< 2 Samuel 13 >

1 Now after this, it came about that Absalom, David's son, had a beautiful sister, whose name was Tamar; and David's son Amnon was in love with her.
അതിന്‍റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്ന് പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.
2 And he was so deeply in love that he became ill because of his sister Tamar; for she was a virgin, and so it seemed hard to Amnon to do anything to her.
തന്റെ സഹോദരിയായ താമാർ നിമിത്തം കാമംമുഴുത്തിട്ട് അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോട് വല്ലതും ചെയ്യുവാൻ അമ്നോന് പ്രയാസം തോന്നി.
3 But Amnon had a friend whose name was Jonadab, the son of Shimeah, David's brother: and Jonadab was a very wise man.
എന്നാൽ അമ്നോന് ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
4 And he said to him, O son of the king, why are you getting thinner day by day? will you not say what your trouble is? And Amnon said to him, I am in love with Tamar, my brother Absalom's sister.
അവൻ അവനോട്: “നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോട് പറയുകയില്ലയോ?” എന്നു ചോദിച്ചു. അമ്നോൻ അവനോട്: “എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്ക് പ്രേമം ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
5 Then Jonadab said to him, Go to your bed, and let it seem that you are ill: and when your father comes to see you, say to him, Let my sister Tamar come and give me bread, and get the food ready before my eyes, so that I may see it and take it from her hand.
യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊള്ളുക; നിന്നെ കാണാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഭക്ഷണം കഴിപ്പിക്കണം; അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കണം എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊള്ളുക”.
6 So Amnon went to bed and made himself seem ill: and when the king came to see him, Amnon said to the king, Please let my sister Tamar come and make me one or two cakes before my eyes, so that I may take food from her hand.
അങ്ങനെ അമ്നോൻ രോഗംനടിച്ച് കിടന്നു; രാജാവ് അവനെ കാണാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ട് വടകൾ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു.
7 Then David sent to the house for Tamar and said, Go now to your brother Amnon's house and get a meal for him.
ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ച്: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽചെന്ന് അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക” എന്നു പറയിപ്പിച്ചു.
8 So Tamar went to her brother Amnon's house; and he was in bed. And she took paste and made cakes before his eyes, cooking them over the fire.
താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.
9 And she took the cooking-pot, and put the cakes before him, but he would not take them. And Amnon said, Let everyone go away from me. So they all went out.
ഉരുളിയോടെ എടുത്ത് അത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിക്കുവാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്ന് പുറത്തുപോയി.
10 Then Amnon said to Tamar, Take the food and come into my bedroom, so that I may take it from your hand. So Tamar took the cakes she had made and went with them into her brother Amnon's bedroom.
൧൦അപ്പോൾ അമ്നോൻ താമാരിനോട്: “ഞാൻ നിന്റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരുക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകൾ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു.
11 And when she took them to give them to him, he put his arms round her and said, Come to bed, my sister.
൧൧അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടി ശയിക്കുക” എന്നു പറഞ്ഞു.
12 And answering him, she said, O my brother, do not put shame on me; it is not right for such a thing to be done in Israel: do not this evil thing.
൧൨അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ.
13 What will become of me in my shame? and as for you, you will be looked down on with disgust by all Israel. Now then, go and make your request to the king, for he will not keep me from you.
൧൩എന്റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോട് പറയുക അവൻ എന്നെ നിനക്ക് തരാതിരിക്കയില്ല” എന്നു പറഞ്ഞു.
14 But he would not give attention to what she said: but being stronger than she, he took her by force, and had connection with her.
൧൪എന്നാൽ അവൻ, അവളുടെ വാക്ക് കേൾക്കാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവൻ ആയതുകൊണ്ട് ബലാല്ക്കാരം ചെയ്ത് അവളോടുകൂടി ശയിച്ചു.
15 Then Amnon was full of hate for her, hating her with a hate greater than his earlier love for her. And he said to her, Get up and be gone.
൧൫പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോകുക” എന്ന് അമ്നോൻ അവളോടു പറഞ്ഞു;
16 And she said to him, Not so, my brother, for this great wrong in sending me away is worse than what you did to me before. But he gave no attention to her.
൧൬അവൾ അവനോട്: “അങ്ങനെയരുത്; നീ എന്നോട് ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾക്കാൻ മനസ്സുണ്ടായില്ല.
17 Then he gave a cry to the servant who was waiting on him and said, Put this woman out, and let the door be locked after her.
൧൭അവൻ തനിക്ക് ശുശ്രൂഷചെയ്യുന്ന വാല്യക്കാരനെ വിളിച്ച് അവനോട്: “ഇവളെ ഇവിടെനിന്ന് പുറത്താക്കി വാതിൽ അടച്ചുകളയുക” എന്നു പറഞ്ഞു.
18 Now she had on a long robe, such as in past times the king's virgin daughters were dressed in. Then the servant put her out, locking the door after her.
൧൮അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുക പതിവായിരുന്നു. അവന്റെ വാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.
19 And Tamar, in her grief, put dust on her head; and she put her hand on her head and went away crying loudly.
൧൯അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുകൊണ്ട് പോയി.
20 And her brother Absalom said to her, Has your brother Amnon been with you? but now, let there be an end to your crying, my sister: he is your brother, do not take this thing to heart. So Tamar went on living uncomforted in her brother's house.
൨൦അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്കുക; അവൻ നിന്റെ സഹോദരനല്ലയോ?; ഈ കാര്യം മനസ്സിൽ വെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി താമസിച്ചു.
21 But when King David had news of all these things he was very angry; but he did not make trouble for Amnon his son, for he was dear to David, being his oldest son.
൨൧ദാവീദ്‌ രാജാവ് ഈ കാര്യം കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
22 But Absalom said nothing to his brother Amnon, good or bad: for he was full of hate for him, because he had taken his sister Tamar by force.
൨൨എന്നാൽ അബ്ശാലോം അമ്നോനോട് ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ ബലാൽക്കാരം ചെയ്തതുകൊണ്ട് അബ്ശാലോം അവനെ വെറുത്തു.
23 Now after two full years, Absalom had men cutting the wool of his sheep in Baal-hazor, which is near Ephraim: and he sent for all the king's sons to come to his feast.
൨൩രണ്ട് വർഷം കഴിഞ്ഞ് അബ്ശാലോമിന് എഫ്രയീമിന് സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാർ എല്ലാവരെയും ക്ഷണിച്ചു.
24 And Absalom came to the king and said, See now, your servant is cutting the wool of his sheep; will the king and his servants be pleased to come?
൨൪അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: “അടിയന് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടി വരണമേ” എന്നപേക്ഷിച്ചു.
25 And the king said to Absalom, No, my son, let us not all go, or the number will be over-great for you. And he made his request again, but he would not go, but he gave him his blessing.
൨൫രാജാവ് അബ്ശാലോമിനോട്: “വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്ക് ഭാരമാകും” എന്നു പറഞ്ഞു. അവൻ രാജാവിനെ നിർബ്ബന്ധിച്ചിട്ടും പോകാതെ രാജാവ് അവനെ അനുഗ്രഹിച്ചു.
26 Then Absalom said, If you will not go, then let my brother Amnon go with us. And the king said to him, Is there any reason for him to go with you?
൨൬അപ്പോൾ അബ്ശാലോം: “അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു. രാജാവ് അവനോട്: “അവൻ നിന്നോടുകൂടെ വരുന്നത് എന്തിന്?” എന്നു പറഞ്ഞു.
27 But Absalom went on requesting him till he let Amnon and all the king's sons go with him. And Absalom made a great feast like a feast for a king.
൨൭എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാർ എല്ലാവരെയും അവനോടുകൂടെ അയച്ചു.
28 Now Absalom had given orders to his servants, saying, Now take note when Amnon's heart is glad with wine; and when I say to you, Make an attack on Amnon, then put him to death without fear: have I not given you orders? be strong and without fear.
൨൮എന്നാൽ അബ്ശാലോം തന്റെ വാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്ന് ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിക്കുവിൻ” എന്നു കല്പിച്ചു.
29 So Absalom's servants did to Amnon as Absalom had given them orders. Then all the king's sons got up, and every man got on his beast and went in flight.
൨൯അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ വാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാർ എല്ലാവരും എഴുന്നേറ്റ് അവനവന്റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.
30 Now while they were on their way, news was given to David that Absalom had put to death all the sons of the king and that not one of them was still living.
൩൦അവർ വഴിയിൽ ആയിരിക്കുമ്പോൾ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല” എന്ന് ദാവീദിന് വാർത്ത എത്തി.
31 Then the king got up in great grief, stretching himself out on the earth: and all his servants were by his side, with their clothing parted.
൩൧അപ്പോൾ രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികിൽ നിന്നു.
32 And Jonadab, the son of Shimeah, David's brother, said, Let not my lord have the idea that all the sons of the king have been put to death; for only Amnon is dead: this has been purposed by Absalom from the day when he took his sister Tamar by force.
൩൨എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ എല്ലാവരെയും കൊന്നുകളഞ്ഞു എന്ന് യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസംമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ തീരുമാനം കാണുവാൻ ഉണ്ടായിരുന്നു.
33 So now, let not my lord the king take this thing to heart, with the idea that all the king's sons are dead: for only Amnon is dead.
൩൩ആകയാൽ രാജകുമാരന്മാർ എല്ലാവരും മരിച്ചുപോയി എന്നുള്ള വാർത്ത യജമാനനായ രാജാവ് വിശ്വസിക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ”.
34 But Absalom went in flight. And the young man who kept the watch, lifting up his eyes, saw that a great band of people was coming down the slope by the way of the Horons; and the watchman came and gave word to the king, saying, I saw men coming down by the way of the Horons, from the hillside.
൩൪എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു.
35 And Jonadab said to the king, See, the king's sons are coming; as your servant said, so it is.
൩൫അപ്പോൾ യോനാദാബ് രാജാവിനോട്: “ഇതാ, രാജകുമാരന്മാർ വരുന്നു; അടിയൻ പറഞ്ഞതുപോലെ തന്നെ” എന്നു പറഞ്ഞു.
36 And while he was talking, the king's sons came, with weeping and loud cries: and the king and all his servants were weeping bitterly.
൩൬അവൻ സംസാരിച്ചു തീർന്നപ്പോഴെക്കും രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും അതിദുഖത്തോടെ കരഞ്ഞു.
37 So Absalom went in flight and came to Talmai, the son of Ammihud, the king of Geshur, where he was for three years.
൩൭എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ തൽമയിയുടെ അടുക്കൽ ചെന്നു. ദാവീദ് വളരെനാൾ തന്റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു.
38 And the king was sorrowing for his son all the time.
൩൮ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു.
39 And the heart of David was wasted with desire for Absalom: for he was comforted for the death of Amnon.
൩൯എന്നാൽ ദാവീദ്‌ രാജാവ് അബ്ശാലോമിനെ കാണാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.

< 2 Samuel 13 >