< Job 39 >

1 Do you know at what time the wild goats have given birth among the rocks, or do you observe the deer when they go into labor?
“കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകൾ പ്രസവിക്കുന്നതു നീ നിരീക്ഷിച്ചിട്ടുണ്ടോ?
2 Have you numbered the months since their conception, and do you know at what time they gave birth?
അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3 They bend themselves for their offspring, and they give birth, and they emit roars.
അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; അവയുടെ പ്രസവവേദന പെട്ടെന്നു കഴിഞ്ഞുപോകുന്നു.
4 Their young are weaned and go out to feed; they depart and do not return to them.
അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു. അവ പുറപ്പെട്ടുപോകുന്നു; തിരികെ വരുന്നതുമില്ല.
5 Who has set the wild ass free, and who has released his bonds?
“സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്? അതിന്റെ കെട്ടുകൾ അഴിച്ചുവിട്ടത് ആരാണ്?
6 I have given a house in solitude to him, and his tabernacle is in the salted land.
മരുഭൂമിയെ അവയ്ക്കു ഭവനമായും ഓരുനിലങ്ങളെ അവയുടെ പാർപ്പിടമായും ഞാൻ നൽകി.
7 He despises the crowded city; he does not pay attention to the bellow of the tax collector.
പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു; തെളിക്കുന്നവരുടെ ഒച്ച അതു കേൾക്കുന്നുമില്ല.
8 He looks around the mountains of his pasture, and he searches everywhere for green plants.
മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു, പച്ചയായ എല്ലാറ്റിനെയും അതു തെരഞ്ഞു കണ്ടെത്തുന്നു.
9 Will the rhinoceros be willing to serve you, and will he remain in your stall?
“കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ? അതു നിന്റെ പുൽത്തൊട്ടിക്കരികെ രാപാർക്കുമോ?
10 Can you detain the rhinoceros with your harness to plough for you, and will he loosen the soil of the furrows behind you?
ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ? അതു നിന്റെ പിന്നാലെ വന്ന് വയൽ ഉഴുമോ?
11 Will you put your faith in his great strength, and delegate your labors to him?
അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ? നിന്റെ കഠിനജോലികൾ ചെയ്യാൻ അതിനെ ഏൽപ്പിക്കുമോ?
12 Will you trust him to return to you the seed, and to gather it on your drying floor?
അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന് മെതിക്കളത്തിൽ എത്തിക്കുമെന്നു നിനക്കു വിശ്വസിക്കാൻ കഴിയുമോ?
13 The wing of the ostrich is like the wings of the heron, and of the hawk.
“ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു; എന്നാൽ കൊക്കിന്റെയോ ചിറകുകളോടോ തൂവലുകളോടോ അവ താരതമ്യംചെയ്യാൻ കഴിയുകയില്ലല്ലോ?
14 When she leaves eggs behind in the earth, will you perhaps warm them in the dust?
അവൾ നിലത്തു മുട്ടയിടുന്നു അതു മണലിൽ ചൂടേൽക്കാൻ ഉപേക്ഷിക്കുന്നു.
15 She forgets that feet may trample them, or that the beasts of the field may shatter them.
അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ കാട്ടുമൃഗം ചവിട്ടിമെതിക്കുമെന്നോ അതു ചിന്തിക്കുന്നില്ല.
16 She is hardened against her young, as if they were not hers; she has labored in vain, with no fear compelling her.
അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു; അവളുടെ പ്രസവവേദന വ്യർഥമായിപ്പോകും എന്നതിലും അവൾക്ക് ആകുലതയില്ല.
17 For God has deprived her of wisdom; neither has he given her understanding.
കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല; അഥവാ, വിവേകശക്തിയും അനുവദിച്ചുനൽകിയില്ല.
18 Yet, when the time is right, she raises her wings on high; she ridicules the horse and his rider.
അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ കുതിരയെയും അതിന്മേൽ സവാരിചെയ്യുന്നവനെയും പരിഹസിക്കുന്നു.
19 Will you supply strength to the horse, or envelope his throat with neighing?
“കുതിരയ്ക്കു ശക്തി നൽകിയത് നീയോ? അതിന്റെ കഴുത്തിൽ നീയോ കുഞ്ചിരോമം അണിയിച്ചത്?
20 Will you alarm him as the locusts do? His panic is revealed by the display of his nostrils.
അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ? അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയാനകംതന്നെ!
21 He digs at the earth with his hoof; he jumps around boldly; he advances to meet armed men.
അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും സൈന്യനിരയ്ക്കുനേരേ പാഞ്ഞടുക്കുകയും ചെയ്യുന്നു.
22 He despises fear; he does not turn away from the sword.
അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു; വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല.
23 Above him, the quiver rattles, the spear and the shield shake.
ആവനാഴിയുടെ കിലുകിലുക്കത്തെയും കുന്തത്തിന്റെയും ശൂലത്തിന്റെയും തിളക്കത്തെയും അത് എതിരിടുന്നു.
24 Seething and raging, he drinks up the earth; neither does he pause when the blast of the trumpet sounds.
ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു; കാഹളശബ്ദം കേട്ടാൽ അത് അടങ്ങിനിൽക്കുകയില്ല.
25 When he hears the bugle, he says, “Ha!” He smells the battle from a distance, the exhortation of the officers, and the battle cry of the soldiers.
കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു! വിദൂരതയിൽനിന്ന് അത് യുദ്ധത്തിന്റെ ഗന്ധം മണത്തറിയുന്നു, പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയുംതന്നെ.
26 Does the hawk grow feathers by means of your wisdom, spreading her wings towards the south?
“പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു ചിറകുകൾ വിരിക്കുന്നതും നിന്റെ ജ്ഞാനംനിമിത്തമോ?
27 Will the eagle lift herself up at your command and make her nest in steep places?
നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകെട്ടുന്നതും?
28 She dwells among the rocks, and she lingers among broken boulders and inaccessible cliffs.
പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു; കിഴുക്കാംതൂക്കായ പാറ അതിന്റെ ശക്തികേന്ദ്രമാകുന്നു.
29 From there, she looks for food, and her eyes catch sight of it from far away.
അവിടെനിന്നും അത് ഇര തേടുന്നു; അതിന്റെ ദൃഷ്ടി വിദൂരതയിൽനിന്ന് ഇര കണ്ടെത്തുന്നു.
30 Her young will drink blood, and wherever the carcass will be, she is there immediately.
അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു; ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്.”

< Job 39 >