Absalom and all man Israel pleasant counsel Hushai [the] Archite from counsel Ahithophel and LORD to command to/for to break [obj] counsel Ahithophel [the] pleasant to/for in/on/with for the sake of to come (in): bring LORD to(wards) Absalom [obj] [the] distress: harm
൧൪അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്” എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
15 and to say Hushai to(wards) Zadok and to(wards) Abiathar [the] priest like/as this and like/as this to advise Ahithophel [obj] Absalom and [obj] old: elder Israel and like/as this and like/as this to advise I
൧൫പിന്നീട് ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: “അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ഇപ്രകാരം ആലോചന പറഞ്ഞു; ഇപ്രകാരമെല്ലാം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.
16 and now to send: depart haste and to tell to/for David to/for to say not to lodge [the] night in/on/with plain [the] wilderness and also to pass to pass lest to swallow up to/for king and to/for all [the] people which with him
൧൬ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ച്: ‘ഈ രാത്രി മരുഭൂമിയിലേക്കുള്ള പ്രവേശനത്തിങ്കൽ താമസിക്കരുത്; രാജാവിനും കൂടെയുള്ള സകലജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏത് വിധത്തിലും അക്കരെ കടന്നുപോകണം’ എന്ന് ദാവീദിനെ അറിയിക്കുവിൻ” എന്നു പറഞ്ഞു.
17 and Jonathan and Ahimaaz to stand: stand in/on/with En-rogel En-rogel and to go: went [the] maidservant and to tell to/for them and they(masc.) to go: went and to tell to/for king David for not be able to/for to see: see to/for to come (in): come [the] city [to]
൧൭എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്ന് സ്വയം പ്രത്യക്ഷരാകാൻ പാടില്ലാതിരുന്നതുകൊണ്ട് ഏൻ-രോഗേലിനരികിൽ കാത്തുനില്ക്കും; ഒരു വേലക്കാരി ചെന്ന് അവരെ അറിയിക്കുകയും അവർ ചെന്ന് ദാവീദ്‌ രാജാവിനെ അറിയിക്കുകയും ചെയ്യും;
18 and to see: see [obj] them youth and to tell to/for Absalom and to go: went two their haste and to come (in): come to(wards) house: home man in/on/with Bahurim and to/for him well in/on/with court his and to go down there
൧൮എന്നാൽ ഒരു ബാലൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. അതുകൊണ്ട് അവർ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരു ആളിന്റെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.
19 and to take: take [the] woman and to spread [obj] [the] covering upon face: surface [the] well and to spread upon him [the] grain and not to know word: thing
൧൯ഗൃഹനായിക മൂടുവിരി എടുത്ത് കിണറിന്റെ മുകളിൽ വിരിച്ചു അതിൽ ധാന്യം നിരത്തി; ഇങ്ങനെ കാര്യം അറിയുവാൻ ഇടയായില്ല.
20 and to come (in): come servant/slave Absalom to(wards) [the] woman [the] house: home [to] and to say where? Ahimaaz and Jonathan and to say to/for them [the] woman to pass brook [the] water and to seek and not to find and to return: return Jerusalem
൨൦അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നപ്പോൾ അഹീമാസും യോനാഥാനും എവിടെ എന്ന് അവർ ചോദിച്ചതിന്: “അവർ അരുവി കടന്നുപോയി” എന്ന് സ്ത്രീ പറഞ്ഞു. അവർ അന്വേഷിച്ചിട്ട് കാണായ്കയാൽ യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
21 and to be after to go: went they and to ascend: rise from [the] well and to go: went and to tell to/for king David and to say to(wards) David to arise: rise and to pass haste [obj] [the] water for thus to advise upon you Ahithophel
൨൧അവർ പോയശേഷം അവർ കിണറ്റിൽനിന്ന് കയറിച്ചെന്ന് ദാവീദ്‌ രാജാവിനെ അറിയിച്ചു: “നിങ്ങൾ എഴുന്നേറ്റ് വേഗം നദികടന്നു പോകുവിൻ; ഇപ്രകാരമെല്ലാം അഹീഥോഫെൽ നിങ്ങൾക്ക് വിരോധമായി ആലോചന പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
22 and to arise: rise David and all [the] people which with him and to pass [obj] [the] Jordan till light [the] morning till one not to lack which not to pass [obj] [the] Jordan
൨൨ഉടനെ ദാവീദും കൂടെയുള്ള ജനങ്ങളും എഴുന്നേറ്റ് യോർദ്ദാൻ കടന്നു; നേരം പുലരുമ്പോൾ യോർദ്ദാൻ കടക്കാതെ ഒരുവൻപോലും ശേഷിച്ചില്ല.
23 and Ahithophel to see: see for not to make: do counsel his and to saddle/tie [obj] [the] donkey and to arise: rise and to go: went to(wards) house: home his to(wards) city his and to command to(wards) house: home his and to strangle and to die and to bury in/on/with grave father his
൨൩എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്ത് ജീനിയിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്ന് വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
24 and David to come (in): come Mahanaim [to] and Absalom to pass [obj] [the] Jordan he/she/it and all man Israel with him
൨൪പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനങ്ങളും യോർദ്ദാൻ കടന്നു.
25 and [obj] Amasa to set: appoint Absalom underneath: instead Joab upon [the] army and Amasa son: child man and name his Ithra [the] Ishmaelite which to come (in): marry to(wards) Abigail daughter Nahash sister Zeruiah mother Joab
൨൫അബ്ശാലോം യോവാബിന് പകരം അമാസയെ സേനാധിപതി ആക്കി; അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിസ്രായേല്യൻ വന്നിട്ട് ഉണ്ടായ മകൻ ആയിരുന്നു.
26 and to camp Israel and Absalom land: country/planet [the] Gilead
൨൬എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്ത് പാളയമിറങ്ങി.
27 and to be like/as to come (in): come David Mahanaim [to] and Shobi son: child Nahash from Rabbah son: descendant/people Ammon and Machir son: child Ammiel from Lo-debar Lo-debar and Barzillai [the] Gileadite from Rogelim
൨൭ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകൻ ശോബി, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്ന് ഗിലെയാദ്യൻ ബർസില്ലായി എന്നിവർ
28 bed and basin and article/utensil to form: potter and wheat and barley and flour and roasted and bean and lentil and roasted
൨൮കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുവാൻ ഗോതമ്പ്, യവം, മാവ്, മലർ, അമരക്ക, പയർ, പരിപ്പ്,
29 and honey and curd and flock and cheese cattle to approach: bring to/for David and to/for people which with him to/for to eat for to say [the] people hungry and faint and thirsty in/on/with wilderness
൨൯തേൻ, വെണ്ണ, ആട്, പശുവിൻ പാല്‍ക്കട്ട എന്നിവയും കൊണ്ടുവന്നു; “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുമല്ലോ” എന്ന് അവർ പറഞ്ഞു.

< 2 Samuel 17 >