< സങ്കീർത്തനങ്ങൾ 62 >

1 സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു.
Ta, u Boga je mir duši mojoj, od njega je spasenje moje!
2 കർത്താവ് തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.
Ta, on je grad moj i spasenje moje, utoèište moje, neæu posrnuti nimalo.
3 അവന്‍ ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും?
Dokle æete napadati na èovjeka? Svi hoæete da ga oborite kao zid navaljen, kao ogradu isprovaljivanu.
4 അവന്റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. (സേലാ)
Baš naumiše da ga svrgnu s visine, omilje im laž, ustima blagosiljaju a u srcu kunu.
5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; എന്റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു.
Da, u Bogu se smiri, dušo moja; jer je u njemu nad moj.
6 എന്റെ പാറയും എന്റെ രക്ഷയും ദൈവം തന്നെ ആകുന്നു; എന്റെ ഗോപുരം കർത്താവ് തന്നെ; ഞാൻ കുലുങ്ങുകയില്ല.
On je grad moj i spasenje moje, utoèište moje, neæu posrnuti.
7 ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു; എന്റെ രക്ഷാസങ്കേതവും കർത്താവ് തന്നെ.
U Bogu je spasenje moje i slava moja, tvrdi grad i pristanište meni je u Bogu.
8 ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; ദൈവം നമുക്ക് സങ്കേതമാകുന്നു. (സേലാ)
Narode! uzdaj se u njega u svako doba; izlivajte pred njim srce svoje; Bog je naše utoèište.
9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
Ta, sinovi su prostaèki ništa, sinovi su gospodski laž, da se metnu na mjerila, bili bi lakši nego ništa.
10 ൧൦ പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വെക്കരുത്;
Ne uzdajte se u vlast ni u otimanje, nemojte biti ništavi; kad raste bogatstvo, ne dajte da vam srce prione za nj.
11 ൧൧ “ശക്തി ദൈവത്തിനുള്ളത്” എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
Jednom reèe Bog i više puta èuh, da je krjepost u Boga.
12 ൧൨ കർത്താവേ, ദയയും അങ്ങേക്കുള്ളതാകുന്നു; അവിടുന്ന് ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
I u tebe je, Gospode, milost; jer ti plaæaš svakome po djelima njegovijem.

< സങ്കീർത്തനങ്ങൾ 62 >