< സങ്കീർത്തനങ്ങൾ 135 >

1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ.
Halleluja! Ylistäkää Herran nimeä. Ylistäkää, te Herran palvelijat,
2 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ,
jotka seisotte Herran huoneessa, meidän Jumalamme huoneen esikartanoissa.
3 യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
Ylistäkää Herraa, sillä Herra on hyvä, veisatkaa kiitosta hänen nimellensä, sillä se on suloinen.
4 യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.
Sillä Herra on valinnut Jaakobin omaksensa, Israelin omaisuudeksensa.
5 യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
Sillä minä tiedän, että Herra on suuri, ja meidän Herramme korkeampi kaikkia jumalia.
6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
Kaiken, mitä Herra tahtoo, hän tekee, sekä taivaassa että maassa, merissä ja kaikissa syvyyksissä;
7 ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
hän, joka nostaa pilvet maan ääristä, tekee salamat ja sateen ja tuopi tuulen sen säilytyspaikoista;
8 അവിടുന്ന് ഈജിപ്റ്റിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.
hän, joka surmasi Egyptin esikoiset, niin ihmisten kuin eläinten;
9 ഈജിപ്റ്റ് ദേശമേ, നിന്റെ മദ്ധ്യത്തിൽ ദൈവം ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
hän, joka lähetti tunnusteot ja ihmeet sinun keskellesi, Egypti, faraota ja kaikkia hänen palvelijoitansa vastaan;
10 ൧൦ ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
hän, joka kukisti suuret kansat ja tuotti surman väkeville kuninkaille,
11 ൧൧ അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ.
Siihonille, amorilaisten kuninkaalle, ja Oogille, Baasanin kuninkaalle, ja kaikille Kanaanin valtakunnille
12 ൧൨ അവരുടെ ദേശത്തെ തനിക്ക് അവകാശമായി, തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.
ja antoi heidän maansa perintöosaksi, perintöosaksi kansallensa Israelille.
13 ൧൩ യഹോവേ, അങ്ങയുടെ നാമം ശാശ്വതമായും യഹോവേ, അങ്ങയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
Herra, sinun nimesi pysyy iankaikkisesti, Herra, sinun muistosi polvesta polveen.
14 ൧൪ യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; കർത്താവ് തന്റെ ദാസന്മാരോട് സഹതപിക്കും.
Sillä Herra hankkii oikeuden kansalleen ja armahtaa palvelijoitansa.
15 ൧൫ ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
Pakanain epäjumalat ovat hopeata ja kultaa, ihmiskätten tekoa.
16 ൧൬ അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
Niillä on suu, mutta eivät ne puhu, niillä on silmät, mutta eivät näe,
17 ൧൭ അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.
niillä on korvat, mutta eivät kuule, eikä niillä ole henkeä suussansa.
18 ൧൮ അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.
Niiden kaltaisia ovat niiden tekijät ja kaikki, jotka niihin turvaavat.
19 ൧൯ യിസ്രായേൽ ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക.
Te, Israelin suku, kiittäkää Herraa, te, Aaronin suku, kiittäkää Herraa.
20 ൨൦ ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.
Te, Leevin suku, kiittäkää Herraa, te, Herraa pelkääväiset, kiittäkää Herraa.
21 ൨൧ യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിക്കുവിൻ.
Kohotkoon Herralle kiitos Siionista, hänelle, joka Jerusalemissa asuu. Halleluja!

< സങ്കീർത്തനങ്ങൾ 135 >