< Luka 3 >

1 E higa mar apar gabich mar loch Kaisar Teberio, kane Pontio Pilato ne ruodh Judea, to Herode ne ruodh Galili, kendo Filipo owadgi ne ruodh Iturea gi Trakoniti, to Lusania ne ruodh Abilen,
തിബര്യാസ് കൈസരുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്റെ സഹോദരനായ ഫിലിപ്പൊസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു.
2 e kinde ma jodolo madongo ne gin Anas gi Kaifas, wach Nyasaye ne obiro ne Johana wuod Zekaria e thim.
അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിന്റേയും കയ്യഫാവിന്റേയും കാലത്തായിരുന്നു സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത്.
3 Nodhi e piny duto molworo Jordan, koyalo batiso mar weyo richo mondo mi owenegi richo.
അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്ന് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
4 Kaka nondiki e kitabu mar weche mag Isaya janabi niya: “Ngʼat moro kok e thim ni, ‘Losuru yo ne Jehova Nyasaye, losneuru yore moriere tir.
“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
5 Hoho ka hoho nobugi mapongʼ, gode madongo gi matindo duto nopie. Yore mobam biro bedo moriere, yore motimo gogni nobed mayom.
എല്ലാ താഴ്‌വരകളും നികന്നുവരും; എല്ലാ മലയും കുന്നും താഴുകയും നിരപ്പാവുകയും ചെയ്യും; വളഞ്ഞതു നേരെയാവുകയും ദുർഘടമായത് നിരന്ന വഴിയായും തീരും;
6 Kendo ji duto biro neno warruok mar Nyasaye.’”
സകലമനുഷ്യരും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു.
7 Johana nowacho ne oganda mane biro mondo obatisgi niya, “Un koth thuondegi! En ngʼa mane onyisou mondo uring utony ne mirima mager mabiro?
തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: വിഷമുള്ള പാമ്പുകളെ പോലെ ദുഷ്ടത പ്രവർത്തിക്കുന്നവരാണു നിങ്ങൾ. വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞുപോകുവാൻ നിങ്ങൾക്ക് സാധ്യമല്ല.
8 Nyaguru olemo manyiso ni uselokoru uweyo richo. Kendo kik upar e kindu uwegi ni, ‘Wan gi Ibrahim kaka wuonwa.’ Nimar awachonu ni kata mana kitegi Nyasaye nyalo loko nyithind Ibrahim.
മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9 Le oseketi e tiend yiende, kendo yien ka yien ma ok nyag olemo mabeyo ibiro tongʼ mi go piny kendo witi e mach.”
വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
10 Oganda nopenje niya, “Kara en angʼo monego watim?”
൧൦എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം എന്നു പുരുഷാരം അവനോട് ചോദിച്ചു.
11 Johana nodwoko niya, “Ngʼat man-gi sede ariyo owinjore chiw achiel okonygo nyawadgi ma ongego, kendo jalno man kod chiemo bende onego tim kamano.”
൧൧അതിന് ഉത്തരമായി അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും തന്നെ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
12 Josol osuru bende nobiro ire mondo obatisgi. Negipenje niya, “Japuonj. En angʼo mowinjore watim?”
൧൨ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യണം എന്നു അവനോട് ചോദിച്ചു.
13 Nonyisogi niya, “Kik usol osuru moloyo kaka idwaro ni mondo usol.”
൧൩നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത് എന്നു അവൻ പറഞ്ഞു.
14 Eka askeche moko nopenje niya, “To en angʼo mowinjore watim.” Nodwokogi niya, “Kik uma ngʼato pesa githuon kata donjo ne ji gi miriambo to misara maru muyudo mondo oromu.”
൧൪പടയാളികൾ അവനോട്: ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ട് തൃപ്തിപ്പെടുക എന്നു അവരോട് പറഞ്ഞു.
15 Ji ne pod rito gi geno ahinya kendo giduto ne giwuoro ka giparo e chunjegi ni nyalo bedo ni Johana e Kristo.
൧൫എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു.
16 Johana nodwokogi duto niya, “An abatisou gi pi. To ngʼato moro biro bangʼa ma oloya gi duongʼ, ma ok awinjora gonyo tond wuochene. En obiro batisou gi Roho Maler kod mach.
൧൬യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
17 Odheru mare mar piedho cham ni e lwete mondo opiedhgo cham duto maler e kar dino cham, kendo ochok cham koketo e deche, to obiro wangʼo mihudhi gi mach ma ok nyal negi.”
൧൭അവന്റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യും.
18 To gi weche moko mangʼeny Johana nojiwo ji kendo noyalo Injili ne ji.
൧൮ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു.
19 To ka Johana nokwero Ruoth Herode nikech wach Herodia, ma chi owadgi, kendo kuom gik mamoko maricho mane osetimo,
൧൯എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി.
20 Herode nomedo timo gima rachie moloyo kendo nomako Johana motero e od twech.
൨൦അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.
21 Kane ibatiso ji duto, Yesu bende ne obatisi. To kane olemo, polo noyawore
൨൧അങ്ങനെ യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനം എല്ലാം സ്നാനം ഏറ്റുകൊണ്ടിരുന്നപ്പോൾ യേശുവും സ്നാനം ഏറ്റു. യേശു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,
22 kendo Roho Maler mane obiro e kido mar akuru nolor mopiyo kuome, to dwol noa e polo mawacho niya, “In e Wuoda, ma ahero; chunya mor kodi.”
൨൨പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
23 Koro ka Yesu owuon nochako tichne ka hike dirom piero adek. Ne iparo nine en wuod Josef, wuod Heli
൨൩യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പത് വയസ്സായിരുന്നു. അവൻ യോസഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;
24 wuod Mathat, wuod Lawi, wuod Melki, wuod Janai, wuod Josef,
൨൪യോസഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
25 wuod Matathias, wuod Amos, wuod Nahum, wuod Esli, wuod Nagai,
൨൫യോസഫിന്റെ മകൻ, യോസഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,
26 wuod Maath, wuod Matathias, wuod Semein, wuod Josek, wuod Joda,
൨൬നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസഫിന്റെ മകൻ, യോസഫ് യോദയുടെ മകൻ,
27 wuod Joanan, wuod Resa, wuod Zerubabel, wuod Shealtiel, wuod Ner,
൨൭യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരുബ്ബാബേലിന്റെ മകൻ, സൊരൊബാബേൽ ശെയല്തീയേലിന്റെ മകൻ, ശെയല്തീയേൽ നേരിയുടെ മകൻ,
28 wuod Melki, wuod Adi, wuod Kosam, wuod Elmadam, wuod Er,
൨൮നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,
29 wuod Joshua, wuod Eliezer, wuod Jorim, wuod Mathat, wuod Lawi,
൨൯ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
30 wuod Simeon, wuod Juda, wuod Josef, wuod Jonam, wuod Eliakim,
൩൦ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസഫിന്റെ മകൻ, യോസഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
31 wuod Melea, wuod Mena, wuod Matatha, wuod Nathan, wuod Daudi,
൩൧എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
32 wuod Jesse, wuod Obed, wuod Boaz, wuod Salmon, wuod Nashon,
൩൨ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,
33 wuod Aminadab, wuod Arni, wuod Hezron, wuod Perez, wuod Juda,
൩൩നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,
34 wuod Jakobo, wuod Isaka, wuod Ibrahim, wuod Tera, wuod Nahor,
൩൪യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ,
35 wuod Serug, wuod Reu, wuod Peleg, wuod Eber, wuod Shela,
൩൫തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
36 wuod Kainan, wuod Arfaksad, wuod Shem, wuod Nowa, wuod Lamek,
൩൬കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,
37 wuod Methusela, wuod Enoka, wuod Jared, wuod Mahalalel, wuod Kenan,
൩൭ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
38 wuod Enosh, wuod Seth, wuod Adam, wuod Nyasaye.
൩൮കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.

< Luka 3 >