< സങ്കീർത്തനങ്ങൾ 28 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ; അവിടുന്ന് മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ.
Zu Dir rufe ich, Jehovah; mein Fels, schweige nicht stille gegen mich; auf daß nicht, wenn Du schweigst gegen mich, ich denen gleiche, die in die Grube hinabfahren.
2 ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി അങ്ങയോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കണമേ.
Höre auf die Stimme meines Flehens, wenn ich zu Dir schreie, wenn ich aufhebe meine Hände zum Sprechort Deines Heiligtums.
3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.
Ziehe mich nicht hin mit den Ungerechten und denen, so Unrecht tun, die Frieden reden mit ihren Genossen, und Böses ist in ihrem Herzen.
4 അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യണമേ; അവർക്ക് തക്ക പ്രതിഫലം കൊടുക്കണമേ;
Gib ihnen nach ihrem Tun und nach dem Bösen ihres Handelns, gib ihnen nach ihrer Hände Werk, gib ihnen ihre Vergeltung zurück.
5 യഹോവയുടെ പ്രവൃത്തികളെയും അവിടുത്തെ കൈവേലയെയും അവർ തിരിച്ചറിയായ്കകൊണ്ട് കർത്താവ് അവരെ പണിയാതെ ഇടിച്ചുകളയും.
Weil sie nicht verstehen Jehovahs Tun und das Werk Seiner Hände, reiße Er sie nieder und baue sie nicht auf.
6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; കർത്താവ് എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
Gesegnet sei Jehovah, daß Er auf die Stimme meines Flehens hörte.
7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു.
Jehovah ist meine Stärke und mein Schild. Auf Ihn vertraut mein Herz, und mir wird geholfen und mein Herz jauchzt, und ich will Ihn mit meinem Lied bekennen.
8 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന് അവിടുന്ന് രക്ഷാദുർഗ്ഗം തന്നെ.
Jehovah ist ihre Stärke, und die Feste des Heils Seines Gesalbten ist Er.
9 അങ്ങയുടെ ജനത്തെ രക്ഷിച്ചു അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.
Hilf Deinem Volke, und segne Dein Erbe, und weide sie und trage sie in Ewigkeit.

< സങ്കീർത്തനങ്ങൾ 28 >