< Ezekiel 24 >

1 HERRENs Ord kom i det niende år på den tiende dag i den tiende Måned til mig således:
ഒൻപതാംവർഷം പത്താംമാസം പത്താംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി.
2 Menneskesøn, opskriv dig Navnet på denne Dag, Dagen i Dag, thi netop i Dag har Babels Konge kastet sig over Jerusalem.
“മനുഷ്യപുത്രാ, ഈ തീയതി, ഈ തീയതിതന്നെ, രേഖപ്പെടുത്തുക. കാരണം ബാബേൽരാജാവ് ഈ ദിവസത്തിൽത്തന്നെ ജെറുശലേമിനെതിരേ ഉപരോധം തീർത്തിരിക്കുന്നു.
3 Og tal i Lignelse til den genstridige Slægt og sig: Så siger den Herre HERREN: Sæt kedelen over, sæt den over; kom også Vand deri;
ഈ മത്സരഗൃഹത്തോട് ഒരു സാദൃശ്യകഥ ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നീ ഒരു കുട്ടകം അടുപ്പത്തുവെച്ച്, അതിൽ വെള്ളം ഒഴിക്കുക.
4 læg Kødstykker i, alle Hånde gode Stykker, Kølle og Bov, fyld den med udsøgte Knogler;
അതിൽ ഇറച്ചിക്കഷണങ്ങൾ, ഏറ്റവും നല്ല കഷണങ്ങൾ— തുട, കൈക്കുറക് എന്നിവയെല്ലാം അതിലേക്കിടുക. ഏറ്റവും നല്ല അസ്ഥിക്കഷണങ്ങൾകൊണ്ട് അതു നിറയ്ക്കുക.
5 tag af Hjordens bedste Dyr og læg en Stabel Brænde under den; kog Stykkerne, så også Knoglerne koges ud!
ആട്ടിൻപറ്റത്തിലെ ഏറ്റവും നല്ല മൃഗത്തെ എടുത്ത് അതിനടിയിൽ വിറകടുക്കി അത് തിളപ്പിക്കുക. അസ്ഥികൾ അതിൽക്കിടന്ന് വെന്തു പാകമാകട്ടെ.
6 Derfor, så siger den Herre HERREN: Ve Blodbyen, den rustne Kedel, hvis Rust ikke er gået af. Stykke efter Stykke giver den fra sig; der kastes ikke Lod om dem;
കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘ക്ലാവുപിടിച്ചതും ക്ലാവു നീങ്ങിപ്പോകാത്തതുമായ കുട്ടകംപോലെ രക്തപാതക ദോഷമുള്ള ഈ നഗരത്തിന് അയ്യോ, കഷ്ടം! അതിന് നറുക്കിടാതെതന്നെ അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്കുക.
7 thi Blodet er endnu midti Byen; den hældte det på den nøgne Klippe og udgød det ikke på Jorden for at dække det med Muld.
“‘അവൾ ചൊരിഞ്ഞ രക്തം അവളുടെ മധ്യേയുണ്ട്: വെറും പാറമേലാണ് അവൾ അതു ചൊരിഞ്ഞത്; മണ്ണ് അതിനെ മൂടിക്കളയുമാറ് നിലത്തല്ല അവൾ അതു ചൊരിഞ്ഞത്.
8 For at fremkalde Vrede, for at tage Hævn hældte jeg Blodet på den nøgne klippe uden at dække det.
ക്രോധം ജ്വലിപ്പിക്കാനും പ്രതികാരം നടത്തുന്നതിനുംവേണ്ടി ഞാൻ അതു വെറും പാറമേൽത്തന്നെ നിർത്തിയിരിക്കുന്നു, അതിനാൽ അതു മൂടിപ്പോകുകയില്ല.
9 Derfor, så siger den Herre HERREN: Ve Blodbyen! Nu vil også jeg gøre brændestabelen stor;
അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘രക്തപാതകമുള്ള നഗരത്തിന് അയ്യോ, കഷ്ടം! വിറകുകൂമ്പാരം ഞാനും ഉയരമുള്ളതാക്കും.
10 hent brænde i Mængde, lad Ilden lue og Kødet blive mørt, hæld Suppen ud og lad Benene brændes
അങ്ങനെ വിറകു കൂമ്പാരമായി കൂട്ടി തീ കത്തിക്കുക. ചാറു കുറുകുമാറ് മാംസം നല്ലവണ്ണം വേവിക്കുക; അങ്ങനെ അസ്ഥികൾ വെന്തുപോകട്ടെ.
11 og sæt kedelen tom på de glødende kul, for at den kan blive så hed, at Kobberet gløder og Urenheden smelter; Rusten skal svinde!
അതിനുശേഷം അതിന്റെ ചെമ്പ് കാഞ്ഞ് ജ്വലിക്കുന്നതിനും ക്ലാവ് ഉരുകേണ്ടതിനും അതിന്റെ ശേഖരം എരിഞ്ഞുപോകുന്നതിനുമായി ആ കുട്ടകം ഒഴിച്ചെടുത്ത് കനലിന്മേൽ വെക്കുക.
12 Møje har den kostet, men den megen Rust gik ikke af. I Ilden med Rusten!
എല്ലാ പ്രയത്നങ്ങളെയും അതു നിഷ്ഫലമാക്കിയിരിക്കുന്നു; അതിലെ കനത്ത ക്ലാവുശേഖരം വിട്ടുപോയിട്ടില്ല; അതു തീയിൽപോലും നീങ്ങിപ്പോയില്ല.
13 Fordi du er uren af Utugt, fordi du ikke kom af med din Urenhed, skønt jeg rensede dig, skal du ikke blive ren igen, før jeg har kølet min Harme på dig.
“‘ഇപ്പോൾ, നിങ്ങളുടെ അശുദ്ധി വിഷയലമ്പടത്തമാണ്. ഞാൻ നിന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചിട്ടും നിന്റെ മാലിന്യത്തിൽനിന്നു ശുദ്ധീകരിക്കാൻ കഴിയാത്തതിനാൽ നിന്നോടുള്ള എന്റെ ക്രോധം അസ്തമിക്കുന്നതുവരെയും നീ ഇനി ശുദ്ധയാകുകയില്ല.
14 Jeg, HERREN, har talet, og det kommer! Jeg griber ind og opgiver det ikke, jeg skåner ikke og angre ej heller; efter dine Veje og dine Gerninger vil jeg dømme dig, lyder det fra den Herre HERREN.
“‘യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. എനിക്കു പ്രവർത്തിക്കാനുള്ള സമയം വന്നിരിക്കുന്നു; ഞാൻ പിന്മാറുകയില്ല. എനിക്കു സഹതാപം തോന്നുകയില്ല, എന്റെ മനസ്സ് അലിയുകയുമില്ല. നിന്റെ പെരുമാറ്റരീതിയും പ്രവൃത്തിയും അനുസരിച്ച് നീ ന്യായം വിധിക്കപ്പെടും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’”
15 HERRENs Ord kom til mig således:
പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
16 Menneskesøn! Se, jeg tager dine Øjnes Lyst fra dig ved en brat Død; men du skal ikke klage eller græde; du skal ikke fælde Tårer;
“മനുഷ്യപുത്രാ, നിന്റെ കണ്ണിന് ആനന്ദമായവളെ ഒരൊറ്റ അടികൊണ്ട് ഞാൻ നിങ്കൽനിന്ന് എടുത്തുകളയാൻ പോകുകയാണ്. എങ്കിലും നീ വിലപിക്കയോ കരയുകയോ കണ്ണുനീർ ചൊരിയുകയോ അരുത്.
17 suk i Stilhed og hold ikke Døde klage, bind Huen på og tag Sko på Fødderne, tilhyl ikke dit Skæg og spis ikke Sørgebrød!
മൗനമായി നെടുവീർപ്പിട്ടുകൊൾക; മരിച്ചവൾക്കുവേണ്ടി കരയരുത്. നിന്റെ തലപ്പാവുകെട്ടി കാലിൽ ചെരിപ്പിട്ടുകൊൾക; മീശയും താടിയും മറയ്ക്കരുത്; വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയുമരുത്.”
18 Tal så om Morgenen til Folket! - Så døde min Hustru om Aftenen, og næste Morgen gjorde jeg, som mig var pålagt.
അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു, വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. അടുത്ത പ്രഭാതത്തിൽ എന്നോടു കൽപ്പിച്ചിരുന്നതുപോലെ ഞാൻ ചെയ്തു.
19 Og da Folket sagde til mig: "Vil du ikke lade os vide, hvad det, du der gør, skal sige os?"
അപ്പോൾ ജനം എന്നോട്, “ഈ കാര്യങ്ങളുടെ താത്പര്യം എന്താണെന്ന് താങ്കൾ ഞങ്ങൾക്കു പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു.
20 svarede jeg: "HERRENs Ord kom til mig således:
അങ്ങനെ ഞാൻ അവരോടു പറഞ്ഞു: “യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു.
21 Sig til Israels Hus: Så siger den Herre HERREN: Se, jeg vil vanhellige min Helligdom, eders Hovmods Stolthed, eders Øjnes Lyst, eders Sjæles Længsel; og de Sønner og Døtre, I lod tilbage, skal falde for Sværdet!
നീ ഇസ്രായേൽജനത്തോടു പറയുക, ‘യഹോവയായ കർത്താവ് ഇതാണ് അരുളിച്ചെയ്യുന്നത്: നിങ്ങൾ അഭിമാനം കൊള്ളുന്ന നിങ്ങളുടെ ശക്തികേന്ദ്രവും നിങ്ങളുടെ കണ്ണിന് ആനന്ദവും ഹൃദയത്തിന്റെ വാഞ്ഛയുമായ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കാൻ പോകുകയാണ്; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും.
22 Og I skal gøre, som jeg nu gør: I skal ikke tilhylle eders Skæg eller spise Sørgebrød;
ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യും. നിങ്ങൾ മീശയും താടിയും മറയ്ക്കുകയോ വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുകയില്ല.
23 eders Huer skal blive på Hovederne og eders Sko på Fødderne; I skal ikke klage eller græde, men svinde hen i eders Synder og sukke for hverandre.
നിങ്ങൾ തലപ്പാവു തലയിലും ചെരിപ്പു കാലിലും ധരിച്ചുകൊള്ളും. നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ പാപംനിമിത്തം ഉരുകി പരസ്പരം നോക്കി നെടുവീർപ്പിടും.
24 Ezekiel skal være eder et Tegn; når det sker, skal I gøre, som han gør; og I skal kende, at jeg er den Herre HERREN,"
യെഹെസ്കേൽ നിങ്ങൾക്ക് ഒരു ചിഹ്നം ആയിരിക്കും; അദ്ദേഹം ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.’
25 Og du, Menneskesøn! På den Dag jeg tager deres Værn, deres herlige Fryd, deres Øjnes Lyst og deres Sjæles Længsel, deres Sønner og Døtre fra dem,
“മനുഷ്യപുത്രാ, അവരുടെ ശക്തികേന്ദ്രവും സന്തുഷ്ടിയും മഹത്ത്വവും കണ്ണുകൾക്കു പ്രമോദവും ഹൃദയവാഞ്ഛയുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും ഞാൻ എടുത്തുകളയുന്ന ദിവസത്തിൽ
26 på den Dag skal en Flygtning komme til dig og melde det for dine Ører;
ആ ദിവസം ഒരു പലായനംചെയ്യുന്നയാൾ വന്ന് ഈ വാർത്ത നിന്നെ അറിയിക്കും.
27 på den Dag skal din Mund åbnes, når Flygtningen kommer, og du skal tale og ikke mere være stum; du skal være dem et Tegn; og de skal kende, at jeg er HERREN.
അയാളോടു സംസാരിക്കാൻ നിന്റെ വായ് തുറക്കപ്പെടും; നീ പിന്നീടു മൗനമായിരിക്കാതെ സംസാരിക്കും. അങ്ങനെ നീ അവർക്കൊരു ചിഹ്നം ആയിത്തീരും. ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”

< Ezekiel 24 >