< Psalms 15 >

1 A Psalm of David. LORD, who shall sojourn in Thy tabernacle? Who shall dwell upon Thy holy mountain?
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കൂടാരത്തിൽ ആര് പാർക്കും? അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?
2 He that walketh uprightly, and worketh righteousness, and speaketh truth in his heart;
നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
3 That hath no slander upon his tongue, nor doeth evil to his fellow, nor taketh up a reproach against his neighbour;
നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4 In whose eyes a vile person is despised, but he honoureth them that fear the LORD; he that sweareth to his own hurt, and changeth not;
വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;
5 He that putteth not out his money on interest, nor taketh a bribe against the innocent. He that doeth these things shall never be moved.
തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

< Psalms 15 >