< Lukas 21 >

1 Men idet han så op, fik han Øje på de rige, som lagde deres Gaver i Tempelblokken.
യേശു തലപൊക്കി നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ട്.
2 Men han så en fattig Enke. som lagde to Skærve deri.
ദരിദ്രയായ ഒരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവൻ:
3 Og han sagde: "Sandelig, siger jeg eder, at denne fattige Enke lagde mere i end de alle.
ഈ ദരിദ്രയായ വിധവ എല്ലാവരേക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
4 Thi alle disse lagde af deres Overflod hen til Gaverne; men hun lagde af sin Fattigdom al sin Ejendom, som hun havde."
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽ നിന്നു തന്റെ ഉപജീവനത്തിന് ഉള്ളത് മുഴുവനും ഇട്ടിരിക്കുന്നു.
5 Og da nogle sagde om Helligdommen, at den var prydet med smukke Sten og Tempelgaver. sagde han:
ചിലർ ദൈവാലയത്തെക്കുറിച്ച് അത് മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
6 "Disse Ting, som I se - der skal komme Dage, da der ikke lades Sten på Sten, som jo skal nedbrydes."
ഈ കാണുന്നത് എല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിഞ്ഞുപോകുന്ന കാലം വരും എന്നു അവൻ പറഞ്ഞു.
7 Men de spurgte ham og sagde: "Mester! når skal dette da ske? og hvad er Tegnet på, når dette skal ske?"
ഗുരോ, അത് എപ്പോൾ സംഭവിക്കും? അത് സംഭവിക്കാറാകുമ്പോഴുള്ള അടയാളം എന്ത് എന്നു അവർ അവനോട് ചോദിച്ചു.
8 Men han sagde: "Ser til, at I ikke blive forførte; thi mange skulle på mit Navn komme og sige: Det er mig, og: Tiden er kommen nær. Går ikke efter dem!
അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ യേശു ആകുന്നു എന്നും, സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരിൽ വരും; പക്ഷേ അവരെ അനുഗമിക്കരുത്.
9 Men når I høre om Krige og Oprør, da forskrækkes ikke; thi dette må først ske, men Enden er der ikke straks."
നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടത് തന്നേ; എന്നാൽ അന്ത്യം ഉടനെ സംഭവിക്കുകയില്ല എന്നു പറഞ്ഞു.
10 Da sagde han til dem: "Folk skal rejse sig imod Folk, og Rige imod Rige.
൧൦പിന്നെ അവൻ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.
11 Og store Jordskælv skal der være her og der og Hungersnød og Pest, og der skal ske frygtelige Ting og store Tegn fra Himmelen.
൧൧വലിയ ഭൂകമ്പവും ക്ഷാമവും പകർച്ചവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയപ്പെടുത്തുന്ന കാഴ്ചകളും ആകാശത്തിൽ വലിയ അടയാളങ്ങളും ഉണ്ടാകും.
12 Men forud for alt dette skulle de lægge Hånd på eder og forfølge eder og overgive eder til Synagoger og Fængsler, og I skulle føres frem for Konger og Landshøvdinger for mit Navns Skyld.
൧൨എന്നാൽ ഇതു സംഭവിക്കുന്നതിന് മുമ്പെ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ പിടിച്ച് ബന്ധിയ്ക്കുകയും, രാജാക്കന്മാരുടേയും നാടുവാഴികളുടേയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും, പള്ളികളിലും തടവുകളിലും ഏല്പിക്കുകയും ചെയ്യും.
13 Det skal falde ud for eder til Vidnesbyrd.
൧൩അത് നിങ്ങൾക്ക് സാക്ഷ്യം പറയുവാനുള്ള അവസരം ആകും.
14 Lægger det da på Hjerte, at I ikke forud skulle overtænke, hvorledes I skulde forsvare eder.
൧൪ആകയാൽ എന്ത് ഉത്തരം നൽകും എന്നുള്ളതിനെപ്പറ്റി നേരത്തേ ആലോചിക്കേണ്ട.
15 Thi jeg, vil give eder Mund og Visdom, som alle eders Modstandere ikke skulle kunne modstå eller modsige.
൧൫നിങ്ങളെ എതിർക്കുന്നവർക്ക് ആർക്കും ചെറുപ്പാനോ നിഷേധിക്കാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും.
16 Men I skulle endog forrådes af Forældre og Brødre og Frænder og Venner, og de skulle slå nogle af eder ihjel.
൧൬അമ്മയപ്പന്മാരും സഹോദരന്മാരും ബന്ധുക്കളും കൂട്ടുകാരും നിങ്ങളെ ഏല്പിച്ചുകൊടുക്കുകയും നിങ്ങളിൽ ചിലരെ കൊല്ലിക്കുകയും ചെയ്യും.
17 Og I skulle hades af alle for mit Navns Skyld.
൧൭എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.
18 Og ikke et Hår på eders Hoved skal gå tabt.
൧൮നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
19 Ved eders Udholdenhed skulle I vinde eders Sjæle.
൧൯നിങ്ങൾ സഹിഷ്ണതകൊണ്ട് നിങ്ങളുടെ പ്രാണനെ നേടും.
20 Men når I se Jerusalem omringet af Krigshære, da forstår, at dens Ødelæggelse er kommen nær.
൨൦സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അത് നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ.
21 Da skulle de, som ere i Judæa, fly til Bjergene; og de, som ere inde i Staden, skulle vige bort derfra; og de, som ere på Landet, skulle ikke gå ind i den.
൨൧അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ വേഗം പുറത്തേക്ക് പോകട്ടെ; നാട്ടുംപുറങ്ങളിലുള്ളവർ അതിൽ കടക്കരുത്.
22 Thi disse ere Hævnens Dage, da alt, hvad skrevet er, skal opfyldes.
൨൨എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്റെ കാലം ആകുന്നു.
23 Men ve de frugtsommelige og dem, som give Die, i de Dage; thi der skal være stor Nød på Jorden og Vrede over dette Folk.
൨൩ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ കോപവും ഉണ്ടാകും.
24 Og de skulle falde for Sværdets Od og føres fangne til alle Hedningerne; og Jerusalem skal nedtrædes af Hedningerne, indtil Hedningernes Tider fuldkommes.
൨൪ചിലരെ അവർ വാളുകൊണ്ടു കൊല്ലുകയും, മറ്റു ചിലരെ അവർ പല രാജ്യങ്ങളിലേക്കും അടിമകളായി കൊണ്ടുപോകുകയും, ജാതികളുടെ കാലം കഴിയുന്നതുവരെ ജാതികൾ യെരൂശലേമിൽ വസിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
25 Og der skal ske Tegn i Sol og Måne og Stjerner, og på Jorden skulle Folkene ængstes i Fortvivlelse over Havets og Bølgernes Brusen,
൨൫സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടാകും; കടലിന്റെയും തിരമാലകളുടെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്ക് നിരാശയും പരിഭ്രമവും ഉണ്ടാകും.
26 medens Mennesker forsmægte af Frygt og Forventning om de Ting, som komme over Jorderige; thi Himmelens Kræfter skulle rystes.
൨൬ആകാശത്തിന്റെ ശക്തികൾ ഇളകുന്നതിനാൽ ഭൂമിയിൽ എന്ത് സംഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും കാത്തിരുന്നുംകൊണ്ട് മനുഷ്യരുടെ ബോധം നശിച്ചുപോകും.
27 Og da skulle de se Menneskesønnen komme i Sky med Kraft og megen Herlighed.
൨൭അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും.
28 Men når disse Ting begynde at ske, da ser op og opløfter eders Hoveder, efterdi eders Forløsning stunder til."
൨൮ഇതൊക്കെയും സംഭവിക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവർന്നു തല പൊക്കുവിൻ.
29 Og han sagde dem en Lignelse: "Ser Figentræet og alle Træerne;
൨൯ഒരുപമയും അവരോട് പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
30 når de alt springe ud, da se I og skønne af eder selv, at Sommeren nu er nær.
൩൦അവ തളിർക്കുന്നത് നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തു എന്നു നാം അറിയുന്നുവല്ലോ.
31 Således skulle også I, når I se disse Ting ske, skønne, at Guds Rige er nær.
൩൧അതുപോലെ ഇതു സംഭവിക്കുന്നത് കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കുവിൻ.
32 Sandelig, siger jeg eder, at denne Slægt skal ingenlunde forgå, førend det er sket alt sammen.
൩൨സകലവും സംഭവിക്കുന്നത് വരെ ഈ തലമുറ മാറിപ്പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
33 Himmelen og Jorden skulle forgå; men mine Ord skulle ingenlunde forgå.
൩൩ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
34 Men vogter eder, at eders Hjerter ikke, nogen Tid besværes af Svir og Drukkenskab og timelige Bekymringer, så hin dag kommer pludseligt over eder som en Snare.
൩൪നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
35 Thi komme skal den over alle dem, der bo på hele Jordens Flade.
൩൫അത് സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും വരും.
36 Og våger og beder til enhver Tid, for at I må blive i Stand til at undfly alle disse Ting, som skulle ske, og bestå for Menneskesønnen."
൩൬ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിൽ നിന്നും രക്ഷപെടുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് എപ്പോഴും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
37 Men han lærte om Dagene i Helligdommen, men om Nætterne gik han ud og overnattede på det Bjerg, som kaldes Oliebjerget.
൩൭അവൻ എല്ലാ ദിവസവും പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി താമസിക്കും.
38 Og hele Folket kom årle til ham i Helligdommen for at høre ham.
൩൮ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്ത് ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.

< Lukas 21 >