< 箴言 11 >

1 上主深惡假秤,卻喜愛法碼準確。
കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.
2 傲慢來到,恥辱隨後而至;智慧只與謙遜人相處。
അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.
3 正直的人,以正義為領導;背義的人,必為邪惡所毀滅。
നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.
4 在上主盛怒之日,財富毫無用途;只有正義,能救人免於死亡。
ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
5 完人的正義,為他修平道路;惡人必因自己的邪惡而顛仆。
നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
6 正直的人,將因自己的正義而獲救;奸詐的人,反為自己的惡計所連累。
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.
7 惡人一死,他的希望盡成泡影;同樣,奸匪的期待也全然消失。
ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു.
8 義人得免患難,惡人反來頂替。
നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.
9 假善人以口舌,傷害自己的近人;義人因有知識,卻得以保全。
വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10 幾時義人幸運,全城歡騰;幾時惡人滅亡,歡聲四起。
൧൦നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11 義人的祝福,使城市興隆;惡人的口舌,使城市傾覆。
൧൧നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.
12 嘲弄自己朋友的人,毫無識趣;有見識的人,必沉默寡言。
൧൨കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.
13 往來傳話的人,必洩露秘密;心地誠樸的人,方能不露實情。
൧൩ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.
14 人民缺乏領導,勢必衰弱;人民的得救,正在於謀士眾多。
൧൪മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.
15 為外人作保的,必自討苦吃;厭惡作保的,必自享安全。
൧൫അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.
16 淑德的婦女,必為丈夫取得光榮;惱恨正義的婦女,正是一恥辱的寶座;懶散的人失落自己的財物,勤謹的人反取得財富。
൧൬കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.
17 為人慈善,是造福己身;殘酷的人,反自傷己命。
൧൭ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18 惡人所賺得的工資,是空虛的;播種正義者的報酬,纔是真實的。
൧൮ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.
19 恒行正義,必走向生命;追求邪惡,必自趨喪亡。
൧൯നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
20 上主憎惡心邪的人,喜悅舉止無瑕的人。
൨൦വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.
21 惡人始終不能逃避懲罰,義人的後裔必獲得拯救。
൨൧നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22 女人美麗而不精明,猶如套在豬鼻上的金環。
൨൨വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
23 義人的心願必獲善報;惡人的希望終歸破滅。
൨൩നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24 有人慷慨好施,反更富有;有人過於吝嗇,反更貧窮。
൨൪ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.
25 慈善為懷的人,必得富裕;施惠於人的人,必蒙施惠。
൨൫ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.
26 屯積糧食的人,必受人民咀咒;祝福卻降在賣糧食者的頭上。
൨൬ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും.
27 慕求美善的,必求得恩寵;追求邪惡的,邪惡必臨其身。
൨൭നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.
28 信賴自己財富的人,必至衰落;義人卻茂盛有如綠葉。
൨൮തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.
29 危害自己家庭的,必承受虛幻;愚昧的人,必作心智者的奴隸。
൨൯സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.
30 義人的果實是生命樹,智慧的人能奪取人心。
൩൦നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
31 看義人在地上還遭受報復,惡人和罪人更將如何﹖
൩൧നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?

< 箴言 11 >