< സങ്കീർത്തനങ്ങൾ 46 >

1 സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം. 9 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.
Veisuunjohtajalle; koorahilaisten laulu, korkeassa äänialassa. Jumala on meidän turvamme ja väkevyytemme, apumme hädässä aivan vahva.
2 അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും,
Sentähden emme pelkää, vaikka maa järkkyisi ja vuoret meren pohjaan vajoaisivat,
3 അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല.
vaikka sen vedet pauhaisivat ja kuohuisivat ja vuoret vapisisivat sen raivosta. (Sela)
4 ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.
Virta lähteinensä ilahuttaa Jumalan kaupungin, Korkeimman pyhät asunnot.
5 ദൈവം അതിന്റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല; ദൈവം അതികാലത്ത് തന്നെ അതിനെ സഹായിക്കും.
Jumala on sen keskellä, ei se horju, Jumala auttaa sitä jo aamun koittaessa.
6 ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; കർത്താവ് തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
Pakanat pauhaavat, valtakunnat horjuvat; kun hän jylisee, huojuu maa.
7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. (സേലാ)
Herra Sebaot on meidän kanssamme, Jaakobin Jumala on meidän linnamme. (Sela)
8 വന്ന് യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ; അവിടുന്ന് ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!
Tulkaa, katsokaa Herran töitä, hänen, joka tekee hämmästyttäviä tekoja maan päällä:
9 കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു; അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയുന്നു.
hän lopettaa sodat maan ääriin saakka, hän särkee jousen, taittaa keihään, polttaa sotavaunut tulessa.
10 ൧൦ യുദ്ധം നിര്‍ത്തുവിന്‍, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ; ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
"Heretkää ja tietäkää, että minä olen Jumala, korkea kansojen keskellä, korkea maan päällä."
11 ൧൧ സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. (സേലാ)
Herra Sebaot on meidän kanssamme, Jaakobin Jumala on meidän linnamme. (Sela)

< സങ്കീർത്തനങ്ങൾ 46 >