< സങ്കീർത്തനങ്ങൾ 128 >

1 ആരോഹണഗീതം. യഹോവയെ ഭയപ്പെട്ട്, അവിടുത്തെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
Blagoslovljen je vsak, kdor se boji Gospoda, ki hodi po njegovih poteh.
2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്ക് നന്മവരും.
Kajti jedel boš trud svojih rok, srečen boš in s teboj bo dobro.
3 നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
Tvoja žena bo kakor rodovitna trta ob straneh tvoje hiše; tvoji otroci kakor oljčne sadike naokrog tvoje mize.
4 യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
Glej, tako bo blagoslovljen mož, ki se boji Gospoda.
5 യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്റെ നന്മ കാണും.
Gospod naj te blagoslovi iz Siona in gledal boš dobro Jeruzalema vse dni svojega življenja.
6 നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.
Da, videl boš svojih otrok otroke in mir nad Izraelom.

< സങ്കീർത്തനങ്ങൾ 128 >