< Cei 19 >

1 Apollo ce Korin khaw awh a awm awh, Paul ing tlang lam benna kawng Ephesa khaw na ce cet hy. Cawh hubat pynoet ce hu nawh,
അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ട്:
2 doet khqi hy, Namik cangnaak awhkawng Ciim Myihla namik hu aw?” tinak khqi hy. Cekkhqi ing, “Am hu unyng, Ciim Myihla awm hy ti awm am za khawi unyng,” tina uhy.
“നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” എന്ന് അവരോട് ചോദിച്ചതിന്: “പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല” എന്ന് അവർ പറഞ്ഞു.
3 Cawhtaw ikaw baptisma nu nami huh?” Paul ing tinak khqi hy. Cekkhqi ing, “Johan a baptisma ni ka mi huh,” tina uhy.
“എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം?” എന്ന് അവൻ അവരോട് ചോദിച്ചതിന്: “യോഹന്നാന്റെ സ്നാനം” എന്ന് അവർ പറഞ്ഞു.
4 Cawh Paul ing, Johan baptisma taw zutnaak baptisma ni. Anih a hu awh ak law hly kawi ce cangnaak aham thlangkhqi venawh kqawn pehy, ak law hly kawi Jesu ce cangnaak aham,” tina hy.
അതിന് പൗലൊസ്: “യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചത്, തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണം എന്ന് ജനത്തോടു പറഞ്ഞു” എന്നു പറഞ്ഞു.
5 Ce ak awi ce a ming zaak awh, cekkhqi ing Jesu Khrih ang ming awh baptisma ce hu uhy.
ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
6 Paul ing a mingmih ak khan awh a kut tloeng pek khqi nawh, Ciim Myihla ce a mingmih ak khan awh law hy, cekkhqi ing amsim awi na pau unawh awi ce kqawn uhy.
പൗലൊസ് അവരുടെ മേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നു, അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കയും ചെയ്തു.
7 Cawhkaw ak awm tloek ce pa thlanghqa hlaihih law uhy.
ആ പുരുഷന്മാർ എല്ലാംകൂടി പന്ത്രണ്ടോളം ആയിരുന്നു.
8 Paul ing sinakawk na cet nawh hla thum khuiawh qaal leeknaak ing awi kqawn hy, Khawsa qam awithang leek benna thlangkhqi ce zoek khqi nawh awi kqawn pek khqi hy.
പിന്നെ അവൻ പള്ളിയിൽ ചെന്ന് മൂന്നു മാസത്തോളം ദൈവരാജ്യത്തെക്കുറിച്ച് ധൈര്യത്തോടെ സംവാദിക്കുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് പ്രസംഗിച്ചു പോന്നു.
9 Cehlai thlang vang tloek taw a mim thin sah soeih nawh; ak awih kqawn ce ama mik cangnaak coengawh lam akawng ce qangpui a haiawh ak che na kqawn uhy. Cedawngawh Paul ing cekkhqi ce cehtak khqi hy. Hubatkhqi ce khy nawh Turanna ca cawngnaak im awh myngawi na awi kqawn hy.
എന്നാൽ ചില യഹൂദന്മാർ കഠിനപ്പെട്ട് അനുസരിക്കാതെ ജനങ്ങളുടെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചുപറഞ്ഞപ്പോൾ പൗലോസ് അവരെ വിട്ടു ശിഷ്യന്മാരെ അവരിൽനിന്ന് വേർതിരിച്ച്, തുറന്നൊസിന്റെ പാഠശാലയിൽ കൊണ്ടുപോയി അവിടെ ദിനംപ്രതി വചനം സംവാദിച്ചുപോന്നു.
10 Ceamyihna kum hih dy awh sai phat hy, cedawngawh Asia qam awh ak awm Judakhqi ingkaw Greekkhqi ingtaw Bawipak awi ce za uhy.
൧൦അത് രണ്ടു വർഷത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾക്കുവാൻ ഇടയായി.
11 Khawsa ing Paul hawnaak ing kawpoekkyi themkhqi sai hy,
൧൧ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
12 cedawngawh Paul a pum awhkaw pavawh ingkaw a hi aawica pateng awm thlaktlokhqi venna khyn pe unawh, ak bikhqi boeih ing qoei unawh kawkkhui awhkaw qaaikhqi ing cawn uhy.
൧൨അവന്റെ ശരീരത്തിൽ ധരിച്ചുവന്ന റൂമാലും മേൽവസ്ത്രവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ അവർ സൗഖ്യമാകുകയും ദുരാത്മാക്കൾ അവരെ വിട്ടുമാറുകയും ചെയ്തു.
13 Juda thlang pynot ing Bawipa Jesu ang ming hawnaak ing sungqaaikhqi hqek aham sungqaai ing am tukhqi venna ce cet uhy, “Paul ing ak khypyi Jesu ang ming ing, cawn aham awi ni pe unyng,” tina uhy.
൧൩എന്നാൽ സഞ്ചാരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ ദുരാത്മാവ് ബാധിച്ചവരോട്: “പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു” എന്ന് പറഞ്ഞ് യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
14 Juda khawsoeih boei, Skeva ak thlang khqih tloek ing cemyihna ce sai uhy.
൧൪ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴ് പുത്രന്മാർ ആയിരുന്നു.
15 Hypoet awhtaw qaaiche ing, “Jesu awm sim nyng, Paul akawng sim nyng, nang ve a u a myih nu?” tina hy.
൧൫ദുരാത്മാവ് അവരോട്: “യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ?” എന്നു ചോദിച്ചു.
16 Cawh qaaiche ak ta thlang ing cekkhqi ce cuuk sih khqi nawh cekkhqi ce noeng khqi hy. Cekkhqi ce khqaak khqi doet hloet nawh ak pum a zal na ami thi ami hai ing cet uhy.
൧൬പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെ മേൽ ചാടിവീണ് അവരെ തോല്പിച്ച് കീഴടക്കി; അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി.
17 Ce ak awi ce Ephesa khaw awh amik awm Judakhqi ingkaw Greekkhqi ing a ming zaak awh kqih uhy, Bawipa Jesu ang ming ce zoeksang uhy.
൧൭ഇത് എഫെസൊസിൽ പാർക്കുന്ന സകലയെഹൂദന്മാരും യവനന്മാരും അറിഞ്ഞ്; അവർക്ക് ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു.
18 Ak cangnaak thlang khawzah ce law unawh a mimah ing them amak leek ami saikhqi ce pho qu uhy.
൧൮വിശ്വസിച്ചവരിൽ അനേകരും വന്ന് തങ്ങളുടെ തെറ്റുകളെ അംഗീകരിച്ച് ഏറ്റുപറഞ്ഞു.
19 Kutlam ak toek thai thlangkhqi ingawm a mimah a caukkhqi ce haw law unawh thlang a haiawh caukkhqi ce mai awh phum uhy. Cawhkaw cauk phu ce ami tawh awh tangka thawng sawmnga phu ting hy.
൧൯ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ട്.
20 Ceamyihna Bawipak awi ce pung a tai nawh taanaak ta hqui hqui hy.
൨൦ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു അനേകർ യേശുവിൽ വിശ്വസിച്ചു.
21 Vemyihna a awm coengawh, Paul ing Makedonia qam ingkaw Akhaia qam nakawng awh Jerusalem na ceh aham cai hy. “Ce ka pha coengawh Rom khaw na awm ka ceh aham awm hy,” tihy.
൨൧അങ്ങനെ എഫെസൊസിലെ ശുശ്രൂഷ കഴിഞ്ഞതിനുശേഷം പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്ന് യെരൂശലേമിലേക്ക് പോകേണം എന്ന് മനസ്സിൽ നിശ്ചയിച്ചു: “അവിടെ എത്തിയതിനുശേഷം റോമിലും പോകേണം” എന്നു പറഞ്ഞു.
22 Amah ak bawmkung Timote ingkaw Erasta ce Makedonia qam na tyi hy, amah Asia qam awh awm hyn hy.
൨൨തന്റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു.
23 Cawh lam akawng awh awipungnaak awm hy.
൨൩ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
24 Artemi bawkthang ak saikung, Demetria ak mingnaak, tangka thi ak deep ing bawkthang a sainaak ak caming tangka hu hy.
൨൪വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു.
25 Anih ing a bibi phukhqi ing, ce bawkthang ak zawikhqi ce pynoet na khy khqi nawh, “Ve bibinaak awhkawng tangka ni hu uhy tice sim uhyk ti.
൨൫അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
26 Cehlai vawhkaw Paul ing ve Ephesa khaw ingkaw Asia qam pum awhkaw thlangkhqi ce, 'Kut ing khawsakhqi ve khawsa tangkhqi am ni,' tinawh thlang khawzah zoek khqi nawh lam hang pyi khqi hawh hy tice za unawh sim hawh uhyk ti;
൨൬എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ച് പിൻതിരിപ്പിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
27 Cedawngawh ni bibi pho kaw tinawh kqih a awm doeng am nawh, khawsanu Artim a bawkim ve awm ikawna am sui law voel kawm usaw, Asia qam awhkaw thlang boeih ingkaw khawmdek thlangkhqi ing a mi bawk, ak boeimang soeih ve ikawna am sui kawm uh tive kqih awm hy,” tinak khqi hy.
൨൭അതുമൂലം നമ്മുടെ ഈ തൊഴിൽ ആവശ്യമില്ലാതെയാകും എന്ന അപായംമാത്രമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്ന് വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചു പോരുന്നവളുടെ മാഹാത്മ്യം ഏതുമില്ലാതെയായിപോകുകയും ചെയ്യും” എന്നു പറഞ്ഞു.
28 Ce ak awi ce ang zaak awh, amik kaw so nawh, “Ephesa khaw awhkaw Artemi ve bau khyt hy!” tinawh khy uhy.
൨൮അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് ആർത്തു.
29 Kawlhkalh awh khawk khui pum ce awipungnaak ing be hy. Makedonia nakawng Paul anik bawng law Gaia ingkaw Aristarka ce tu unawh lam awh ipkhui na ceh pyi qawi uhy.
൨൯പട്ടണം മുഴുവനും കലഹംകൊണ്ട് നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ട് പൊതുമണ്ഡപത്തിലേക്ക് ഒരുമനപ്പെട്ട് പാഞ്ഞുചെന്നു.
30 Paul ing tlang kqeng venna ceh aham ngaih hlai hy hubatkhqi ing am ceh sak uhy.
൩൦പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചപ്പോൾ ശിഷ്യന്മാർ അവനെ വിട്ടില്ല.
31 Ce a qam khuiawh kaw boei pynoet, Paul amah a pyikhqi ingawm lamnaak ipkhui na ama ceh aham awi yn uhy.
൩൧ആസ്യാധിപന്മാരിൽ ചിലർ പൗലൊസിന്റെ സ്നേഹിതന്മാർ ആയതുകൊണ്ട്: പൊതുമണ്ഡപത്തിലേക്ക് ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു.
32 Cawhkaw thlang kqeng ce ngaihang tum ing awm uhy: Thlang vang ing ak chang na amik khy awh, thlang vang bai ce ak chang na khy toek toek bai uhy. Thlang khawzah ngai ing kawtih ce a hun ami pha, ti awm am sim uhy.
൩൨ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
33 Judakhqi ing Alexandria ce hai benna buuk uhy, cawh thlang vang ing anih ce khy sih noe noe uhy. Anih ing thlang kqeng ce awm sap aham a kut ing zap khqi hy.
൩൩യെഹൂദന്മാർ മുമ്പോട്ടുകൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോട് പ്രതിവാദിക്കുവാൻ ഭാവിച്ചു.
34 Cehlai thlang kqeng ing anih ce Juda phyn ni, tinawh a mi sim awh khawnoek pakkhih khuiawh awi kutoet na, “Ephesakhqi a Artemi ve bau khyt hy!” tinawh khy uhy.
൩൪എന്നാൽ അവൻ യെഹൂദൻ എന്ന് അറിഞ്ഞപ്പോൾ: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് എല്ലാവരുംകൂടി രണ്ടു മണിക്കൂറോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.
35 Khawk khuiawh kaw caqeekung ing thlang kqeng ce ang dym sak coengawh: “Nangmih Ephesa thlangkhqi aw, Ephesa khaw ve ak bau Artemi bawkim ingkaw khawk khan nakawng anuk hlah law a myi a mee ak khoemkung na awm hy, tice khawmdek thlangkhqi boeih ing am sim uhy nami ti nawh nu?
൩൫പിന്നെ നഗരാധികാരി പുരുഷാരത്തെ ശാന്തമാക്കി പറഞ്ഞത്: “എഫെസ്യപുരുഷന്മാരേ, എഫെസൊസ് പട്ടണം അർത്തെമിസ് മഹാദേവിക്കും, ദേവലോകത്തുനിന്ന് വീണ അവളുടെ ബിംബത്തിനും ക്ഷേത്രപാലിക എന്ന് അറിയാത്ത മനുഷ്യൻ ആരുള്ളു?
36 Ve ak awi ve u ingawm ama oelh thai a dawngawh ikaw awm ang tawn tawna a sai paqap kaana nami awm dym aham awm hy.
൩൬ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.
37 Vekqawi ing bawkim awhkaw them am qu hy nih, khawsanu awm am kqawn seet hlai hy nih vena sawi law uhyk ti.
൩൭ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
38 Demetria ing a pyikhqi ing u ak khan awh awm amik kaw ama law awhtaw, awih kqawnnaak a hun ce awng hyt na awm nawh, awih kqawnkungkhqi awm awm uhy. Cawh ce amik kqawn aham awm hy.
൩൮എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ട്; ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ.
39 Cawhkawng kqawn tlaih aham nami ngaih bai awhtaw, cunnaak khawi awh ce kqawn aham awm hy.
൩൯വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
40 Tuhngawi awhkaw awipungnaak ve, awipungnaak ak saikung amyihna awm nik puk hau kawm uk ti tive kqih awm hy. Ve awipungnaak awh ve a kung a dawng awm am nik kqawn thai laklaw hy,” tinak khqi hy.
൪൦ഇന്നത്തെ കലഹത്തിന് കാരണമില്ലായ്കയാൽ അതുനിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്ക് വക ഒന്നുമില്ലല്ലോ”.
41 Ve ak awi ak kqawn boeih coengawh thlang kqeng ce hlat sak khqi hy.
൪൧ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.

< Cei 19 >