< ലേവ്യപുസ്തകം 3 >

1 “‘ഒരുവന്റെ വഴിപാട് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
Kad ko prinosi žrtvu zahvalnu, ako od goveda prinosi, muško ili žensko neka prinese zdravo pred Gospodom.
2 തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
I neka metne ruku svoju na glavu žrtvi svojoj, i neka je sveštenik zakolje na vratima šatora od sastanka, i krvlju njezinom neka sinovi Aronovi sveštenici pokrope oltar ozgo unaokolo.
3 അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും
Potom neka sveštenik prinese od žrtve zahvalne ono što se pali Gospodu, salo što pokriva crijeva i sve salo što je na njima;
4 അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
I oba bubrega i salo što je na njima i na slabinama, i mrežicu što je na jetri, neka je izvadi s bubrezima.
5 അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അത് ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
I neka to zapale sinovi Aronovi na oltaru zajedno sa žrtvom paljenicom, koja bude na drvima na ognju. To je žrtva ognjena na ugodni miris Gospodu.
6 “‘യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കണം.
Ako li od sitne stoke prinosi na žrtvu zahvalnu Gospodu, muško ili žensko neka prinese zdravo.
7 ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
Ako prinosi jagnje na žrtvu, neka ga prinese pred Gospodom;
8 തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
I neka metne ruku svoju na glavu žrtvi svojoj, i neka je zakolje pred šatorom od sastanka; i neka pokrope sinovi Aronovi krvlju njezinom oltar ozgo unaokolo.
9 അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
Potom neka sveštenik prinese od žrtve zahvalne ono što se pali Gospodu, salo, cio rep do leða, salo što pokriva crijeva i sve salo što je na crijevima;
10 ൧൦ വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
I oba bubrega i salo što je na njima i na slabinama, i mrežicu na jetri, s bubrezima neka je izvadi;
11 ൧൧ പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു ദഹനയാഗഭോജനം.
I neka zapali sveštenik na oltaru; to je jelo od žrtve ognjene Gospodu.
12 ൧൨ “‘അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
Ako li prinosi kozu, neka je prinese pred Gospodom.
13 ൧൩ അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
I neka joj metne ruku svoju na glavu, i neka je zakolje pred šatorom od sastanka, i neka sinovi Aronovi pokrope krvlju njezinom oltar ozgo unaokolo.
14 ൧൪ അതിൽനിന്ന് കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും വൃക്ക രണ്ടും
Potom neka sveštenik prinese od nje na žrtvu što se pali Gospodu, salo što pokriva crijeva i sve salo što je na crijevima,
15 ൧൫ അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്റെ വഴിപാട് അർപ്പിക്കണം.
I oba bubrega, i salo što je na njima i na slabinama, i mrežicu na jetri, s bubrezima neka je izvadi;
16 ൧൬ പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.
I neka zapali sveštenik na oltaru; to je jelo od žrtve ognjene za ugodni miris. Sve je salo Gospodnje.
17 ൧൭ മേദസ്സും രക്തവും തിന്നരുത് എന്നുള്ളത് നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം’”.
Vjeèan zakon neka vam bude od koljena do koljena u svijem stanovima vašim: da ne jedete sala ni krvi.

< ലേവ്യപുസ്തകം 3 >