< സങ്കീർത്തനങ്ങൾ 101 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും.
Milost i pravdu pjevam; tebe, Gospode, slavim.
2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ അങ്ങ് എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
Razmišljam o putu pravom, kad bi god došao k meni, hodim u bezazlenosti srca svojega u domu svom.
3 ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; ഞാൻ അതിൽ പങ്കുചേരുകയില്ല.
Ne stavljam pred oèi svoje rijeèi nepotrebne, mrzim na djela koja su protiv zakona, ne pristajem za njima.
4 വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടത ഞാൻ അറിയുകയില്ല.
Srce pokvareno daleko je od mene; zlijeh ne znam.
5 കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
Ko tajno opada bližnjega svojega, toga izgonim; ko je ohola oka i naduta srca, toga ne trpim.
6 ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
Oèi su moje obraæene na vjerne na zemlji, da bi sjedjeli sa mnom. Ko hodi putem pravijem, taj služi meni.
7 വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; ഭോഷ്ക് പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.
Ne živi u domu mojem koji radi lukavo; koji govori laž, ne stoji pred oèima mojima.
8 യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.
Jutrom zatirem sve bezbožnike na zemlji, da bih istrijebio iz grada Gospodnjega sve koji èine bezakonje.

< സങ്കീർത്തനങ്ങൾ 101 >