< സങ്കീർത്തനങ്ങൾ 38 >

1 ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം. യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.
A Psalm of David. A lament. Reprove me not, Lord, in your anger, and chasten me not in your wrath;
2 അങ്ങയുടെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; അവിടുത്തെ കൈ എന്റെ മേൽ ഭാരമായിരിക്കുന്നു.
for your arrows have sunk into me, and your hand lies heavy upon me.
3 അങ്ങയുടെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
In my flesh is no soundness because of your anger, no health in my bones, because of my sin.
4 എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.
For that my guilt is gone over my head: it weighs like a burden too heavy for me.
5 എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.
My wounds stink and fester, for my foolishness I am tormented.
6 ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.
Bent and bowed am I utterly, all the day going in mourning.
7 എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിന് സൗഖ്യമില്ല.
My loins are filled with burning, and in my flesh is no soundness.
8 ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
I am utterly crushed and numb; I cry louder than lion roars.
9 കർത്താവേ, എന്റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല.
Lord, you know all that I long for, my groans are not hidden from you.
10 ൧൦ എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി.
My heart is throbbing, my strength has failed me. The light of my eyes – even it is gone from me.
11 ൧൧ എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
My dear ones and friends keep aloof, and my neighbours stand afar off.
12 ൧൨ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
They who aim at my life lay their snares, they who seek my hurt speak of ruin, nursing treachery all the day long.
13 ൧൩ എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
But I turn a deaf ear and hear not; like the dumb I open not my mouth.
14 ൧൪ ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.
I am like one without hearing, with no arguments in my mouth.
15 ൧൫ യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും.
For my hope, O Lord, is in you. You will answer, O Lord my God,
16 ൧൬ “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ.
when I utter the hope that those who made scorn of my tottering feet may not rejoice over me.
17 ൧൭ ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
For I am ready to fall, my pain forsakes me never.
18 ൧൮ ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.
I acknowledge my guilt, I am anxious because of my sin:
19 ൧൯ എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.
My wanton assailants are strong, those who wrongfully hate me are many,
20 ൨൦ ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.
who render me evil for good, and oppose me, because I make good my goal.
21 ൨൧ യഹോവേ, എന്നെ കൈ വിടരുതേ; എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.
Do not forsake me, O Lord; my God, be not far from me.
22 ൨൨ എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരണമേ.
Hasten to help me, O Lord my saviour.

< സങ്കീർത്തനങ്ങൾ 38 >