< Job 5 >

1 Ded zazivlji! Zar će ti se tko odazvat'? Kojem li se svecu misliš sad obratit'?
വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
2 Doista, budalu njegov bijes ubija, luđaka će sasvim skončat ljubomora.
നീരസം ഭോഷനെ കൊല്ലുന്നു; അസൂയ മൂഢനെ കൊല്ലുന്നു.
3 Bezumnika vidjeh kako korijen pušta, al' prokletstvo skoro na kuću mu pade.
മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.
4 Njegovi su sinci daleko od spasa, njih nezaštićene na Vratima tlače.
അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു.
5 Ljetinu njihovu pojedoše gladni, sam Bog ju je njima oteo iz usta, a žedni hlepe za njihovim dobrima.
അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.
6 Ne, opačina ne izbija iz zemlje, nit' nevolja iz tla može nići sama,
അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;
7 nego čovjek rađa muku i nevolju kao što let orlov teži u visinu.
തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.
8 Al' ja bih se ipak Bogu utekao i pred njime stvar bih svoju razložio.
ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;
9 Nedokučiva on djela silna stvori, čudesa koja se izbrojit' ne mogu.
അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
10 On kišom rosi po svem licu zemljinu i vodu šalje da nam polja natapa.
൧൦അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.
11 Da bi ponižene visoko digao, da bi ojađene srećom obdario,
൧൧അവിടുന്ന് താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12 redom ruši ono što lukavci smisle, što god započeli, on im izjalovi.
൧൨അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.
13 On hvata mudre u njihovu lukavstvu, naume spletkara obraća u ništa.
൧൩അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14 Posred bijela dana zapadnu u tamu, pipaju u podne kao usred noći.
൧൪പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15 On iz njinih ralja izbavlja jadnika, iz silničkih ruku diže siromaha.
൧൫അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
16 Tako se pokaže nada nevoljniku, i nepravda mora zatvoriti usta.
൧൬അങ്ങനെ എളിയവന് പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.
17 Da, blago čovjeku koga Bog odbaci! Stoga ti ne prezri karanje Svesilnog!
൧൭ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.
18 On ranjava, ali i ranu povija, udara i svojom zacjeljuje rukom.
൧൮അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.
19 Iz šest će nevolja tebe izbaviti, ni u sedmoj zlo te dotaknuti neće.
൧൯ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
20 U gladi, od smrti on će te spasiti, a u ratu, oštru će te otet maču.
൨൦ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
21 Biču zla jezika uklonit će tebe, ispred otimača bez straha ćeš biti.
൨൧നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22 Suši i studeni ti ćeš se smijati i od divljih zvijeri strahovati nećeš.
൨൨നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.
23 Sklopit' ti ćeš savez s kamenjem na njivi, zvjerad divlja s tobom u miru će biti.
൨൩വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
24 U šatoru svome mir ćeš uživati, dom svoj kad pohodiš netaknut će stajat.
൨൪നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും. അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
25 Koljeno ćeš svoje gledat' gdje se množi i potomstvo gdje ti kao trava raste.
൨൫നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
26 U grob ti ćeš leći kada budeš zreo, kao što se žito snosi kad dozori.
൨൬തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
27 Sve motrismo ovo: istina je živa! zato sve za dobro svoje ti poslušaj.”
൨൭ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക.

< Job 5 >