< Hebrews 1 >

1 In many places and in many ways, in past times, God spoke to the fathers through the Prophets;
ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു.
2 lastly, in these days, he has spoken to us through the Son, whom he appointed as the heir of all things, and through whom he made the world. (aiōn g165)
എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. (aiōn g165)
3 And since the Son is the brightness of his glory, and the figure of his substance, and is carrying all things by the Word of his virtue, thereby accomplishing a purging of sins, he sits at the right hand of Majesty on high.
ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി.
4 And having been made so much better than the Angels, he has inherited a name so much greater than theirs.
ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.
5 For to which of the Angels has he ever said: “You are my Son; today have I begotten you?” Or again: “I will be a Father to him, and he shall be a Son to me?”
ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു” എന്നും “ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും” എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?
6 And again, when he brings the only-begotten Son into the world, he says: “And let all the Angels of God adore him.”
മാത്രമല്ല, “സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക” എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്.
7 And about the Angels, certainly, he says: “He makes his Angels spirits, and his ministers a flame of fire.”
ദൂതന്മാരെക്കുറിച്ച് ദൈവം “തന്റെ ദൂതന്മാരെ കാറ്റുകളായും സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.” എന്ന് അരുളിച്ചെയ്തിരിക്കുന്നു.
8 But about the Son: “Your throne, O God, is forever and ever. The scepter of your kingdom is a scepter of equity. (aiōn g165)
എന്നാൽ പുത്രനെക്കുറിച്ചാകട്ടെ: “ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും. (aiōn g165)
9 You have loved justice, and you have hated iniquity. Because of this, God, your God, has anointed you with the oil of exultation, above your companions.”
അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു; അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത് അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”
10 And: “In the beginning, O Lord, you founded the earth. And the heavens are the work of your hands.
മാത്രവുമല്ല, “കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
11 These shall pass away, but you will remain. And all will grow old like a garment.
അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും; അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
12 And you will change them like a cloak, and they shall be changed. Yet you are ever the same, and your years will not diminish.”
അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും; വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും. എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”
13 But to which of the Angels has he ever said: “Sit at my right hand, until I make your enemies your footstool?”
ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക” എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?
14 Are they not all spirits of ministration, sent to minister for the sake of those who shall receive the inheritance of salvation?
ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?

< Hebrews 1 >