< ലൂക്കോസ് 24 >

1 അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കൽ എത്തി,
అథ సప్తాహప్రథమదినేఽతిప్రత్యూషే తా యోషితః సమ్పాదితం సుగన్ధిద్రవ్యం గృహీత్వా తదన్యాభిః కియతీభిః స్త్రీభిః సహ శ్మశానం యయుః|
2 കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ട്.
కిన్తు శ్మశానద్వారాత్ పాషాణమపసారితం దృష్ట్వా
3 അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
తాః ప్రవిశ్య ప్రభో ర్దేహమప్రాప్య
4 അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.
వ్యాకులా భవన్తి ఏతర్హి తేజోమయవస్త్రాన్వితౌ ద్వౌ పురుషౌ తాసాం సమీపే సముపస్థితౌ
5 അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?
తస్మాత్తాః శఙ్కాయుక్తా భూమావధోముఖ్యస్యస్థుః| తదా తౌ తా ఊచతు ర్మృతానాం మధ్యే జీవన్తం కుతో మృగయథ?
6 അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
సోత్ర నాస్తి స ఉదస్థాత్|
7 മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
పాపినాం కరేషు సమర్పితేన క్రుశే హతేన చ మనుష్యపుత్రేణ తృతీయదివసే శ్మశానాదుత్థాతవ్యమ్ ఇతి కథాం స గలీలి తిష్ఠన్ యుష్మభ్యం కథితవాన్ తాం స్మరత|
8 അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,
తదా తస్య సా కథా తాసాం మనఃసు జాతా|
9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
అనన్తరం శ్మశానాద్ గత్వా తా ఏకాదశశిష్యాదిభ్యః సర్వ్వేభ్యస్తాం వార్త్తాం కథయామాసుః|
10 ൧൦ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്.
మగ్దలీనీమరియమ్, యోహనా, యాకూబో మాతా మరియమ్ తదన్యాః సఙ్గిన్యో యోషితశ్చ ప్రేరితేభ్య ఏతాః సర్వ్వా వార్త్తాః కథయామాసుః
11 ൧൧ ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല.
కిన్తు తాసాం కథామ్ అనర్థకాఖ్యానమాత్రం బుద్ధ్వా కోపి న ప్రత్యైత్|
12 ൧൨ എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ട്, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
తదా పితర ఉత్థాయ శ్మశానాన్తికం దధావ, తత్ర చ ప్రహ్వో భూత్వా పార్శ్వైకస్థాపితం కేవలం వస్త్రం దదర్శ; తస్మాదాశ్చర్య్యం మన్యమానో యదఘటత తన్మనసి విచారయన్ ప్రతస్థే|
13 ൧൩ അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴ് നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ
తస్మిన్నేవ దినే ద్వౌ శియ్యౌ యిరూశాలమశ్చతుష్క్రోశాన్తరితమ్ ఇమ్మాయుగ్రామం గచ్ఛన్తౌ
14 ൧൪ ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
తాసాం ఘటనానాం కథామకథయతాం
15 ൧൫ സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു.
తయోరాలాపవిచారయోః కాలే యీశురాగత్య తాభ్యాం సహ జగామ
16 ൧൬ യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
కిన్తు యథా తౌ తం న పరిచినుతస్తదర్థం తయో ర్దృష్టిః సంరుద్ధా|
17 ൧൭ അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
స తౌ పృష్టవాన్ యువాం విషణ్ణౌ కిం విచారయన్తౌ గచ్ఛథః?
18 ൧൮ അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.
తతస్తయోః క్లియపానామా ప్రత్యువాచ యిరూశాలమపురేఽధునా యాన్యఘటన్త త్వం కేవలవిదేశీ కిం తద్వృత్తాన్తం న జానాసి?
19 ൧൯ ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
స పప్రచ్ఛ కా ఘటనాః? తదా తౌ వక్తుమారేభాతే యీశునామా యో నాసరతీయో భవిష్యద్వాదీ ఈశ్వరస్య మానుషాణాఞ్చ సాక్షాత్ వాక్యే కర్మ్మణి చ శక్తిమానాసీత్
20 ൨൦ നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
తమ్ అస్మాకం ప్రధానయాజకా విచారకాశ్చ కేనాపి ప్రకారేణ క్రుశే విద్ధ్వా తస్య ప్రాణాననాశయన్ తదీయా ఘటనాః;
21 ൨൧ ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു.
కిన్తు య ఇస్రాయేలీయలోకాన్ ఉద్ధారయిష్యతి స ఏవాయమ్ ఇత్యాశాస్మాభిః కృతా| తద్యథా తథాస్తు తస్యా ఘటనాయా అద్య దినత్రయం గతం|
22 ൨൨ ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി
అధికన్త్వస్మాకం సఙ్గినీనాం కియత్స్త్రీణాం ముఖేభ్యోఽసమ్భవవాక్యమిదం శ్రుతం;
23 ൨൩ പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ട് എന്നു പറഞ്ഞു.
తాః ప్రత్యూషే శ్మశానం గత్వా తత్ర తస్య దేహమ్ అప్రాప్య వ్యాఘుట్యేత్వా ప్రోక్తవత్యః స్వర్గీసదూతౌ దృష్టావస్మాభిస్తౌ చావాదిష్టాం స జీవితవాన్|
24 ൨൪ ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ യേശുവിനെ കണ്ടില്ലതാനും.
తతోస్మాకం కైశ్చిత్ శ్మశానమగమ్యత తేఽపి స్త్రీణాం వాక్యానురూపం దృష్టవన్తః కిన్తు తం నాపశ్యన్|
25 ൨൫ അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
తదా స తావువాచ, హే అబోధౌ హే భవిష్యద్వాదిభిరుక్తవాక్యం ప్రత్యేతుం విలమ్బమానౌ;
26 ൨൬ ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
ఏతత్సర్వ్వదుఃఖం భుక్త్వా స్వభూతిప్రాప్తిః కిం ఖ్రీష్టస్య న న్యాయ్యా?
27 ൨൭ മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
తతః స మూసాగ్రన్థమారభ్య సర్వ్వభవిష్యద్వాదినాం సర్వ్వశాస్త్రే స్వస్మిన్ లిఖితాఖ్యానాభిప్రాయం బోధయామాస|
28 ൨൮ അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
అథ గమ్యగ్రామాభ్యర్ణం ప్రాప్య తేనాగ్రే గమనలక్షణే దర్శితే
29 ൨൯ അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.
తౌ సాధయిత్వావదతాం సహావాభ్యాం తిష్ఠ దినే గతే సతి రాత్రిరభూత్; తతః స తాభ్యాం సార్ద్ధం స్థాతుం గృహం యయౌ|
30 ൩൦ അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.
పశ్చాద్భోజనోపవేశకాలే స పూపం గృహీత్వా ఈశ్వరగుణాన్ జగాద తఞ్చ భంక్త్వా తాభ్యాం దదౌ|
31 ൩൧ ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി
తదా తయో ర్దృష్టౌ ప్రసన్నాయాం తం ప్రత్యభిజ్ఞతుః కిన్తు స తయోః సాక్షాదన్తర్దధే|
32 ൩൨ അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
తతస్తౌ మిథోభిధాతుమ్ ఆరబ్ధవన్తౌ గమనకాలే యదా కథామకథయత్ శాస్త్రార్థఞ్చబోధయత్ తదావయో ర్బుద్ధిః కిం న ప్రాజ్వలత్?
33 ൩൩ അപ്പോൾ തന്നേ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
తౌ తత్క్షణాదుత్థాయ యిరూశాలమపురం ప్రత్యాయయతుః, తత్స్థానే శిష్యాణామ్ ఏకాదశానాం సఙ్గినాఞ్చ దర్శనం జాతం|
34 ൩൪ കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ട്.
తే ప్రోచుః ప్రభురుదతిష్ఠద్ ఇతి సత్యం శిమోనే దర్శనమదాచ్చ|
35 ൩൫ വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
తతః పథః సర్వ్వఘటనాయాః పూపభఞ్జనేన తత్పరిచయస్య చ సర్వ్వవృత్తాన్తం తౌ వక్తుమారేభాతే|
36 ൩൬ ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നു: നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു.
ఇత్థం తే పరస్పరం వదన్తి తత్కాలే యీశుః స్వయం తేషాం మధ్య ప్రోత్థయ యుష్మాకం కల్యాణం భూయాద్ ఇత్యువాచ,
37 ൩൭ അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.
కిన్తు భూతం పశ్యామ ఇత్యనుమాయ తే సముద్వివిజిరే త్రేషుశ్చ|
38 ൩൮ അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?
స ఉవాచ, కుతో దుఃఖితా భవథ? యుష్మాకం మనఃసు సన్దేహ ఉదేతి చ కుతః?
39 ൩൯ ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
ఏషోహం, మమ కరౌ పశ్యత వరం స్పృష్ట్వా పశ్యత, మమ యాదృశాని పశ్యథ తాదృశాని భూతస్య మాంసాస్థీని న సన్తి|
40 ൪൦ ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു.
ఇత్యుక్త్వా స హస్తపాదాన్ దర్శయామాస|
41 ൪൧ അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.
తేఽసమ్భవం జ్ఞాత్వా సానన్దా న ప్రత్యయన్| తతః స తాన్ పప్రచ్ఛ, అత్ర యుష్మాకం సమీపే ఖాద్యం కిఞ్చిదస్తి?
42 ൪൨ അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവന് കൊടുത്തു.
తతస్తే కియద్దగ్ధమత్స్యం మధు చ దదుః
43 ൪൩ യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
స తదాదాయ తేషాం సాక్షాద్ బుభుజే
44 ൪൪ പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നേ എന്നു പറഞ്ഞു
కథయామాస చ మూసావ్యవస్థాయాం భవిష్యద్వాదినాం గ్రన్థేషు గీతపుస్తకే చ మయి యాని సర్వ్వాణి వచనాని లిఖితాని తదనురూపాణి ఘటిష్యన్తే యుష్మాభిః సార్ద్ధం స్థిత్వాహం యదేతద్వాక్యమ్ అవదం తదిదానీం ప్రత్యక్షమభూత్|
45 ൪൫ തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.
అథ తేభ్యః శాస్త్రబోధాధికారం దత్వావదత్,
46 ൪൬ ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും
ఖ్రీష్టేనేత్థం మృతియాతనా భోక్తవ్యా తృతీయదినే చ శ్మశానాదుత్థాతవ్యఞ్చేతి లిపిరస్తి;
47 ൪൭ അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
తన్నామ్నా యిరూశాలమమారభ్య సర్వ్వదేశే మనఃపరావర్త్తనస్య పాపమోచనస్య చ సుసంవాదః ప్రచారయితవ్యః,
48 ൪൮ ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു.
ఏషు సర్వ్వేషు యూయం సాక్షిణః|
49 ൪൯ എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.
అపరఞ్చ పశ్యత పిత్రా యత్ ప్రతిజ్ఞాతం తత్ ప్రేషయిష్యామి, అతఏవ యావత్కాలం యూయం స్వర్గీయాం శక్తిం న ప్రాప్స్యథ తావత్కాలం యిరూశాలమ్నగరే తిష్ఠత|
50 ൫൦ അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
అథ స తాన్ బైథనీయాపర్య్యన్తం నీత్వా హస్తావుత్తోల్య ఆశిష వక్తుమారేభే
51 ൫൧ അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു.
ఆశిషం వదన్నేవ చ తేభ్యః పృథగ్ భూత్వా స్వర్గాయ నీతోఽభవత్|
52 ൫൨ അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
తదా తే తం భజమానా మహానన్దేన యిరూశాలమం ప్రత్యాజగ్ముః|
53 ൫൩ എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
తతో నిరన్తరం మన్దిరే తిష్ఠన్త ఈశ్వరస్య ప్రశంసాం ధన్యవాదఞ్చ కర్త్తమ్ ఆరేభిరే| ఇతి||

< ലൂക്കോസ് 24 >