< La Bu 95 >

1 Hungun, Pakai vahchoiyu te! Eihuhdoh uva Pathen ah kipah tah’in vahchoila sau te!
വരുവിൻ, നാം യഹോവയ്ക്കു പാടുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
2 Thangvah pum in a angsung jon u hite. Avahchoina la a sau te.
നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ ദൈവത്തിന്റെ മുമ്പാകെ ഘോഷിക്കുക.
3 Ajeh chu Pakai chu loupitah Pathen ahin, pathen dang chung a leng loupi ahi.
യഹോവ മഹാദൈവമല്ലോ; അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
4 Mollen penle leiset laigil athuhlai abon'a Aman akhut a atuhchah ahi.
ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ.
5 Twikhanglen hi Ama a ahi, ajeh chu Ama sem ahi. Ama khut in leigo jonghi asem ahi.
സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു.
6 Hungun, eisempau Pakai angsungah dilsu-u hitin ama hou u te,
വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
7 ajeh chu Ama iPathen’u ahin, eihohi aman achinjing amite ihiuvin akaihoijing akelngoihon ihiuve.
അവിടുന്ന് നമ്മുടെ ദൈവമാകുന്നു; നാമോ അവിടുന്ന് മേയിക്കുന്ന ജനവും അവിടുത്തെ കൈകളിലെ ആടുകളും തന്നെ.
8 Pakai in asei e, “Israelten gamthipnoi Massah a abol bangu leh Meribah a alungtah bang bangun nalung tahsah hih’un.
ഇന്ന് നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9 Ajehcu hilai munna chun napu napateuvin kathilbol ho chengse hi amu uvin chule eipatep’un ahi.
അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു.
10 Kum somli sunga hin keima achung'uva kana lunghang’in chuleh Keiman kasei in ahi, ‘amahohi keija kon a kinungheidoh mipi chu ahiuvin, keiman kasei dungjui a chon nomlou ahiuve’.
൧൦നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു: ഖിച്ചു. “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും എന്റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍” എന്നും ഞാൻ പറഞ്ഞു.
11 Hijeh chun kalunghan jeh'in kana kihahsellin: ‘amahohi kachol ngahna munna hunglut theilou heldiu ahi!’”
൧൧“ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന് ഞാൻ എന്റെ ക്രോധത്തിൽ സത്യംചെയ്തു.

< La Bu 95 >