< സെഖര്യാവ് 11 >

1 ലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്ക് ഇരയായിത്തീരേണ്ടതിനു വാതിൽ തുറന്നുവക്കുക.
Open your doors, Lebanon, so that fire may devour your cedars.
2 ദേവദാരു വീണും മഹത്തായ മരങ്ങൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, വിലപിക്കുക; ഘോരവനം വീണിരിക്കുകയാൽ ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ!
Wail, pine-tree, for the cedar is fallen. Wail, oaks of Bashan, for the inaccessible forest has fallen.
3 ഇടയന്മാരുടെ മഹത്വം നശിച്ചിട്ട് അവർ മുറയിടുന്നതു കേട്ടുവോ? യോർദ്ദാന്റെ മുറ്റു കാട് നശിച്ചിട്ട് ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?
Listen to the wailing of the shepherds! Their glory is destroyed. Listen to the roaring of young lions! Blasted is the thick forest of the Jordan.
4 എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറുക്കുവാനുള്ള ആടുകളെ മേയ്ക്ക.
The Lord said to me: shepherd the flock destined for slaughter,
5 അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്‍ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല”.
whose possessors slaughter them, and hold themselves not guilty! The people who sell them say, Blessed be the Lord, for I am rich! And their own shepherds have no compassion for them.
6 “ഞാൻ ഇനി ദേശനിവാസികളെ ആദരിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കുകയുമില്ല.
I will no longer have pity on the people of this earth, says the Lord. I will turn neighbour against neighbour, and put everyone under the power of a king, and when the land is devastated I will not rescue them.
7 അങ്ങനെ അറുക്കുവാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് ഇമ്പം എന്നും മറ്റേതിന് ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.
So I shepherded the flock of slaughter for the sheep-merchants. I took two staffs: one I called Mercy and the other I called Union. So I shepherded the sheep.
8 എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്ന് ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പുതോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു.
I set aside three of the shepherds in one month; for I was indignant against them, and they also were displeased at me.
9 ഞാൻ നിങ്ങളെ മേയ്ക്കുകയില്ല; മരിക്കുന്നത് മരിക്കട്ടെ, കാണാതെപോകുന്നത് കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്റെ മാംസം തിന്നുകളയട്ടെ” എന്നു ഞാൻ പറഞ്ഞു.
I said, I will not shepherd you. What is dead, let it die. What is set aside, let it be set aside. And let those who are left devour one another’s flesh.
10 ൧൦ അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജനതകളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന് കോലിനെ മുറിച്ചുകളഞ്ഞു.
And I took my staff, Mercy, and broke it, so as to break my covenant which I had made with all the peoples.
11 ൧൧ അത് ആ ദിവസത്തിൽ തന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അത് ദൈവത്തിന്റെ അരുളപ്പാട് എന്നു ഗ്രഹിച്ചു.
In that day it was broken, and the sheep-merchants who watched me knew that it was the Lord’s message.
12 ൧൨ ഞാൻ അവരോട്: “നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്റെ കൂലിതരുവിൻ; ഇല്ലെന്നുവരുകിൽ തരേണ്ടാ” എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു.
And I said to them, ‘If it is good in your sight, give me my wage. If not, don’t.’ So they weighed out my wage, thirty pieces of silver.
13 ൧൩ എന്നാൽ യഹോവ എന്നോട്: “അത് ഭണ്ഡാരത്തിൽ ഇട്ടുകളയുക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ” എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പത് വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.
And the Lord said to me, Cast it into the treasury – the precious wage that at which I was valued by them! So I took the thirty pieces of silver and cast them into the house of the Lord, into the treasury.
14 ൧൪ അനന്തരം ഞാൻ, യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു.
Then I broke my second staff called Union so as to dissolve the brotherhood between Judah and Jerusalem.
15 ൧൫ എന്നാൽ യഹോവ എന്നോട് കല്പിച്ചത്: “നീ ഇനി ഒരു ബുദ്ധിശൂന്യനായ ഇടയന്റെ ഉപകരണങ്ങൾ എടുത്തുകൊള്ളുക.
And the Lord said to me: Take again the implements of a worthless shepherd.
16 ൧൬ ഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കുകയോ മുറിവേറ്റവയെ സുഖപ്പെടുത്തുകയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളയുകയും ചെയ്യും.
For I am about to appoint a shepherd over the land. Those who are thrust down he will not visit. Those who are scattered he will not seek out. The wounded he will not heal, the sick he will not make whole, but the flesh of the fat he will devour and even their hoofs he will tear.
17 ൧൭ ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന വിലകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും നേരെ വാൾ! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ”.
Woe to my worthless shepherd, who deserts the flock! May the sword strike his arm and his right eye. May his arm completely wither. And his right eye be blinded.

< സെഖര്യാവ് 11 >