< സംഖ്യാപുസ്തകം 23 >

1 അനന്തരം ബിലെയാം ബാലാക്കിനോട്: “ഇവിടെ ഏഴ് യാഗപീഠം പണിത്, ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കിനിർത്തുക” എന്ന് പറഞ്ഞു.
UBalami wasesithi kuBalaki: Ngakhela lapha amalathi ayisikhombisa, ungilungisele lapha amajongosi ayisikhombisa lenqama eziyisikhombisa.
2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിന്മേൽ ഒരോ കാളയെയും ഒരോ ആട്ടുകൊറ്റനെയും വീതം യാഗം കഴിച്ചു;
UBalaki wenza njengokutsho kukaBalami; uBalaki loBalami basebenikela kulelo lalelo ilathi ijongosi lenqama.
3 പിന്നെ ബിലെയാം ബാലാക്കിനോട്: “നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്കുക; ഞാൻ അങ്ങോട്ട് ചെല്ലട്ടെ; പക്ഷേ യഹോവ എനിക്ക് പ്രത്യക്ഷനാകും; അവിടുന്ന് എനിക്ക് എന്ത് വെളിപ്പെടുത്തുന്നുവോ അത് ഞാൻ നിന്നോട് അറിയിക്കും” എന്ന് പറഞ്ഞ് കുന്നിന്മേൽ കയറി.
UBalami wasesithi kuBalaki: Mana emnikelweni wakho wokutshiswa, ngizahamba mina; mhlawumbe iNkosi izafika ukungihlangabeza; lento ezangitshengisa yona ngizakutshela. Wasesiya endaweni ephakemeyo.
4 ദൈവം ബിലെയാമിന് പ്രത്യക്ഷനായി; ബിലെയാം അവനോട്: “ഞാൻ ഏഴ് യാഗപീഠം ഒരുക്കി ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
UNkulunkulu wasehlangana loBalami; wasesithi kuye: Sengilungise amalathi ayisikhombisa, nganikela kulelo lalelo ilathi ijongosi lenqama.
5 അപ്പോൾ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിൽ കൊടുത്തു: “നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയണം” എന്ന് കല്പിച്ചു.
INkosi yasifaka ilizwi emlonyeni kaBalami, yathi: Buyela kuBalaki, ukhulume kanje.
6 അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നില്ക്കുകയായിരുന്നു.
Wasebuyela kuye, khangela-ke, wayemi emnikelweni wakhe wokutshiswa, yena lazo zonke iziphathamandla zakoMowabi.
7 അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ‘ചെന്ന് യാക്കോബിനെ ശപിക്കുക; ചെന്ന് യിസ്രായേലിനെ പ്രാകുക’ എന്ന് പറഞ്ഞു.
Wasephakamisa umzekeliso wakhe, wathi: UBalaki, inkosi yakoMowabi, ungilandile eSiriya, ezintabeni zempumalanga wathi: Woza, ungiqalekisele uJakobe, woza, umthuke uIsrayeli.
8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?
Ngingamqalekisa njani uNkulunkulu angamqalekisiyo? Kumbe ngingamthuka njani iNkosi engamthukanga?
9 ശിലാഗ്രങ്ങളിൽനിന്ന് ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്ന് ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചുപാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
Ngoba ngisengqongeni yamadwala ngiyambona, ngisemaqaqeni ngiyamkhangela. Khangela, abantu bazahlala bodwa, kabayikubalelwa phakathi kwezizwe.
10 ൧൦ യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം? യിസ്രായേലിൽ കാൽ അംശത്തെ ആർക്ക് ഗണിക്കാം? ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
Ngubani ongabala uthuli lukaJakobe, lenani lengxenye yesine kaIsrayeli? Umphefumulo wami kawufe ukufa kwabalungileyo, lokuphela kwami kube njengokwakhe!
11 ൧൧ ബാലാക്ക് ബിലെയാമിനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിക്കുവാനല്ലയോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കുകയത്രേ ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു.
UBalaki wasesithi kuBalami: Wenzeni kimi? Ngikuthethe ukuze uqalekise izitha zami, kodwa khangela, uzibusisile lokuzibusisa.
12 ൧൨ അതിന് അവൻ: “യഹോവ എന്റെ നാവിന്മേൽ തന്നത് പറയുവാൻ ഞാൻ ബദ്ധശ്രദ്ധനാകേണ്ടയോ?” എന്ന് ഉത്തരം പറഞ്ഞു.
Wasephendula wathi: Lokho iNkosi ekufaka emlonyeni wami, kakumelanga ngiqaphele yini ukukukhuluma?
13 ൧൩ ബാലാക്ക് അവനോട്: “നീ അവരെ മറ്റൊരു സ്ഥലത്തുനിന്ന് കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരംശം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കണം” എന്ന് പറഞ്ഞു.
UBalaki wasesithi kuye: Ake uze lami siye kwenye indawo lapho ozababona khona; uzabona ukucina kwabo kuphela, ungaboni bonke; njalo ungiqalekisele bona ulapho.
14 ൧൪ ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴ് യാഗപീഠം പണിത് ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
Njalo wamthatha wamusa ensimini yeZofimu, engqongeni yePisiga; wakha amalathi ayisikhombisa, wanikela ijongosi lenqama phezu kwalelo lalelo ilathi.
15 ൧൫ പിന്നെ അവൻ ബാലാക്കിനോട്: “ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്കുക; ഞാൻ അങ്ങോട്ട് ചെന്ന് കാണട്ടെ” എന്ന് പറഞ്ഞു.
Wasesithi kuBalaki: Mana lapha emnikelweni wakho wokutshiswa, njalo mina ngizahlangana layo laphayana.
16 ൧൬ യഹോവ ബിലെയാമിന് പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയുക” എന്ന് കല്പിച്ചു.
INkosi yasihlangana loBalami, yafaka ilizwi emlonyeni wakhe, yathi: Buyela kuBalaki, ukhulume kanje.
17 ൧൭ അവൻ അവന്റെ അടുക്കൽ വന്നപ്പോൾ ബാലാക്ക് മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത്” എന്ന് ചോദിച്ചു.
Esefikile kuye, khangela-ke wema emnikelweni wakhe wokutshiswa leziphathamandla zakoMowabi zilaye. UBalaki wasesithi kuye: INkosi itheni?
18 ൧൮ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക; സിപ്പോരിന്റെ പുത്രാ, എനിക്ക് ചെവിതരുക.
Wasephakamisa umfanekiso wakhe wathi: Sukuma, Balaki, uzwe, ubeke indlebe, ndodana kaZipori.
19 ൧൯ വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല; അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല; അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ? അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?
UNkulunkulu kasumuntu ukuthi aqambe amanga, loba indodana yomuntu ukuthi azisole. Utshilo, kanti kayikukwenza? Kumbe ukhulumile, kanti kayikukuqinisa?
20 ൨൦ അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു; അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അത് മറിച്ചുകൂടാ.
Khangela, ngemukele ukuthi ngibusise; yebo, ubusisile, njalo ngingeke ngikuguqule.
21 ൨൧ യാക്കോബിൽ തിന്മ കാണുവാനില്ല; യിസ്രായേലിൽ കഷ്ടത ദർശിക്കുവാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്.
Kakhangelanga ububi kuJakobe, kabonanga isiphambeko kuIsrayeli. INkosi uNkulunkulu wakhe ilaye, lesimemezelo senkosi siphakathi kwakhe.
22 ൨൨ ദൈവം അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവനുണ്ട്.
UNkulunkulu wabakhupha eGibhithe, ulokunjengamandla enyathi.
23 ൨൩ യിസ്രായേലിനെതിരെ പ്രയോഗിക്കുവാൻ ആഭിചാരമോ കൺകെട്ട് വിദ്യയോ ഇല്ല; ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കുകയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
Isibili kakulamlingo ongamelana loJakobe, loba ukuvumisa okungamelana loIsrayeli. Ngalesisikhathi kuzatshiwo ngoJakobe langoIsrayeli ukuthi uNkulunkulu akwenzileyo!
24 ൨൪ ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു; അവൻ ഇര പിടിച്ച് തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.
Khangela, abantu bazasukuma njengesilwane esisikazi, bazisukumise njengesilwane; kabalali baze badle impango, njalo banathe igazi lababuleweyo.
25 ൨൫ അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ടാ അനുഗ്രഹിക്കുകയും വേണ്ടാ” എന്ന് പറഞ്ഞു.
UBalaki wasesithi kuBalami: Futhi ungabaqalekisi lokubaqalekisa, njalo ungababusisi lokubabusisa.
26 ൨൬ ബിലെയാം ബാലാക്കിനോട്: “യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്ന് നിന്നോട് പറഞ്ഞില്ലയോ” എന്നുത്തരം പറഞ്ഞു.
Kodwa uBalami waphendula wathi kuBalaki: Kangikutshelanga yini ngisithi: Konke iNkosi ekutshoyo, lokho ngizakwenza?
27 ൨൭ ബാലാക്ക് ബിലെയാമിനോട്: “വരുക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിക്കുവാൻ ദൈവത്തിന് പക്ഷേ സമ്മതമാകും” എന്ന് പറഞ്ഞു.
UBalaki wasesithi kuBalami: Ake uze, ngizakusa kwenye indawo; mhlawumbe kungaqonda emehlweni kaNkulunkulu ukuthi ungiqalekisele bona ulapho.
28 ൨൮ അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.
UBalaki wamthatha wamusa uBalami engqongeni yePeyori ekhangele ngasenkangala.
29 ൨൯ ബിലെയാം ബാലാക്കിനോട്: “ഇവിടെ എനിക്ക് ഏഴ് യാഗപീഠം പണിത് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക” എന്ന് പറഞ്ഞു.
UBalami wasesithi kuBalaki: Ngakhela lapha amalathi ayisikhombisa, ungilungisele lapha amajongosi ayisikhombisa lenqama eziyisikhombisa.
30 ൩൦ ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
UBalaki wasesenza njengokutsho kukaBalami, wanikela ijongosi lenqama kulelo lalelo ilathi.

< സംഖ്യാപുസ്തകം 23 >