< സങ്കീർത്തനങ്ങൾ 143 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർത്ഥന കേട്ട്, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരണമേ; അങ്ങയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.
大衛的詩。 耶和華啊,求你聽我的禱告, 留心聽我的懇求, 憑你的信實和公義應允我。
2 അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ.
求你不要審問僕人; 因為在你面前,凡活着的人沒有一個是義的。
3 ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു; പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
原來仇敵逼迫我, 將我打倒在地, 使我住在幽暗之處, 像死了許久的人一樣。
4 ആകയാൽ എന്റെ മനസ്സ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
所以,我的靈在我裏面發昏; 我的心在我裏面悽慘。
5 ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു; അങ്ങയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; അങ്ങയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.
我追想古時之日, 思想你的一切作為, 默念你手的工作。
6 ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. (സേലാ)
我向你舉手; 我的心渴想你, 如乾旱之地盼雨一樣。 (細拉)
7 യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ അങ്ങയുടെ മുഖം എനിക്ക് മറയ്ക്കരുതേ.
耶和華啊,求你速速應允我! 我心神耗盡! 不要向我掩面, 免得我像那些下坑的人一樣。
8 രാവിലെ അങ്ങയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കണമേ; ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കണമേ; ഞാൻ എന്റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ.
求你使我清晨得聽你慈愛之言, 因我倚靠你; 求你使我知道當行的路, 因我的心仰望你。
9 യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; അങ്ങയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.
耶和華啊,求你救我脫離我的仇敵! 我往你那裏藏身。
10 ൧൦ അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കണമേ. അങ്ങ് എന്റെ ദൈവമാകുന്നുവല്ലോ; അങ്ങയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ എന്നെ നടത്തുമാറാകട്ടെ.
求你指教我遵行你的旨意, 因你是我的上帝。 你的靈本為善; 求你引我到平坦之地。
11 ൧൧ യഹോവേ, അങ്ങയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കണമേ; അങ്ങയുടെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കണമേ.
耶和華啊,求你為你的名將我救活, 憑你的公義,將我從患難中領出來,
12 ൧൨ അങ്ങയുടെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കണമേ; ഞാൻ അങ്ങയുടെ ദാസൻ ആകുന്നുവല്ലോ.
憑你的慈愛剪除我的仇敵, 滅絕一切苦待我的人, 因我是你的僕人。

< സങ്കീർത്തനങ്ങൾ 143 >