< ലൂക്കോസ് 22 >

1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു.
The feast of the unleavened bread, known as the Passover, was near.
2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുന്നതിനാൽ അവനെ കൊല്ലുവാനുള്ള കാരണങ്ങൾ അന്വേഷിച്ചു.
The chief priest and the teachers of the Law were looking for an opportunity of destroying Jesus, for they were afraid of the people.
3 എന്നാൽ പന്ത്രണ്ട് ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദയിൽ സാത്താൻ കടന്നു:
Now Satan took possession of Judas, who was known as Iscariot, and who belonged to the Twelve;
4 അവൻ ചെന്ന് മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്ക് കാണിച്ചു കൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
and he went and discussed with the chief priests and officers in charge at the Temple the best way of betraying Jesus to them.
5 അവർക്ക് സന്തോഷമായി. യൂദയ്ക്ക് പണം കൊടുക്കാം എന്നു സമ്മതിച്ചു.
They were glad of this, and agreed to pay him.
6 അവൻ അവർക്ക് വാക്ക് കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുക്കുവാൻ അവസരം അന്വേഷിച്ചുപോന്നു.
So Judas assented, and looked for an opportunity to betray Jesus to them, in the absence of a crowd.
7 പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ
When the day of the Festival of the unleavened bread came, on which the Passover lambs had to be killed,
8 യേശു പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിക്കുവാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
Jesus sent forward Peter and John, saying to them, ‘Go and make preparations for our eating the Passover.’
9 ഞങ്ങൾ എവിടെ ഒരുക്കണം എന്നു അവർ ചോദിച്ചതിന്:
‘Where do you wish us to make preparations?’ they asked.
10 ൧൦ നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്ക് എതിരെ വരും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും ചെല്ലുക. വീട്ടുടയവനോട്:
‘Listen,’ he answered, ‘when you have reached the city, a man carrying a pitcher of water will meet you; follow him into whatever house he enters;
11 ൧൧ ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള സ്ഥലം എവിടെ എന്നു ഗുരു നിന്നോട് ചോദിക്കുന്നു എന്നു പറയുക.
and you will say to the owner of the house “The teacher says to you – Where is the room where I am to eat the Passover with my disciples?”
12 ൧൨ അവൻ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറി കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോട് പറഞ്ഞു.
The man will show you a large upstairs room, set out; there make preparations.’
13 ൧൩ അവർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.
So Peter and John went on, and found everything just as Jesus had told them, and they prepared the Passover.
14 ൧൪ സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു.
When the time came, Jesus took his place at the table, and the apostles with him.
15 ൧൫ അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കുവാൻ വളരെ ആഗ്രഹിച്ചു.
‘I have most earnestly wished,’ he said, ‘to eat this Passover with you before I suffer.
16 ൧൬ അത് ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ ഞാൻ ഇനി അത് കഴിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
For I tell you that I will not eat it again, until it has had its fulfilment in the kingdom of God.’
17 ൧൭ പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
Then, on receiving a cup, after saying the thanksgiving, he said, ‘Take this and share it among you.
18 ൧൮ ദൈവരാജ്യം വരുന്നത് വരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
For I tell you that I will not, after today, drink of the fruit of the vine, until the kingdom of God has come.’
19 ൧൯ പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
Then Jesus took some bread, and, after saying the thanksgiving, broke it and gave to them, with the words, ‘This is my body.
20 ൨൦ അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
21 ൨൧ എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവനും എന്നോടൊപ്പം ഈ മേശയ്ക്കരികിൽ ഉണ്ട്.
Yet see! The hand of the man who is betraying me is beside me on the table!
22 ൨൨ ദൈവിക പദ്ധതിക്കനുസരിച്ച് മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.
True, the Son of Man is passing, by the way ordained for him, yet alas for that man by whom he is being betrayed!’
23 ൨൩ ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു ശിഷ്യന്മാർ തമ്മിൽതമ്മിൽ ചോദിച്ചു തുടങ്ങി.
Then they began questioning one another which of them it could be who was going to do this.
24 ൨൪ തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.
And a dispute arose among them as to which of them was to be regarded as the greatest.
25 ൨൫ യേശു അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
Jesus, however, said, ‘The kings of the Gentiles lord it over them, and their oppressors are styled “Benefactors.”
26 ൨൬ നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
But with you it must not be so. No, let the greatest among you become like the youngest, and him who leads like him who serves.
27 ൨൭ ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവൻ ആണ് വലിയവൻ. ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
Which is the greater – the master at the table or his servant? Is not it the master at the table? Yet I myself am among you as one who serves.
28 ൨൮ നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ ഉണ്ടായിരുന്നവർ.
You are the men who have stood by me in my trials;
29 ൨൯ എന്റെ പിതാവ് രാജ്യത്തിന്റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു.
and, just as my Father has assigned me a kingdom, I assign you places,
30 ൩൦ നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും.
so that you may eat and drink at my table in my kingdom, and be seated on twelve thrones as judges of the twelve tribes of Israel.
31 ൩൧ ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു.
Simon! Simon! listen. Satan demanded leave to sift you all like wheat,
32 ൩൨ ഞാനോ നിന്റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്ക് വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
but I prayed for you, Simon, that your faith should not fail. And you, when you have returned to me, are to strengthen the others.’
33 ൩൩ പത്രൊസ് അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
‘Master,’ said Peter, ‘with you I am ready to go both to prison and to death.’
34 ൩൪ അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
‘I tell you, Peter,’ replied Jesus, ‘the cock will not crow today until you have disowned all knowledge of me three times.’
35 ൩൫ പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
Then he said to them all, ‘When I sent you out as my messengers, without either purse, or bag, or sandals, were you in need of anything?’ ‘No; nothing,’ they answered.
36 ൩൬ അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെ തന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ.
‘Now, however,’ he said, ‘he who has a purse must take it and his bag as well; and he who has not must sell his cloak and buy a sword.
37 ൩൭ അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു.
For, I tell you, that passage of scripture must be fulfilled in me, which says – “He was counted among the godless”; indeed all that refers to me is finding its fulfilment.’
38 ൩൮ കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു.
‘Master,’ they exclaimed, ‘look, here are two swords!’ ‘Enough!’ said Jesus.
39 ൩൯ പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
Jesus then went out, and made his way as usual to the Mount of Olives, followed by his disciples.
40 ൪൦ ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
And, when he reached the spot, he said to them, ‘Pray that you may not fall into temptation.’
41 ൪൧ യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി;
Then he withdrew about a stone’s throw, and knelt down and began to pray.
42 ൪൨ പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
‘Father,’ he said, ‘if it is your pleasure, spare me this cup; only, not my will but your be done.’
43 ൪൩ അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന് പ്രത്യക്ഷനായി.
Presently there appeared to him an angel from heaven, who strengthened him.
44 ൪൪ പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
And, as his anguish became intense, he prayed still more earnestly, while his sweat was like great drops of blood falling on the ground.
45 ൪൫ അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്ന്, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ട് അവരോട്:
Then he rose from praying, and came to the disciples and found them sleeping for sorrow.
46 ൪൬ നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
‘Why are you asleep?’ he asked them. ‘Rise and pray so that you don’t fall into temptation.’
47 ൪൭ അവൻ സംസാരിക്കുമ്പോൾ തന്നേ പുരുഷാരം അവന്റെ അടുക്കൽ വന്നു; പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
While he was still speaking, a crowd appeared in sight, led by the man called Judas, who was one of the Twelve. Judas approached Jesus, to kiss him;
48 ൪൮ യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു.
at which Jesus said to him, ‘Judas, is it by a kiss that you betray the Son of Man?’
49 ൪൯ അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്റെ കൂടെയുള്ളവർക്ക് മനസ്സിലായി: കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
But when those who were round Jesus saw what was going to happen, they exclaimed, ‘Master, should we use our swords?’
50 ൫൦ അവരിൽ ഒരുവൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ ചെവി അറുത്തു.
And one of them struck the high priest’s servant and cut off his right ear;
51 ൫൧ അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്റെ ചെവി തൊട്ടു സൌഖ്യമാക്കി.
at which Jesus said, ‘Let me at least do this’; and, touching his ear, he healed the wound.
52 ൫൨ യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്റെ നേരെ വരുന്നത് എന്തിനാണ്?
Then, turning to the chief priests and officers in charge at the Temple and the elders, who had come for him, he said, ‘Have you come out, as if after a robber, with swords and clubs?
53 ൫൩ ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
When I was with you day after day in the Temple Courts, you did not lay hands on me; but now your time has come, and the power of darkness.’
54 ൫൪ അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു.
Those who had taken Jesus prisoner took him away into the house of the high priest. Peter followed at a distance.
55 ൫൫ അവർ എല്ലാവരും നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
But, when they had lit a fire in the centre of the courtyard and had all sat down there, Peter seated himself in the middle of them.
56 ൫൬ അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ സൂക്ഷിച്ചുനോക്കി: ഇവനും യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
Presently a maidservant saw him sitting near the blaze of the fire. She looked carefully at him and said, ‘Why, this man was one of his companions!’
57 ൫൭ അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
But Peter denied it. ‘I do not know him,’ he replied.
58 ൫൮ കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ട്: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
A little while afterwards someone else – a man – saw him and said, ‘Why, you are one of them!’ ‘No,’ Peter said, ‘I am not.’
59 ൫൯ ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു ഉറപ്പിച്ചു പറഞ്ഞു.
About an hour later another man declared positively, ‘This man also was certainly with him. Why, he is a Galilean!’
60 ൬൦ മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്ന് കോഴി കൂകി.
But Peter said, ‘I do not know what you are speaking about.’ Instantly, while he was still speaking, a cock crowed.
61 ൬൧ അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞവാക്ക് പത്രൊസ് ഓർത്തു
And the Master turned and looked at Peter; and Peter remembered the words that the Master had said to him – ‘Before a cock has crowed today, you will disown me three times’;
62 ൬൨ പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.
and he went outside and wept bitterly.
63 ൬൩ യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
The men who held Jesus kept making sport of him and beating him.
64 ൬൪ പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
They blindfolded him and then questioned him. ‘Now play the prophet,’ they said. ‘Who was it that struck you?’
65 ൬൫ അവർ ദൈവത്തെ നിന്ദിച്ച് യേശുവിനെതിരായി മറ്റു പലകാര്യങ്ങളും പറഞ്ഞു.
And they heaped many other insults on him.
66 ൬൬ രാവിലെ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
At daybreak the assembly of the elders of the people met – both the chief priests and the teachers of the Law – and took Jesus before their High Council.
67 ൬൭ അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
‘If you are the Christ,’ they said, ‘tell us so.’ ‘If I tell you,’ replied Jesus, ‘you will not believe me;
68 ൬൮ ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
and, if I question you, you will not answer.
69 ൬൯ എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു.
But from this hour the Son of Man will be seated on the right hand of God Almighty.’
70 ൭൦ എന്നാൽ നീ ദൈവപുത്രൻ തന്നെ ആകുന്നോ എന്നു എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
‘Are you, then, the Son of God?’ they all asked. ‘It is true,’ answered Jesus, ‘I am.’
71 ൭൧ അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ട് നമുക്കു എന്ത് ആവശ്യം? അവൻ പറയുന്നത് തന്നേ നമ്മൾ കേട്ടുവല്ലോ എന്നു പറഞ്ഞു.
At this they exclaimed, ‘Why do we want any more evidence? We have heard it ourselves from his own lips!’

< ലൂക്കോസ് 22 >