< സങ്കീർത്തനങ്ങൾ 124 >

1 ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
שיר המעלות לדוד לולי יהוה שהיה לנו-- יאמר-נא ישראל
2 അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
לולי יהוה שהיה לנו-- בקום עלינו אדם
3 അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
אזי חיים בלעונו-- בחרות אפם בנו
4 വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
אזי המים שטפונו-- נחלה עבר על-נפשנו
5 പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
אזי עבר על-נפשנו-- המים הזידונים
6 നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ”.
ברוך יהוה-- שלא נתננו טרף לשניהם
7 വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
נפשנו-- כצפור נמלטה מפח יוקשים הפח נשבר ואנחנו נמלטנו
8 നമ്മളുടെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
עזרנו בשם יהוה-- עשה שמים וארץ

< സങ്കീർത്തനങ്ങൾ 124 >