< Apostlenes-gjerninge 4 >

1 Men mens de talte til folket, kom prestene og høvedsmannen for tempelvakten og sadduseerne over dem;
പത്രൊസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും പത്രൊസിന്റെയും യോഹന്നാന്റെയും നേരെ വന്നു,
2 de harmedes over at de lærte folket og forkynte i Jesus opstandelsen fra de døde,
യേശുവിനേയും മരിച്ചവരിൽ നിന്നുള്ള തന്റെ പുനരുത്ഥാനത്തെയും കുറിച്ച് പത്രൊസും യോഹന്നാനും ജനത്തെ ഉപദേശിക്കുകയാൽ അവർ നീരസപ്പെട്ടു.
3 og de la hånd på dem og satte dem i fengsel til den næste dag; for det var alt aften.
അവരെ പിടിച്ച് വൈകുന്നേരം ആകകൊണ്ട് പിറ്റെന്നാൾവരെ തടവിലാക്കി.
4 Men mange av dem som hadde hørt ordet, kom til troen, og tallet på mennene blev omkring fem tusen.
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളമായി.
5 Dagen efter skjedde det da at deres rådsherrer og eldste og skriftlærde samlet sig i Jerusalem,
പിറ്റെന്നാൾ അവരുടെ ഭരണാധികാരികളും, മൂപ്പന്മാരും, ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
6 og med dem ypperstepresten Annas og Kaifas og Johannes og Aleksander og så mange som var av yppersteprestelig ætt,
മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
7 og de stilte dem frem midt iblandt sig og spurte dem: Ved hvilken kraft eller ved hvilket navn gjorde I dette?
അവർ പത്രൊസിനെയും യോഹന്നാനെയും നടുവിൽ നിർത്തി: “എന്ത് അധികാരത്താലും ആരുടെ നാമത്തിലും ആകുന്നു നിങ്ങൾ ഇത് ചെയ്തത്?” എന്ന് ചോദിച്ചു.
8 Da sa Peter til dem, fylt av den Hellige Ånd: I folkets rådsherrer og Israels eldste!
പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: “ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
9 Når vi idag blir tatt i forhør for en velgjerning mot et sykt menneske, om hvad han er helbredet ved,
ഈ രോഗിയായ മനുഷ്യന് ചെയ്ത നല്ലപ്രവൃത്തി നിമിത്തം ഇന്ന് ഞങ്ങളെ വിസ്തരിക്കുന്നു എങ്കിൽ, ഈ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് എങ്ങനെ?
10 da være det vitterlig for eder alle og for hele Israels folk at ved Jesu Kristi, nasareerens navn, han som I korsfestet, han som Gud opvakte fra de døde, ved ham står denne helbredet for eders øine.
൧൦നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11 Han er den sten som blev forkastet av eder, I bygningsmenn, men som er blitt hjørnesten.
൧൧വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നേ.
12 Og det er ikke frelse i nogen annen; for det er heller ikke noget annet navn under himmelen, gitt blandt mennesker, ved hvilket vi skal bli frelst.
൧൨മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിയ്ക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”.
13 Men da de så Peters og Johannes' frimodighet og fikk vite at de var ulærde og lege menn, undret de sig, og de kjente dem igjen, at de hadde vært med Jesus;
൧൩അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു;
14 og da de så mannen stå ved deres side, han som var blitt helbredet, kunde de ikke si imot.
൧൪സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് എതിർ പറവാൻ വകയില്ലായിരുന്നു.
15 De bød dem da gå ut fra rådet, og de rådførte sig med hverandre og sa:
൧൫അപ്പൊസ്തലന്മാർ ന്യായാധിപസംഘത്തിൽനിന്നു പുറത്തു പോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു:
16 Hvad skal vi gjøre med disse mennesker? for at et vitterlig tegn er gjort ved dem, det er åpenbart for alle som bor i Jerusalem, og det kan vi ikke nekte.
൧൬“ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്ന് യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല.
17 Men forat det ikke skal utbrede sig mere blandt folket, så la oss alvorlig true dem til ikke mere å tale i dette navn til noget menneske!
൧൭എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്ന് നാം അവരെ താക്കീത് ചെയ്യേണം” എന്ന് പറഞ്ഞു.
18 Så kalte de dem inn og bød dem at de aldeles ikke skulde tale eller lære i Jesu navn.
൧൮പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് എന്ന് കല്പിച്ചു.
19 Men Peter og Johannes svarte dem: Døm selv om det er rett i Guds øine å lyde eder mere enn Gud!
൧൯അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്ന് നിങ്ങൾ വിധിപ്പിൻ.
20 for vi kan ikke la være å tale om det som vi har sett og hørt.
൨൦ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്ന് ഉത്തരം പറഞ്ഞു.
21 De truet dem da enn mere, og så lot de dem gå, da de for folkets skyld ikke fant nogen råd til å straffe dem; for alle priste Gud for det som var skjedd;
൨൧എന്നാൽ ഈ സംഭവിച്ച കാര്യം കൊണ്ട് എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിന് ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജ്ജനം ചെയ്ത് അവരെ വിട്ടയച്ചു.
22 for han var mere enn firti år gammel den mann som dette helbredelsestegn hadde hendt med.
൨൨ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
23 Da de nu var løslatt, kom de til sine egne og fortalte dem alt det yppersteprestene og de eldste hadde sagt til dem.
൨൩വിട്ടയച്ച ശേഷം അവർ തങ്ങളുടെ കൂട്ടാളികളുടെ അടുക്കൽ ചെന്ന് മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോട് പറഞ്ഞത് എല്ലാം അറിയിച്ചു.
24 Da de hørte det, løftet de samdrektig sin røst til Gud og sa: Herre! du som gjorde himmelen og jorden og havet og alt det som i dem er,
൨൪അത് കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞത്: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25 du som ved din tjener Davids munn sa: Hvorfor fnyste hedningene og grundet folkene på det som fåfengt er?
൨൫‘ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
26 Jordens konger steg frem, og høvdingene samlet sig sammen mot Herren og mot hans salvede -
൨൬ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന് വിരോധമായും അവന്റെ അഭിഷിക്തന് വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു’ എന്ന് നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,
27 ja i sannhet, i denne by samlet de sig mot din hellige tjener Jesus, som du salvet, både Herodes og Pontius Pilatus med hedningene og Israels folk,
൨൭നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
28 for å gjøre det som din hånd og ditt råd forut hadde besluttet skulde skje.
൨൮സംഭവിക്കണം എന്ന് നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചത് ഒക്കെയും നിവർത്തിച്ചിരിക്കുന്നു സത്യം.
29 Og nu, Herre! hold øie med deres trusler, og gi dine tjenere å tale ditt ord med all frimodighet,
൨൯ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
30 idet du rekker din hånd ut til helbredelse og til tegn og undergjerninger ved din hellige tjener Jesu navn.
൩൦സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്ക് കൃപ നല്കേണമേ”.
31 Og da de hadde bedt, skalv det sted hvor de var samlet, og de blev alle fylt med den Hellige And, og de talte Guds ord med frimodighet.
൩൧ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
32 Men hele flokken av dem som var kommet til troen, hadde ett hjerte og en sjel, og ikke en sa om noget av sitt gods at det var hans eget de hadde alt felles.
൩൨വിശ്വസിച്ചവരുടെ വലിയ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല;
33 Og med stor kraft bar apostlene frem vidnesbyrdet om den Herre Jesu opstandelse, og det var stor nåde over dem alle.
൩൩സകലവും അവർക്ക് പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
34 For det var heller ikke nogen trengende iblandt dem; for alle som eide akrer eller hus, solgte dem og bar frem verdien av det de hadde solgt,
൩൪കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന്
35 og la det for apostlenes føtter, og det blev delt ut til enhver efter som han hadde trang til.
൩൫അപ്പൊസ്തലന്മാരുടെ കാൽക്കൽ വെയ്ക്കും; പിന്നെ ഓരോരുത്തനും അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
36 Og Josef, som av apostlene hadde fått tilnavnet Barnabas, det er utlagt: formaningens sønn, en levitt, født på Kypern,
൩൬പ്രബോധനപുത്രൻ എന്ന് അർത്ഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച സൈപ്രസ് ദ്വീപുകാരനായ യോസഫ്
37 som eide en aker, solgte den og bar frem pengene og la dem for apostlenes føtter.
൩൭എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റ് പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ച്.

< Apostlenes-gjerninge 4 >