< സദൃശവാക്യങ്ങൾ 30 >

1 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാട്; ആ പുരുഷൻ പ്രസ്താവിച്ചത്: “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
Rijeèi Agura sina Jakejeva; sabrane rijeèi toga èovjeka Itilu, Itilu i Ukalu.
2 ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; മാനുഷീകബുദ്ധി എനിക്കില്ല;
Ja sam luði od svakoga, i razuma èovjeèijega nema u mene.
3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
Niti sam uèio mudrosti niti znam svetijeh stvari.
4 സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്? വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്? അവന്റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ?
Ko je izašao na nebo i opet sišao? ko je skupio vjetar u pregršti svoje? ko je svezao vode u plašt svoj? ko je utvrdio sve krajeve zemlji? kako mu je ime? i kako je ime sinu njegovu? znaš li?
5 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ.
Sve su rijeèi Božije èiste; on je štit onima koji se uzdaju u nj.
6 അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്; അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇടവരരുത്.
Ništa ne dodaji k rijeèima njegovijem, da te ne ukori i ne naðeš se laža.
7 രണ്ട് കാര്യം ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ;
Za dvoje molim te; nemoj me se oglušiti dok sam živ:
8 വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റണമേ; ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കണമേ.
Taštinu i rijeè lažnu udalji od mene; siromaštva ni bogatstva ne daj mi, hrani me hljebom po obroku mom,
9 ഞാൻ തൃപ്തനായിത്തീർന്നിട്ട്: ‘യഹോവ ആര്’ എന്ന് അങ്ങയെ നിഷേധിക്കുവാനും ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ.
Da ne bih najedavši se odrekao se tebe i rekao: ko je Gospod? ili osiromašivši da ne bih krao i uzalud uzimao ime Boga svojega.
10 ൧൦ ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
Ne opadaj sluge gospodaru njegovu, da te ne bi kleo i ti bio kriv.
11 ൧൧ അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ!
Ima rod koji psuje oca svojega i ne blagosilja matere svoje.
12 ൧൨ തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
Ima rod koji misli da je èist, a od svoga kala nije opran.
13 ൧൩ അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു -
Ima rod koji drži visoko oèi svoje, i vjeðe mu se dižu uvis.
14 ൧൪ എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ!
Ima rod kojemu su zubi maèevi i kutnjaci noževi, da proždire siromahe sa zemlje i uboge izmeðu ljudi.
15 ൧൫ കന്നട്ടയ്ക്കു: ‘തരുക, തരുക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; ‘മതി’ എന്നു പറയാത്തത് നാലുണ്ട്:
Pijavica ima dvije kæeri, koje govore: daj, daj. Ima troje nesito, i èetvrto nikad ne kaže: dosta:
16 ൧൬ പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും ‘മതി’ എന്നു പറയാത്ത തീയും തന്നെ. (Sheol h7585)
Grob, materica jalova, zemlja, koja ne biva sita vode, i oganj, koji ne govori: dosta. (Sheol h7585)
17 ൧൭ അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
Oko koje se ruga ocu i neæe da sluša matere, kljuvaæe ga gavrani s potoka i jesti orliæi.
18 ൧൮ എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്:
Troje mi je èudesno, i èetvrtoga ne razumijem:
19 ൧൯ ആകാശത്ത് കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യത്തിൽ കപ്പലിന്റെ വഴിയും കന്യകയോടുകൂടി പുരുഷന്റെ വഴിയും തന്നെ.
Put orlov u nebo, put zmijin po stijeni, put laðin posred mora, i put èovjeèiji k djevojci.
20 ൨൦ വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: അവൾ തിന്നു വായ് തുടച്ചിട്ട്, ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
Taki je put kurvin: jede, i ubriše usta, pa veli: nijesam uèinila zla.
21 ൨൧ മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്റെ നിമിത്തം അതിന് സഹിച്ചുകൂടാ:
Od troga se potresa zemlja, i èetvrtoga ne može podnijeti:
22 ൨൨ ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്ന് തൃപ്തനായാൽ അവന്റെ നിമിത്തവും
Od sluge, kad postane car, od bezumnika, kad se najede hljeba,
23 ൨൩ വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.
Od puštenice, kad se uda, od sluškinje kad naslijedi gospoðu svoju.
24 ൨൪ ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്:
Èetvoro ima maleno na zemlji, ali mudrije od mudaraca:
25 ൨൫ ഉറുമ്പ് ബലഹീനജാതി എങ്കിലും അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു.
Mravi, koji su slab narod, ali opet pripravljaju u ljeto sebi hranu;
26 ൨൬ കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
Pitomi zeèevi, koji su nejak narod, ali opet u kamenu grade sebi kuæu;
27 ൨൭ വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
Skakavci, koji nemaju cara, ali opet idu svi jatom;
28 ൨൮ പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.
Pauk, koji rukama radi i u carskim je dvorima.
29 ൨൯ ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; ചന്തമായി നടക്കുന്നത് നാലുണ്ട്:
Troje lijepo koraèa, i èetvrto lijepo hodi:
30 ൩൦ മൃഗങ്ങളിൽ ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും
Lav, najjaèi izmeðu zvjerova, koji ne uzmièe ni pred kim,
31 ൩൧ ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ.
Konj opasan po bedrima ili jarac, i car na koga niko ne ustaje.
32 ൩൨ നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക.
Ako si ludovao ponesavši se ili si zlo mislio, metni ruku na usta.
33 ൩൩ പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
Kad se razbija mlijeko, izlazi maslo; i ko jako nos utire, izgoni krv; tako ko draži na gnjev, zameæe svaðu.

< സദൃശവാക്യങ്ങൾ 30 >