< Thempu Dan 2 >

1 Nangman lhosohga Pathen maichama napeh tengleh, hiche lhosohga changbong neldisel chu nalhen doh ding, hiche changbong chunga chu Olive thao nasunkhuma, Bego toh nachap khum ding ahi.
“‘ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്റെ വഴിപാട് നേരിയ മാവ് ആയിരിക്കണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടണം.
2 Hichu Aaron chapate, Thempu ho koma nahin choi ding, Thempu ho chun changbong thaotwi toh kihalsa chu, khut a sip-kham khat ahamdoh ding, Bego namthei toh kihalsa changbong ho chengse chu maicham phunga ahal diu ahi. Hichu Pakaiya dia thilpeh pha leh gimnamtui tah hiding ahi.
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അത് കൊണ്ടുവരണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കണം; പുരോഹിതൻ അത് സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
3 Gasoh maicham amoh chengse chu Aaron leh achapate jouse na hoppeh ding, hiche maicham thilpeh hi Pakai adia thilpeh athengpen leh aman lupen hiding ahi.
എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
4 Na lhosohga thilto changlhah chu lhummeiya kisang minsa ahileh changlhah chu thao thengsel'a kikeng hi ding, chol kiso lou hi ding ahi.
“‘അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അത് നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത പപ്പടങ്ങളോ ആയിരിക്കണം.
5 Na lhosohga maicham chu khangbela naken min ahijong leh changbong lah’a anel pen hiding, chule Olive thao naloi ding, hijong chu chol jao lou hiding ahi.
നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കണം.
6 Hiche chang bong hose chu, atum tum in homkhen inlang chuteng Olive thao toh nuhel in, hichu lhosohga maicham ahi.
അത് കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം; അത് ഭോജനയാഗം.
7 Nangman lhosohga maicham anbela nahon teng, hiche changbong chu anelpen leh Olive thao ahoi pen toh kihel hi ding ahi.
നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണചേർത്ത നേരിയമാവുകൊണ്ട് ഉണ്ടാക്കണം.
8 Ipi lhosohga maicham hijong leh, iti kisem hijong leh thempupa koma hinpuiyun amapa chun maichama akatdoh ding ahi.
ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരണം; അത് പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അത് യാഗപീഠത്തിങ്കൽ കൊണ്ടുപോകുകയും വേണം.
9 Thempupa chun lhosohga maicham akatdoh chu, maicham chunga agovam ding ahi.
പുരോഹിതൻ ഭോജനയാഗത്തിന്റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.
10 Hiche lhosohga maicham amoh chengse chu Aaron le achapate kipe ding amahon anneh chohnaa anei diu, hiche maicham chu atheng pen, ahoipen leh lunglhaina dimset Pakaiya dia kikat doh hiding ahi.
൧൦ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.
11 Nanghon lhosohga maicham nabol teng uleh chol kisolou changlhah jeng hiding, Pathen henga na pehdoh jouseu chu khoiju leh chol jaona ho chu maicham phunga na halvam theilou hel diu ahi.
൧൧നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്.
12 Theichang gathah ho jouse jong, Pakai angsunga thilto dia nahin choi thei ahinai, hinlah hiche ho vang chu maicham phunga ki gouvam theilou hel ding ahi.
൧൨അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്.
13 Na lousohga maicham todoh ding jouse chu chi-al toh na haltha cheh ding ahi. Hichu Pathen tonsot'a dia na kiteppi nau na geldoh jing nau hiding ahi.
൧൩നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേർക്കണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പ് ചേർക്കേണം.
14 Na lousohga amasa pen maicham nasem tengleh, changvui lah a ahinhoi apumchep ho chu meiya na hulgot a, Pakaiya dia nahin todoh thei ahi.
൧൪“‘നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കണം.
15 Na anchang ho chu Olive thao sunkhum inlang Bego namthei toh hal in.
൧൫അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടണം; അത് ഒരു ഭോജനയാഗം.
16 Thempu pan lousohga phasah khat chu alah a Olive thao asunkhuma, Bego toh ahal ding, chu teng Pathen adia thilto loupi hi ding meiya ahal vam ding ahi.
൧൬ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.

< Thempu Dan 2 >