< Mark 6 >

1 And he went forth from thence, and cometh into his own city, —and his disciples follow him.
അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.
2 And, when it was Sabbath, he began to be teaching in the synagogue, and, the greater part, as they heard, were being struck with astonishment, saying—Whence hath this man these things?—and—What the wisdom which hath been given to this man?—and—Such mighty works as these, through his hands, are coming to pass!
ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീൎയ്യപ്രവൃത്തികളും എന്തു?
3 Is not, this, the carpenter? the son of Mary, the brother of James and Joses and Judas and Simon? And are not his sisters here with us?—and they were finding cause of stumbling in him.
ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
4 And Jesus was saying unto them—A prophet is not without honour, save in his own city and among his kinsfolk, and in his house;
യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാൎച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
5 and he could not, there, do so much as a single mighty work, —save, on a few sick, he laid his hands and cured them.
ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീൎയ്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.
6 And he marvelled because of their unbelief. And he was going round the villages in a circuit, teaching.
അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
7 And he calleth near the twelve, and began to be sending them forth two and two, —and was giving them authority over the impure spirits:
അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
8 and charged them that they should take, nothing, for a journey, save a staff only, —no bread, no satchel, no copper, for the belt;
അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
9 but having bound on light sandals, and not to put on, two tunics;
രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.
10 and he was saying unto them—Wheresoever ye shall enter into a house, there, abide, until ye go forth from thence;
നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാൎപ്പിൻ.
11 And, whatsoever place shall not welcome you nor hearken unto you, when ye are going forth from thence, shake off the dust that is under you feet, for a witness against them.
ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവൎക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.
12 And they went forth and made proclamation, in order that men should repent;
അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;
13 and, many demons, were they casting out, —and were anointing with oil, many sick, and were curing them.
വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.
14 And King Herod heard, —for, famous, had become his name; and he was saying—John the Immerser hath arisen from among the dead, and, for this cause, are the powers working mightily in him;
ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
15 But, others, were saying—It is Elijah, and, others were saying—A prophet, like one of the prophets!
അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
16 But, when Herod heard, he was saying—He whom I beheaded—John, the same, hath been raised.
അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
17 For, Herod himself, had sent and secured John and bound him in prison, for the sake of Herodias the wife of Philip his brother, —for, her, had he married,
ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാൎയ്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
18 For John had been saying to Herod—It is not allowed thee, to have, the wife of thy brother.
സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
19 And, Herodias, was cherishing [a grudge] against him, and wishing, to slay him, —and could not;
ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
20 for, Herod, stood in fear of John, knowing him to be a man righteous and holy, —and was keeping him safe; and, when he heard him, he paid earnest heed, and, with pleasure, used to listen to him.
യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21 And, an opportune day arriving, when Herod on his birthday made a feast for his nobles, and for the rulers of thousands and for the first men of Galilee,
എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാൎക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
22 when the daughter of this very Herodias came in and danced, she pleased Herod and those reclining together, and, the king, said unto the damsel—Ask me what thou wilt, and I will give it thee;
ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
23 and he took an oath to her—Whatsoever thou shalt ask me, I will give thee, unto half my kingdom.
എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
24 And, going out, she said unto her mother—What shall I ask? and she said—The head of John the Immerser;
അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
25 And, coming in straightway, with hast, unto the king, she asked, saying—I desire, that, forthwith, thou give me, upon a charger, the head of John the Immerser.
ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.
26 And, though the king was, very grieved, yet, by reason of the oaths, and of them who were reclining, he would not refuse her.
രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
27 And the king, straightway, sending off a guard, gave orders to bring his head.
ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
28 And, departing, he beheaded him in the prison, and brought his head upon a charger, and gave it unto the damsel—and, the damsel, gave it unto her mother.
അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
29 And, hearing of it, his disciples went and took away his corpse, and laid it in a tomb.
അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.
30 And the apostles gather themselves together unto Jesus, and reported unto him all things, as many as they had done, and as many as they had taught.
പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31 And he saith unto them—Come, ye yourselves, apart, into a desert place, and rest yourselves a little. For they who were coming and they who were going were many, and, not even to eat, were they finding fitting opportunity.
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവൎക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
32 And they departed, in the boat, into a desert place, apart.
അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.
33 And many saw them going away, and took note of it, and, afoot, from all the cities, ran they together thither, —and outwent them.
അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവൎക്കു മുമ്പെ എത്തി.
34 And, coming forth, he saw, a great multitude, and was moved with compassion towards them, because they were like sheep having no shepherd, and he began to be teaching them many things.
അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
35 And, already, a late hour, having arrived, his disciples came unto him and were saying, A desert, is the place, and it is, already, a late hour:
പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിൎജ്ജനപ്രദേശം അല്ലോ;
36 dismiss them, that, departing into the surrounding hamlets and villages, they may buy themselves something to eat.
നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
37 But, he, answering said to them—Ye, give them, to eat. And they say unto him—Shall we depart and buy two hundred denaries’ worth of loaves, and give them to eat?
അവൻ അവരോടു: നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവൎക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
38 And, he, saith unto them—How many loaves, have ye? Go, see! And, getting to know, they say—Five, and, two fishes.
അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
39 And he gave them orders, that all should be made recline, in parties, upon, the green grass.
പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
40 And they fell back, in companies, by hundreds and by fifties.
അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
41 And, taking the five loaves, and the two fishes, looking up into heaven, he blessed, and brake up the loaves, and began giving unto the disciples, that they might set before them, and, the two fishes, divided he, unto all.
അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.
42 And they did all eat, and were filled.
എല്ലാവരും തിന്നു തൃപ്തരായി.
43 And they took up broken pieces, twelve baskets, full measure, and from the fishes.
കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
44 And they who did eat the loaves were, five thousand men.
അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
45 And, straightway, constrained he his disciples to enter into the boat, and be going forward to the other side, unto Bethsaida, —while, he, was dismissing the multitude.
താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിൎബന്ധിച്ചു.
46 And, bidding them farewell, he departed into the mountain to pray.
അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാൎത്ഥിപ്പാൻ മലയിൽ പോയി.
47 And, when, evening, came, the boat was in the midst of the sea, and, he alone, on the land.
വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 And, seeing them distressed in the rowing, for the wind was against them, about the fourth watch of the night, he cometh unto them, walking upon the sea, —and was wishing to pass by them.
കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 But, they, seeing him, upon the sea, walking, supposed that it was an apparition, and cried out aloud;
അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 for, all, saw him, and were troubled. But, he, straightway, talked with them, and saith unto them—Take courage! it is, I—be not afraid!
എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈൎയ്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
51 And he went up unto them, into the boat, —and the wind lulled. And, exceedingly, within themselves, were they astonished;
പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമൎന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചൎയ്യപ്പെട്ടു.
52 for they understood not by the loaves, —but their, heart, had been, hardened.
അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
53 And crossing over unto the land, they came unto Gennesaret, and cast anchor near.
അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
54 And, when they had, come forth, out of the boat, straightway, recognizing him,
അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
55 the people ran round the whole of that country, and began to be carrying round, upon couches, them who were sick, wherever they heard that he was.
ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
56 And, wheresoever he was entering into villages, or into cities, or into hamlets, in the marketplaces, laid they the sick, and were beseeching him, that, only the fringe of his mantle, they might touch, and, as many soever as touched it, were being made well.
ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവൎക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.

< Mark 6 >