< Nahum 2 >

1 Protiv tebe dolazi rušitelj. Postavi stražu na bedeme, gledaj na put, opaši bedra, saberi sve svoje snage.
സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.
2 Da, Jahve će obnoviti vinograd Jakovljev i vinograd Izraelov. Pljačkaši ih opljačkali, mladice im potrli.
യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ.
3 Štitovi njegovih junaka crvene se, njegovi su ratnici u grimizu; ognjem blista čelik na njihovim bojnim kolima kad krenu u boj; konji im se propinju.
അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.
4 Po ulicama bjesne bojna kola, lete preko trgova; na pogled su baklje goruće; kao munje, samo sijevaju.
രഥങ്ങൾ തെരുവുകളിൽ പായുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.
5 Pozivaju se borci odabrani, bacaju se u rovove, hrle brzo na bedeme, već je zaklon postavljen.
അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു.
6 Vrata koja gledaju na Rijeku otvaraju se, strava je u palači.
നദികൾ തുറന്നുവിട്ടിരിക്കുന്നു; രാജമന്ദിരം തകർന്നുപോകുന്നു.
7 Podižu, u izgnanstvo odvode Gospodaricu, robinjice njene cvile, tuguju kao golubice, u prsa se udaraju.
അത് തീരുമാനിച്ചിരിക്കുന്നു; അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു.
8 Niniva je nabujalo jezero, oni bježe pred vodom njezinom. “Zaustavite se, stanite!” Ali se nitko ne okreće.
നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: “നില്‍ക്കുവിൻ, നില്‍ക്കുവിൻ!” എന്ന് വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.
9 “Grabite srebro! Grabite zlato!” Blagu kraja nema, obilje dragocjenosti!
വെള്ളി കൊള്ളയിടുവിൻ; പൊന്ന് കൊള്ളയിടുവിൻ; സമ്പത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്.
10 Pljačkanje, haranje, razaranje! Srce zamire, koljena klecaju, u bedrima drhtavica, svima su lica poblijedjela.
൧൦അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലായിടത്തും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
11 Gdje je skrovište lavovima i log lavićima? Kad je lav izlazio, lavica je ostajala i lavovi mališani; plašio ih nitko nije.
൧൧ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചിൽപ്പുറവും എവിടെ?
12 Lav je grabio za svoje laviće, davio je za svoje lavice; svoje spilje punio je plijenom, svoja skrovišta lovinom.
൧൨സിംഹം തന്റെ കുട്ടികൾക്ക് മതിയാകുവോളം കടിച്ചുകീറിവയ്ക്കുകയും സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഒളിയിടങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു.
13 “Evo me! Tebi!” - riječ je Jahve nad Vojskama. “Pretvorit ću u dim tvoja bojna kola, mač će poklati tvoje laviće. Istrijebit ću sa zemlje tvoja pljačkanja, i neće se više čuti povik tvojih glasnika.”
൧൩“ഞാൻ നിന്റെനേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

< Nahum 2 >