< സങ്കീർത്തനങ്ങൾ 130 >

1 ആരോഹണഗീതം. യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
שיר המעלות ממעמקים קראתיך יהוה
2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; അങ്ങയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
אדני שמעה בקולי תהיינה אזניך קשבות-- לקול תחנוני
3 യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര് നിലനില്ക്കും?
אם-עונות תשמר-יה-- אדני מי יעמד
4 എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങയുടെ പക്കൽ പാപക്ഷമ ഉണ്ട്.
כי-עמך הסליחה-- למען תורא
5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
קויתי יהוה קותה נפשי ולדברו הוחלתי
6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
נפשי לאדני-- משמרים לבקר שמרים לבקר
7 യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
יחל ישראל אל-יהוה כי-עם-יהוה החסד והרבה עמו פדות
8 ദൈവം യിസ്രായേലിനെ അവന്റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.
והוא יפדה את-ישראל-- מכל עונתיו

< സങ്കീർത്തനങ്ങൾ 130 >