< اول تواریخ 8 >

و بنيامين نخست زاده خود بالَع را آورد و دومين اَشبيل و سومش اَخرَخ، ۱ 1
ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
و چهارم نُوحَه و پنجم را فارا. ۲ 2
നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
و پسران بالَع: اَدّار و جِيرا و اَبِيهُود. ۳ 3
ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
و اَبيشُوع و نُعمان و اَخُوخ. ۴ 4
അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
و جيرا و شَفُوفان و حُورام بودند. ۵ 5
ഗേരാ, ശെഫൂഫാൻ, ഹൂരാം.
و اينانند پسران اَحُود که رؤساي خاندان آباي ساکنان جَبَع بودند و ايشان را به مناحت کوچانيدند. ۶ 6
ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;
و او نُعمان و اَخِيا و جيرا را کوچانيد و او عُزّا و اَخِيحُود را توليد نمود. ۷ 7
നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
و شَحرايم در بلاد موآب بعد از طلاق دادن زنان خود حُوشيم و بَعَرا فرزندان توليد نمود. ۸ 8
ശഹരയീം തന്റെ ഭാൎയ്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.
پس از زن خويش که خُوداش نام داشت يوباب و ظبيا و ميشا و مَلکام را آورد. ۹ 9
അവൻ തന്റെ ഭാൎയ്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മല്ക്കാം,
و يعُوض و شَکِيا و مِرمَه را که اينها پسران او و رؤساي خاندانهاي آبا بودند. ۱۰ 10
യെവൂസ്, സാഖ്യാവു, മിൎമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
و از حوشيم ابيطوب و اَلفَعل را آورد. ۱۱ 11
ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
و پسران اَلفَعل عابَر و مِشعام و شامَر که اُونُو و لُود و دهاتش را بنا نهاد بودند. ۱۲ 12
എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേൎന്ന പട്ടണങ്ങളും പണിതു;
و بَرِيعه و شامع که ايشان رؤساي خاندان آباي ساکنان اَيلُون بودند و ايشان ساکنان جَّت را اخراج نمودند. ۱۳ 13
ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--;
و اَخِيو و شاشَق و يرِيمُوت. ۱۴ 14
അഹ്യോ, ശാശക്, യെരോമോത്ത്,
و زَبَديا و عارَد و عادَر. ۱۵ 15
സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,
و ميکائيل و يشفَه و يوخا پسران بَريعه بودند. ۱۶ 16
യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
و زَبَديا و مَشُلاّم و جِزقِي و حابَر، ۱۷ 17
സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ,
و يشمَراي و يزلِيآه و يوباب پسران اَلفَعل بودند. ۱۸ 18
യിശ്മെരായി, യിസ്ലീയാവു, യോബാബ് എന്നിവർ
و يعقيم و زِکرِي و زَبدِي، ۱۹ 19
എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
و اَلِيعيناي و صِلَّتاي و ايليئيل، ۲۰ 20
സബ്ദി, എലിയേനായി, സില്ലെഥായി,
و اَدايا و بريا و شِمرَت پسران شِمعي، ۲۱ 21
എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
و يشفان و عابَر و ايليئيل. ۲۲ 22
യിശ്ഫാൻ, ഏബെർ, എലീയേൽ,
و عَبدون و زِکرِي و حانان، ۲۳ 23
അബ്ദോൻ, സിക്രി, ഹാനാൻ
و حَنَنيا و عيلام و عَنتُوتِيا، ۲۴ 24
ഹനന്യാവു, ഏലാം, അന്ഥോഥ്യാവു,
و يفَديا و فَنُوئيل پسران شاشَق بودند. ۲۵ 25
യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
و شِمشَراي و شَحَريا و عَتَليا. ۲۶ 26
ശംശെരായി, ശെഹൎയ്യാവു, അഥല്യാവു,
و يعرَشيا و ايليا و زِکرِي پسران يرُحام بودند. ۲۷ 27
യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
اينان رؤساي خاندان آبا بر حسب انساب خود و سرداران بودند و ايشان در اورشليم سکونت داشتند. ۲۸ 28
ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാൎത്തിരുന്നു.
و در جِبعُون پدر جِبعُون سکونت داشت و اسم زنش مَعکَه بود. ۲۹ 29
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും -അവന്റെ ഭാൎയ്യക്കു മയഖാ എന്നു പേർ-
و نخست زاده اش عَبدُون بود، پس صور و قَيس و بَعل و ناداب، ۳۰ 30
അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്,
و جَدُور و اَخِيو و زاکَر؛ ۳۱ 31
ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാൎത്തു.
و مِقلُوت شِمآه را آورد و ايشان نيز با برادران خود در اورشليم در مقابل برادران ايشان ساکن بودند. ۳۲ 32
മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാൎക്കെതിരെ പാൎത്തു.
و نير قَيس را آورد و قَيس شاؤل را آورد و شاؤل يهُوناتان و مَلکيشوع و ابيناداب و اَشبَعل را آورد. ۳۳ 33
നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
و پسر يهُوناتان مَرِيب بَعل بود و مَرِيبِ بَعل ميکا را آورد. ۳۴ 34
യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
و پسران ميکا، فيتون و مالَک و تاريع و آحاز بودند. ۳۵ 35
മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
و آحاز يهُوعَدَه را آورد، يهُوعَدَه عَلمَت و عَزمُوت و زِمري را آورد و زِمري موصا را آورد. ۳۶ 36
ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
و موصا بِنعا را آورد و پسرش رافَه بود و پسرش اَلعاسَه و پسرش آصيل بود. ۳۷ 37
അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
و آصيل را شش پسر بود و نامهاي ايشان اينها است: عَزرِيقام و بُکرُو و اِسمَعِيل و شَعريا و عُوبَديا و حانان. و جميع اينها پسران آصيل اند. ۳۸ 38
അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെൎയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
و پسران عِيشَق برادر او نخست زاده اش اُولام و دومين يعُوش و سومين اَلِيفَلَط. ۳۹ 39
അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
و پسران اُولام، مردان زورآورِ شجاع و تيرانداز بودند؛ و پسران و پسرانِ پسران ايشان بسيار يعني صد و پنجاه نفر بودند. جميع اينها از بني بنيامين ميباشند. ۴۰ 40
ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവൎക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.

< اول تواریخ 8 >