< Psalmi 16 >

1 Miktam. Davidov. Čuvaj me, Bože, jer se tebi utječem.
ദാവീദിന്റെ സ്വർണ്ണഗീതം. ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ എന്നെ കാത്തുകൊള്ളണമേ,
2 Jahvi rekoh: “Ti si moj gospodar, nema mi blaženstva bez tebe!”
ഞാൻ യഹോവയോട് പറഞ്ഞത്: “അവിടുന്നാണ് എന്റെ കർത്താവ്; അങ്ങയെ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.
3 Za svetima što su u zemlji sav plamtim od čežnje!
ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.
4 Gomilaju patnje moje koji slijede bogove tuđe. Ja im ljevanica nalijevat' neću, ime im spominjat' neću usnama.
അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല.
5 Jahve mi je baština i kalež: Ti u ruci držiš moju sudbinu.
എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു; അവിടുന്ന് എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
6 Na divnu zemlju padoše mi konopi, vrlo mi je mila moja baština.
അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു; അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
7 Blagoslivljam Jahvu koji me svjetuje te me i noću srce opominje.
എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
8 Jahve mi je svagda pred očima; jer mi je zdesna, neću posrnuti.
ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
9 Stog' mi se raduje srce i kliče duša, i tijelo mi spokojno počiva.
അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ശരീരം നിർഭയമായി വസിക്കും.
10 Jer mi nećeš ostavit' dušu u Podzemlju ni dati da pravednik tvoj truleži ugleda. (Sheol h7585)
൧൦അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. അങ്ങയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Sheol h7585)
11 Pokazat ćeš mi stazu u život, puninu radosti pred licem svojim, sebi zdesna blaženstvo vječno.
൧൧ജീവന്റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; അങ്ങയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും അങ്ങയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

< Psalmi 16 >