< Levitski zakonik 12 >

1 Jahve reče Mojsiju:
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 “Kaži Izraelcima: 'Kad koja žena zatrudni i rodi muško čedo, neka je nečista sedam dana, kako je nečista u vrijeme svoga mjesečnog pranja.
“നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഒരു സ്ത്രീ ഗർഭംധരിച്ച് ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കണം.
3 Osmoga dana neka se dijete obreže.
എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം.
4 A ona neka ostane još trideset i tri dana da se očisti od svoje krvi; ne smije dirati ništa posvećeno niti dolaziti u Svetište dok se ne navrši vrijeme njezina čišćenja.
പിന്നെ അവൾ മുപ്പത്തിമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുത്; വിശുദ്ധമന്ദിരത്തിലേക്കു വരുകയും അരുത്.
5 Ako rodi žensko čedo, neka je nečista dva tjedna, kao za svoga mjesečnog pranja, i neka ostane još šezdeset i šest dana da se očisti od svoje krvi.
പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം.
6 A kad se navrši vrijeme njezina čišćenja - bilo za sinčića, bilo za kćerkicu - neka donese svećeniku na ulaz u Šator sastanka jednogodišnje janje za žrtvu paljenicu i jednoga golubića ili grlicu za žrtvu okajnicu.
മകനുവേണ്ടിയോ മകൾക്കുവേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സു പ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7 Neka on to prinese pred Jahvom i nad njom izvrši obred pomirenja. Tako će ona biti očišćena od svoga krvarenja. To je odredba koja se odnosi na ženu kad rodi bilo muško bilo žensko čedo.
പുരോഹിതൻ അത് യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ട് അവൾ ശുദ്ധയാകും. ഇത് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിച്ചവൾക്കുള്ള പ്രമാണം.
8 Ali ako ne može da nađe dovoljno sredstava za grlo od sitnoga stada, neka onda uzme dvije grlice ili dva golubića - jedno za žrtvu paljenicu, a drugo za žrtvu okajnicu. Neka svećenik izvrši nad njom obred pomirenja, i ona će biti očišćena'.”
ആട്ടിൻകുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റതിനെ പാപയാഗത്തിനുമായി കൊണ്ടുവരണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൾ ശുദ്ധയാകും’”.

< Levitski zakonik 12 >